M.A.GAFOOR RUR

Friday, 29 May 2020

എൻ്റെ ഖത്തർ യാത്ര എം.എ ഗഫൂർ അരൂർ


 

എൻ്റെ ഖത്തർ യാത്ര

എം.എ ഗഫൂർ അരൂർ

                  ദോഹ ഇൻറർനെഷനൽ ഏർപ്പോർട്ടിൽ ന്നിറങ്ങുമ്പോഴേക്കും രാത്രി വളരെ വൈകിയിരുന്നു അതിനാൽ നേരെ റൂമിലേക്ക് പോയി നന്നായൊന്ന് ഉറങ്ങി വൈകുന്നേരം നേരെ മാൾ ഓഫ് ഖത്തറിലേക്ക് ഇടത്തും വലത്തും അമ്പര ചുമ്പികളായ ബഹുനില കെട്ടിടങ്ങൾ രാത്രിയുടെ ഇരുട്ടിൽ വൈദ്യുത ബൾബുകളുടെ വർണ്ണാഭമായ ശോഭയിൽ മുങ്ങി അധിമനോഹരമായി ഒരുങ്ങി നിൽക്കുന്നു. ഇടത്ത് ഭാഗം ഖത്തർ ഫൗണ്ടേഷന്റെ വിവിധങ്ങളായ സ്ഥാപനങ്ങൾ അടബികടലിൽ നങ്കൂരമിട്ട കപ്പലിന്റെ മാതൃകയിൽ രൂപകൽപന ചൈയ്ത ലൈബ്രറി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, യൂനിവേഴ്സിറ്റി, തുടങ്ങിയവ.  വലതു ഭാഗത്ത് സ്റ്റേഡിയവും, വിശാലമായ പാർക്കും മറ്റുമായി പല കെട്ടിടങ്ങൾ തലങ്ങും വിലങ്ങും ഫ്ലൈ ഓവറുകൾ നിറഞ്ഞ രാജപാഥയിലൂടെ യാത്ര ഓരോ കെട്ടിടത്തിന്റെയും സ്ഥലത്തിന്റെയും പ്രത്യോകതകൾ വിശതീകരിച്ച് സുഹൃത്തും ബന്ധുവുമായ കൂടാട്ട് റഹീമും, അനുജൻ മുനീറും.  ഇത് ആലംകാരിക രാജപാഥയല്ല ശരിക്കും ഖത്തർ സുൽത്താനും' ഭരണാധികാരിയുമായ തമീം ബിൻ അൽതാനിയുടെ വീടും ഓഫീസും, അമീർ ഗാർഡിന്റെ ക്യാമ്പും ഈ പാഥയിലാണ്. അവ പിന്നിട്ട് ഏകദേശം ഒരു മണിക്കൂർ കൊണ്ട് മാൾ ഓഫ് ഖത്തറിൽ എത്തി ഏഷ്യയിലെ ഏറ്റവു വലുതെന്ന് പറഞ്ഞു കേട്ട കൊച്ചി മാൾ നടുത്തളത്തിൽ വെക്കാൻ പറ്റുന്ന കൂറ്റൻ കെട്ടിടത്തിന്റെ അണ്ടർ ഗ്രണ്ട് പാർക്കിൽ റഹീമിന്റെ ഒഫീഷ്യൻ മിസ്തുബിഷി കാർ പാർക്ക് ചെയ്തു. ആയിരക്കണക്കിന് വാഹനം പാർക്ക് ചെയ്യുന്ന ഏരിയയിൽ നമ്പർ ഓർക്കാൻ ഫോട്ടോ എടുത്ത് ഞങ്ങൾ സൗത്ത് ഗേറ്റിലൂടെ ഉള്ളിലെക്ക് കയറി അതൊരു ലോഗം തന്നെയാണ് നടുത്തളത്തിൽ ആഡംബരം പൂർണമായി ആവാഹിച്ച ഫൗണ്ടനു നടുവിൽ നൃത്തത്തിന് അനുസരിച്ച് ഉയരം കൃമീകരിക്കുന്ന വേദി അതിന് മുകളിൽ ഏത് നിലയിൽ നിന്നും പരിപാടികൾ കാണാൻ പറ്റുന്ന തരത്തിൽ ആർച്ച് മാതൃകയിലുള്ള ബിഗ് സ്കീൻ ഡിസ്പ്ലേ അവിടെ അറബി ഫോക്ക്ലോർ ഡാൻസ് നടക്കുകയാണ് ചുറ്റും അറബികൾ സ്ത്രീകളും പുരുഷൻമാരും ഇടക്ക് കുസൃതിക്കാരിയ അറബി കുട്ടികൾ. വില പിടിപ്പുള്ള മൾട്ടിനാഷനൽ കമ്പനികളുടെ ബ്രാൻറ് ഷോറൂമുകളും, ഭക്ഷണ ശാലകളും.  ഞങ്ങൾ കുറെ സെൽഫിയും, മറ്റുപടങ്ങളും പിടിച്ച് കുറച്ച് ചുറ്റി കറങ്ങി റൂമിലേക്ക് വരുന്ന വഴി സൈതൂൻ ഹോട്ടലിൽ റഹീമിന്റെ വക വെറൈറ്റി ചിക്കൻ, മട്ടൻ, അമൂർ ഫിഷ് അടങ്ങുന്ന രാത്രി ഭക്ഷണം. തിരിച്ച് റൂമിലെത്തുമ്പോൾ സമയം ഒന്നരമണി നാളെ വെള്ളിയാഴ്ച കാര്യമായ പരിപാടി ജുമഅ അത് ഖത്തറിലെ ഏറ്റവും പ്രശസ്തമായ ഗ്രാന്റ് മോസ്ക്കിലാണ് ഇൻഷാ അള്ളാ

രണ്ടാം ദിവസം

             ബാത്ത് റൂം രണ്ട് എണ്ണം മാത്രമായതിനാലും വെള്ളിയാഴ്ചയായതിനാലും മുൻകൂട്ടി തീരുമാനിച്ചത് പോലെ കാലത്ത് എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞു. ഖത്തറിലെ പ്രശസ്തമായ സ്റ്റേറ്റ് ഗ്രാൻഡ് മോസ്ക്കിലേക്ക് ജുമഅ നമസ്കാരമാണ് ലക്ഷ്യം. ദോഹയിലെ വെസ്റ്റ് ബേയിലെ ഖത്തർ സ്പോർട്സ് ക്ലബിനെ അഭിമുഖീകരിക്കുന്ന ഒരു കുന്നിൻ മുകളിലുള്ള കോർണിഷിന് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ദോഹയിലെ ജുബൈലയിലാണ് സ്റ്റേറ്റ് മസ്ജിദ് സ്ഥിതിചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ നിർമിച്ച ഈ പള്ളി നിരവധി താഴികക്കുടങ്ങളുള്ള ഒരു കെട്ടിടമാണ്. പരമ്പരാഗത ഇസ്ലാമിക വാസ്തുശിൽപ്പകലെയും അതിന്റെ സവിശേഷമായ നിർമ്മിതമായ മേൽക്കൂരയുടേയും ദോഹയിലെ നിർമ്മാണ വൈദഗ്ധ്യവും  നിർമ്മിതിയും ഒരു ഉത്തമ ഉദാഹരണമാണ്. മസ്ജിദിന്റെ സ്ഥാപകനായ ശൈഖ് ജാസിം ബിൻ മുഹമ്മദ് അൽ താനിയുടെ പിതാവിന്റെ സ്മരണയ്ക്കായി 1878 ൽ പണികഴിപ്പിച്ചതാണ്.  സുബറയിൽ തന്റെ സൈനിക കാമ്പയിനിൽ നിന്ന് മടങ്ങിവന്ന് പിതാവ് മരിച്ചപ്പോൾ അദ്ദേഹം ദോഹയിൽ ഒരു വലിയ പള്ളി പണിയാൻ തീരുമാനിച്ചു. ഖത്തറിന്റെ  കെട്ടിടനിർമ്മാണത്തെ പ്രതിഫലിപ്പിക്കുന്ന ഈ കെട്ടിടവും  മനോഹരമായ മസ്ജിദും ദോഹയുടെ കഥ പറയുന്നു. 2006 ഡിസംബർ 16 ന് 420 ദശലക്ഷം റിയാൽ ചിലവിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഏകദേശം പതിനായിരത്തോളം ചതുരശ്രമീറ്ററാണ് ഈ പള്ളിയിടെ മൊത്തം വിസ്തീർണ്ണം. പള്ളിയിലെ എയർകണ്ടീഷൻ ചെയ്ത സെൻട്രൽ ഹാളിൽ പതിനായിരത്തിലധികം ആളുകൾക്ക് പ്രാർഥനകൾ നടത്താം.   മൂന്ന് പ്രധാന കവാടങ്ങളും 17 വശത്തെ പ്രവേശന കവാടങ്ങളും ഇവിടെയുണ്ട്. 65 ചെറു താഴികക്കുടങ്ങളും  28 വലിയ താഴികക്കുടങ്ങളും കൊണ്ട് കേന്ദ്ര ഹാൾ മൂടിയിട്ടുണ്ട്.  വൃത്തിക്ക് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ഇവിടെ വുളു ചെയ്യുന്ന സ്ഥലവും, ചെരുപ്പ് സൂക്ഷിക്കാനുള്ള ഇടവും, എടുത്തു പറയേണ്ടതു തന്നെ അവിടെ നിന്ന് ജുമഅ കഴിഞ്ഞു. ഇന്ന് എന്റെ അളിയൻ നാട്ടിലേക്ക് പോകുകയാണ് അത് അല്പം ദൂരത്താണ് അവിടെ പോകണം.
Katara
വെള്ളിയാഴ്ചകളിൽ ഖത്തറിലെ ഏതാണ്ട് എല്ലാ റൂമിലും ഭക്ഷണം സ്പെഷൽ ഉണ്ടാവും ഞങ്ങൾ താമസിക്കുന്ന  റൂമിലും മട്ടൻ മജ്ബൂസ് അറബിക് സെറ്റയിൽ ആണ് ഇന്നത്തെ സ്പെഷൽ. ഉസ്താത് ജേഷ്ടൻ ഇസ്മായിൽക്കയാണ്  ഞങ്ങൾ ഒമ്പത് പേർ ചേർന്ന് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു ചിലർ അല്പം ഒന്ന് മയങ്ങി. ഉച്ചക്ക് ശേഷം അനുജൻ മുനീറും, റൂമിൽ താമസക്കാരനും, യുവ എഞ്ചിനിയറും, ആയഞ്ചേരിക്കാരനുമായ സിറാജും, മുഹമ്മദ് ശാഫിയും ഉൾപ്പെടെ ഞങ്ങൾ 4 പേർ പുറപ്പെട്ടത് കല, സാംസ്കാരിക  പ്രത്യാശയുടെ ഒരു അസാധാരണ പദ്ധതിയായ കത്താറ സാംസ്കാരിക വില്ലേജ് ഫൌണ്ടേഷനിലേക്കാണ്. പദ്ധതിയുടെ പിതാവ് അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയാണ് മനുഷ്യവികസനത്തിന്റയു, വൈവിധ്യത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുന്ന  ആഗോള സംസ്കാരവുമായി വേഗത്തിൽ മുന്നേറുന്ന. ഖത്തറിലെ ഏറ്റവും വലിയ ബഹുധ്രുവ സാമ്പത്തിക പ്രോജക്റ്റാണ് കത്താറ കൾച്ചറൽ വില്ലേജ്. ലോകത്തിന്റെ സംസ്കാരത്തെ നേരിൽ കാണാൻ ആളുകൾ കുടുംബ സമേതം ഒരുമിച്ചു വരുന്ന ഒരു ഇടമാണ് ഇത്.  മനോഹരമായ തീയറ്ററുകൾ, കൺസേർട്ട് ഹാളുകൾ, പ്രദർശന ഗാലറികൾ, തുടങ്ങിയവയുമുണ്ട്. ഇന്ന് രാത്രി 7 മണിക്ക് ഇവിടെ ഗുജറാത്തി കലാകാരൻമാരുടെ കലാവിരുന്നാണ്  അരങ്ങേറുന്നത് എന്ന് ഇലക്ട്രിക്ക് കാർ ഡ്രൈവർ ഞങ്ങളോട് പറഞ്ഞു അതിന് നിന്നാൽ ഞങ്ങളുടെ പ്ലാൻ മൊത്തം ഡിസോർഡറാവും, എനിക്ക് ഏറ്റവും അഭിമാനം തോന്നിയ നിമിഷവും കത്താറയിലെ സന്ദർഷനമാണ്. ഇവിടുത്തെ മഹാത്മാഗാന്ധി ആർട്ട് ഗാലറി.  നമ്മുടെ ഇന്ത്യയിൽ പോലും അത്ര മനോഹരമായി ഗാന്ധിയൻ ദർശനങ്ങളുടെ രേഖാചിത്രങ്ങൾ രേഖപ്പെടുത്തിട്ടുണ്ടാവില്ല. സൗജന്യ ഇലക്ട്രിക്ക് കാറിൽ കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന കത്താറ ഞങ്ങൾക്ക്  ചുറ്റി കാണാനും ആസ്വധിക്കാനും കഴിഞ്ഞു. അടുത്തത് ഖത്തറിന്റെ ഒരു ശാശ്വത ചിഹ്നമായി രൂപകൽപ്പനയും, എൻജിനീയറിങ്ങ് വൈദ ക്ത്യവും ചെയ്യപ്പെട്ട പേൾ-ഖത്തറിലേക്കാണ് താമസ സ്ഥലത്ത് നിന്ന് ഉദ്ദേശം 30-40 കിലോമീറ്റർ ഖത്തറിന്റെ കിരീടം എന്ന് വിളിക്കാവുന്ന രൂപകൽപന. പെൾ- ഖത്തർ വളരെ വിശിഷ്ടമായ അഭിരുചികളോട് കൂടിയ ആഡംബരജീവിതം നയിക്കുന്ന വിദേശികളും സ്വദേശികളും താമസിക്കുകയും, നിർമ്മാണത്തിനനുസരിച്ച് വ്യത്യസ്ത ആവശ്യക്കാർക്ക്  വിതരണം ചെയ്യപ്പെടുന്ന പെൾ അപ്പാർട്ട്മെന്റുകളും വില്ലകളും ടൗൺഹൗസും വ്യത്യസ്ത വിനോദപരിപാടികളും വിനോദ സൗകര്യങ്ങളും, ഉൾപ്പെടെ സുന്ദരമായ ബീച്ചുകളും ഉൾകൊള്ളുന്ന   ഈ നഗരം 2006 ന് ശേഷം കടൽ നികത്തി സ്ഥാപിച്ചതാണ് . ആഡംബര ഫാഷൻ ബ്രാൻഡുകളിൽ നിന്നുള്ള പ്രശസ്തമായ റസ്റ്റോറന്റുകളും ഹൈ എൻഡ് ഷോപ്പിംഗ് ഔട്ട്ലെറ്റുകളുമൊക്കെ ചേർക്കുകയും, ലോകത്തെമ്പാടുമുള്ള വിവിധങ്ങളായ പാചക ശാലകളിൽ ഓരോ രുചികളും ആസ്വദിക്കാം  പെൾ-ഖത്തർ എന്നത് സ്വകാര്യവും ആധുനികവുമായ ജീവിതത്തിന്റെ മാസ്റ്റർപീസ് ആണ്. നമ്മുടെ കണ്ണുകൾ വെക്കുന്ന എവിടെയായിരുന്നാലും അധിമനോഹരമാണ്. മാർസമാലാസ് കെമ്പിൻസ്കി ഹോട്ടലിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ച കൂറ്റൻ കുതിരയുടെ അടുത്ത് കാർ പാർക്ക് ചെയ്ത് കുറച്ച് നേരം ഞങ്ങൾ അവിടങ്ങളിൽ ചിലവഴിച്ചു. പാർക്കിംഗ് കേന്ദ്രങ്ങളിലും, റോഡിലും  ലംബോഗിനിയും, ഫെറാറിയും, റോഡ്സ് റ്റോഴ്സും, ജ്വാഗറും പോലുള്ള കോടികൾ വില വരുന്ന കാറുകൾ, അധിന്റെ ഷോറുമുകളും അവിടങ്ങളിൽ കാണാം കോടികൾ മുടക്കി സ്ഥാപിച്ച നഗരത്തിലെ റോഡും , അതിന് സമാന്തരമായി വെച്ച് പിടിപ്പിച്ച മരങ്ങളും ഏതൊരു യൂറോപ്യൻ രാജ്യത്തേയും വെല്ലുന്നതാണ്. 

ഖത്തറിലെ ഇടിവെട്ട് മഴ മൂന്നാം ദിവസം

ഖത്തറിൽ വന്നതിന് ശേഷം  ആദ്യമായാണ് കാലത്ത് റൂമിൽ നിന്ന് പുറപ്പെടുന്നത്. എന്റെ പ്രോട്ടോകോൾ ഓഫീസറും, ഡ്രൈവറും , അനുജനുമായ മുനീറിന്റെ നിർദ്ദേശപ്രകാരം നേരത്തെ ഇറങ്ങി നേരെ മൈദറിലെ  ജേഷ്ടൻ  ഇസ്മായിൽക്കാന്റെ വൈറ്റ് &മറൂൺ ഇൻസ്റ്റീരിയർ ഷോപ്പിലേക്ക് അവിടെ നിന്ന്  "അൽ സമറായിയ" എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഖത്തർ രാജകുടുംബത്തിലെ അംഗങ്ങളിൽ ഒരാളായ ഷെയ്ക്ക് ഫൈസൽ ബിന് കാസിം അൽതാനി യുടെ  ഷെയ്ക്ക് ഫൈസൽ മ്യൂസിയം സന്ദർശനമാണ് ലക്ഷ്യം.  പോകുന്ന വഴിക്ക് അടുത്ത് തന്നെയാണ് ഖത്തറിലെ പ്രശസ്തമായ 


അൽ ഷാനാനിയ (കാമൽ റേസ് ട്രാക്ക്) ഒട്ടക റേസ് ട്രാക്ക് സ്ഥിതി ചെയ്യുന്നത് അതും കണ്ട് പോകാമെന്ന് ഞങ്ങൾ തീരുമാനിച്ചു.  പൂർവ്വികരിൽ നിന്ന് പാരമ്പര്യമായി സ്വീകരിച്ചതും  അറബികളുടെയും, ഖത്തറിൽ പ്രത്യേകിച്ച് യുവാക്കളുടെ ഹരവുമാണ് ഒട്ടക റേസിംഗ്.  വർഷത്തിൽ ഒരു തവണ വമ്പിച്ച സമ്മാനങ്ങളോട് കൂടിയ രാജ്യാന്തര മത്സരങ്ങൾ ഇവിടെയാണ് വെച്ചാണ് നടക്കുന്നത്  എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരങ്ങളിൽ റേസിംഗ് നടക്കാറുണ്ട്. ഏറ്റവും ചെലവേറിയതും, ശ്രദ്ധേയവുമായ കായിക മത്സരവുമാണ് കാമിൽ റേസിംഗ് ഇത് കാണാൻ സ്വദേശികളും, ഒട്ടനവതി വിദേശ റേസിംഗ് പ്രേമികളുംസന്ദർശകരായി എത്താറുണ്ടത്രെ. ഗൾഫിലെ അയൽ രാജ്യങ്ങളുടെ ഉപരോധം കാരണം മറ്റു രാജ്യങ്ങളിലെ സന്ദർശകർക്ക് കുറവുണ്ടെങ്കിലും സെറ്റപ്പിനും, പ്രൗഡിക്കും ഒരു കുറവുമില്ല. നൂറ് കണക്കിന് വിളക്കുമരങ്ങൾ സ്ഥാപിച്ച വിശാലമായ ട്രേക്കും മൈതാനവും,  തടിച്ചുകൊഴുത്ത ഒട്ടകകൂട്ടങ്ങളും, അതിനെ പരിചരിക്കുന്ന വിദേശ തൊഴിലാളികളും, നട്ടുച്ച വെയിലായതിനാലാവാം പുറത്ത് ചീറിപ്പായുന്ന കാറുകളല്ലാതെ മറ്റാരെയും കാണുന്നില്ല. ഞങ്ങൾ യാത്ര മ്യൂസിയത്തേ ലക്ഷ്യം വെച്ച് തുടർന്നു. റോഡിന്റെ ഇരു ഭാഗങ്ങളിലും പരന്ന മരുഭൂമി. ഈ 4 വരി റോഡ് നേരെ പോകുന്നത്  ദുഖാൻ പട്ടണത്തിലേക്കാണ്  ഈ റോഡിൽ നിന്ന് ഇടത്തോട്ട് മാറി ഞങ്ങൾ ചെന്നെത്തിയത് ഒരു സെക്യൂരിറ്റി ക്കാരെന്റെ ഓഫീസിന് മുന്നിലാണ് മുടി ചുരുണ്ട കറുകറുത്ത ഒരു ഇരുമ്പൻ മനുഷ്യൻ ഇറങ്ങി വന്നു. ഐ ഡി ചോദിച്ചു ഞാനും എന്റെ ജേഷട സഹോദര പുത്രൻ മുഹമ്മദ് ശാഫിയും ഓൺ എറൈവൽ വിസക്കാരായതിനാൽ  അനുജൻ മുനീറിന്റെ ഐഡി വാങ്ങി ഒരു ക്യാമറയിൽ ഞങ്ങൾ സഞ്ചരിച്ച കാറിന്റെ ഫോട്ടോ എടുത്ത് മുമ്പോട്ടേക്ക് പോകാൻ അനുവാദം തന്നു.  ഞങ്ങൾ അകത്തേക്ക് കയറി ഇത് ഖത്തറല്ല ഇതുവരെ കണ്ട കോൺഗ്രീറ്റ് കെട്ടിടങ്ങളും, മരുഭൂമിയുമല്ല ചുറ്റോടു ചുറ്റും പച്ചപ്പും ഈത്തപ്പന മുതൽ തക്കാളി, ഉള്ളി, തുടങ്ങിയ പച്ചകറികൾ വരെ കൃഷി.  പരിചരിക്കാൻ ഒരു പാട് തൊഴിലാളികൾ അവരെ നോക്കാം ഫോർമേൻമാർ കിലോമീറ്റർ കണക്കിന് ഓടാനുള്ള മൻ പാഥകൾ കുറച്ച് ദൂരം മുന്നോട്ട് പോയപ്പോൾ ഇടത്തും വലത്തും  മൈസൂരിലേക്ക് പോകുമ്പോൾ ഫോറസ്റ്റിൽ  കാണുന്ന തരം തനി നാടൻ  മൈലുകൾ, വെള്ളം കെട്ടി നിൽക്കുന്ന ചെറു തടാകം, നെൽകൃഷി പോലുള്ള ഏതോകൃഷി ചെയ്യുന്ന പാടങ്ങൾ, മാൻ, ആട്, ഖത്തറിന്റെ ദേശീയ മൃഗമായ നീണ്ട കൊമ്പുള്ള  മാൻ വർഗ്ഗത്തിൽ പെട്ട (ഒറിക്സ് ) ഇതൊക്കെ വളർത്തുന്ന വലിയ ഫാം എല്ലാം കൂടി മനസ്സിന് തണുപ്പും, ശാന്തതയും തരുന്ന ഒരു ലോഗം. മരങ്ങളിൽ ഉണങ്ങി നിൽക്കുന്ന കാരക്ക സൂപ്പർ വെഴ്സർ  പാക്കിസ്ഥാനി അബ്ദുറഹിമാൻ സാഹിബിനോട് പറിക്കാൻ അനുവാദം ചേദിച്ചു അദ്ദേഹം ആരേയോ ഫോണിൽ വിളിച്ച ശേഷം ഞങ്ങളെ കൂട്ടി മറ്റൊരു തോട്ടത്തിൽ നിന്ന് രണ്ട് തൊഴിലാളികളെ കൊണ്ട് ഒരു കുല ഈത്തപ്പഴം വെട്ടി തന്നു. ജീവിതത്തിലാദ്യമായി ഈത്തപ്പഴം മരത്തിൽ നിന്ന് പറിച്ചുതിന്നത് ഇന്നാണ് നല്ല ചുമപ്പും, മധുരവുമുള്ള ഈത്തപ്പഴം ആകുല അഞ്ചെട്ട്  കിലോ തൂക്കം വരും, അവരോടൊപ്പം നിന്ന് ഒരു പടം പിടിച്ചു അവർക്ക് നന്ദി പറഞ്ഞു അവർക്ക് വളരെ സന്തോശാ ഉള്ളതായി കണ്ടു . ഈ കോമ്പൗണ്ടിൽ തന്നെയാണ്  ഷെയ്ക്ക് ഫൈസൽ മ്യൂസിയം. പ്രവേശന ഫീസ് 20 ഖത്തർ റിയാൽ ആണ്. ശൈഖ് ഖാസിം ബിൻ ഫൈസൽ അൽതാനി യുടെ സ്വകാര്യ ശേഖരം   പിതാവ് തന്റെ ശൈശവ ദശയിൽ ഷെയ്ക്ക് ഫൈസൽ ബിൻ ഖാസിം അൽതാനിക്ക് കൈമാറിയതാണ്. 1960ൽ തുടങ്ങിയ മ്യൂസിയം ഇപ്പോൾ വലുപ്പത്തിലും ശോഭയിലും വളരെ ആകർഷ നീയമാണ്. 17,000 ചതുരശ്രയടി കെട്ടിടത്തിൽ പുരാവസ്തുക്കളും, പുരാതന ഇസ്ലാമിക് കൈയെഴുത്തു പ്രതികൾ, പ്രധാന പുരാവസ്തു അവശിഷ്ടങ്ങൾ, , തുണിത്തരങ്ങൾ, കാർപെറ്റുകൾ, എംബ്രോയിനറി, പുരാതന ഫർണിച്ചറുകൾ. പത്തൊൻപതാം നൂറ്റാണ്ടിൽ നീരാവി വാഹനം ഉൾപ്പെടെയുള്ള ചരിത്ര കാറുകളുടെ സമഗ്രമായ ഒരു ശേഖരം തുടങ്ങി 15,000 ത്തിലധികം ശേഷിപ്പുകൾ ഉണ്ട്. സാംസ്കാരിക വൈവിധ്യത്തിന്റെ ഖ്യാതിയുടെ ബഹുമാനാർഥം, മ്യൂസിയത്തിന്റെ പവലിയനുകൾ മറ്റ് മതങ്ങളിൽ നിന്നുള്ള മത വസ്തുക്കളും. പൊതുജനങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്ന  തരത്തിലും, രൂപത്തിലും മ്യൂസിയത്തിൽ അതി മനോഹരമായി പ്രദർശിപ്പിക്കുന്നു. തിരിച്ച് താമസസ്ഥലത്തേക്ക് വരുന്ന വഴി സുഹൃത്ത് .ഫൈസൽലിനേ സന്ദർഷിച്ച് പുറത്തിറങ്ങുമ്പോയേക്കും കാലാവസ്ഥ മാറിട്ടുണ്ടായിരുന്നു. കത്തിയെരിയുന്ന വെയിൽ മാറി മൂടി കെട്ടിയ കാർമേഘം അതിശകതമായ ഇടിയും മിന്നും പെട്ടന്ന് പെട്ടന്ന് പെഴ്ത കോരി ചൊരിയുന്ന മഴയും ഞങ്ങൾക്ക് റൂമിലെത്താൻ ഇനിയും 25 കിലോമീറ്റർ ഓടണം ഞങ്ങളുടെ ടൊയോട്ട ക്യാമറി കാർ ഉഴരം കുറഞ്ഞ വീൽ ബേയ്സായതിനാൽ റോഡിൽ കയറി കൊണ്ടിരിക്കുന്ന വെള്ളം കാറിന്റെ ഓട്ടത്തെ തടസ്സപെടുമെന്ന് മനസ്സിലാക്കിയ മുനീർ കാർ മൈതറിൽ താമസിക്കുന്ന  സുഹൃത്ത് ബഷീറിന്റെ റൂമിലെക്ക് തിരിച്ചു അവിടെ എത്തിയപ്പോഴേക്കും പുറത്തിറങ്ങാൻ പറ്റാത്ത മഴ റോഡിൽ അനവനി വാഹനങ്ങൾ എഞ്ചിനിൽ വെള്ളം കയറി ഓഫായിരിക്കുന്നു.  ഞങ്ങൾക്ക് അവിടെ ബഷീറിനൊപ്പം റൂമിലുള്ള പട്ടാമ്പി കാരൻ ലത്തീഫും, വളയത്ത്കാരനായ ലത്തീഫും, മലപ്പുറത്ത് കാരൻ സെയ്ത്യം ചേർന്ന് ഒരുക്കിയ സൽകാരവും സ്നേഹവും ജീവിതൽ മറക്കാൻ കഴിയില്ല ദൈവം അവർക്ക് എക്കാലവും സന്തോ ശവും, ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ. ഇന്നത്തെ രാത്രി താമസവും ഇവിടെ തന്നെയായിരുന്നു.

തുടരും ........................

ഭൂഖണ്ഡം താണ്ടി ഒരു യാത്ര ഭാഗം 2

ഭൂഖണ്ഡം താണ്ടി ഒരു യാത്ര

ഭാഗം 2

ജോർദ്ദാദിലെ ഒന്നാം ദിവസം

✍️ എം.എ ഗഫൂർ അരൂർ


അസ്ഹാബുൽ കഹ്ഫിൻ്റെ  ഗുഹകവാടം

                   ഞങ്ങൾ ഏർപ്പോർട്ടിനു പുറത്തിറങ്ങി വോൾവോയുടെ രണ്ടു ലക്ഷ്വറി ബസുകൾ ഞങ്ങളെയും കാത്ത് പുറത്തു നിൽക്കുന്നുണ്ടായിരുന്നു. ടൈയും,  കോട്ടും കെട്ടി ക്ലീൻഷേവ് ആയ സുമുഖനായ മുഹമ്മദ് അബ്ദുല്ല എന്ന ഗൈഡ് ഞങ്ങളുടെ പാസ്പോർട്ടുകൾ പരിശോധിച്ച് അദ്ദേഹത്തിൻ്റെ കയ്യിൽ വച്ചു. അതിനുശേഷം ഞങ്ങളെ ഓരോരുത്തരെയായി ബസ്സിലേക്ക് കയറ്റി ബസ്സിൽ ഞാൻ സൈഡ് സീറ്റ് തന്നെ കണ്ടെത്തി മുൻനിരയിൽ ഇരുന്നു. ഇപ്പോൾ എനിക്ക് ഫ്രണ്ട് ക്ലാസിലൂടെ മുൻപിലെയും, സൈഡ് ഗ്ലാസിലൂടെ പുറത്തെ ദൃശ്യങ്ങളും വ്യക്തമായി കാണാം ബസ്സ് നേരെ പോകുന്നത് ഹോട്ടലിലേക്കാണ്.  
                              അമ്മാൻ പട്ടണത്തിലെ കൂറ്റൻ കെട്ടിടങ്ങൾ പിന്നോട്ട് തള്ളി കൊണ്ട് ബസ് നീങ്ങി ഒരു മലമുകളിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ഒലിവ് ജോർദാൻ എന്ന പഞ്ചനക്ഷത്രഹോട്ടലിലാണ് ഞങ്ങൾക്ക് താമസം ഞങ്ങളുടെ വരവും കാത്തു നിൽക്കുന്ന ഹോട്ടൽ ജീവനക്കാർ ബസ് നിർത്തിയ ഉടനെ  ലഗേജുകൾ ട്രോളിയിൽ ആക്കി കൊണ്ട് ഞങ്ങളെ വിശാലമായ സ്വീകരണ ഹാളിലേക്ക് ആനയിച്ചു അവിടെ ഒരുക്കിയ  പച്ചയും, മഞ്ഞയും, ചുമപ്പും നിറങ്ങളിലുള്ള പാനീയം കുടിക്കാൻ അത്ര രുചിയൊന്നുമില്ലെങ്കിലും എല്ലാവരെയും ക്ഷണിക്കുന്നുണ്ട്. മനോഹരമായി അലങ്കരിച്ചസ്വീകരണ മുറി. ഞങ്ങൾക്ക് ബ്രേക്ക് ഫാസ്റ്റ് റെഡിയാണ് ഇടതുഭാഗത്തെ ഹാളിൽ പോയി ബ്രേക്ക് ഫാസ്റ്റ് കഴിക്കണം അമീർ നൗഫൽ മാഷും, ഹംസ സഖാഫിയും നിർദ്ദേശം തന്നു ഹാളിൽ വരിവരിയായി നിരത്തിയിട്ട ടേബിളിൽ ബൊഫെ ബ്രേക്ക് ഫാസ്റ്റ് ആണ്. കലാവിരുത് പ്രകടിപ്പിക്കുന്ന ഒരുപാട് തരം ബ്രെഡ് തൊട്ടടുത്ത ട്രേകളിൽ ജാം,തേൻ തുടങ്ങി 50 ഗ്രാംമിൻ്റെ ചെറിയ ചെറിയ 
സീൽഡ് ഡെപ്പികളിൾ. എത്രവേണമെങ്കിലും കഴിക്കാം തൊട്ടടുത്ത് മുട്ട വിഭവങ്ങൾ പല തരത്തിലുള്ള പല നിറത്തിലുള്ള മുട്ടകൾ അതിനപ്പുറത്ത് 
റൊട്ടി, ദാൽ, ലിവർ ഫ്രൈ എന്ന് വേണ്ട ഒരുപാട് തരത്തിലുള്ള വിഭവങ്ങൾ അതിനുമപ്പുറത്ത് നിരനിരയായി ഫ്രൂട്ടുകൾ ഞാനും ശൈഖ് മുഹമ്മദ് സാറും, സുലൈമാൻ ഹാജിയും പൂർണ്ണമായി നോക്കിക്കണ്ടു പലരും പ്ലേറ്റ് കൈയിലെടുത്ത് അവർക്ക് ആവശ്യമുള്ളതും, അതിൽ കൂടുതലും വാരിക്കൂട്ടുന്ന തിരക്കിലാണ്. ഞങ്ങൾ ഒന്നു രണ്ടു തരത്തിലുള്ള ബ്രെഡും 
ഡപ്പികളിൽ അടച്ചു വച്ചിരിക്കുന്ന തേനും എടുത്തു ഒരു ടേബിളിൽ പോയിരുന്നു കഴിച്ചു.  
              മുകളിലെ 403 നമ്പർ റൂമിൻ്റെ താക്കോൽ നൗഫൽ മാഷ് ഞങ്ങളെ ഏൽപ്പിച്ചു പോയി കുളിച്ച് അല്പം റസ്റ്റ് എടുക്കൂ തലേദിവസത്തെ ഉറക്കച്ചടവിൻ്റെ ആലസ്യം എല്ലാ സഹ യാത്രികരിലും പ്രകടമാണ്.  തുടർന്ന് സഞ്ചരിക്കേണ്ട ജിജ്ഞാസ കാരണം എനിക്ക് തെല്ലും യാത്രാക്ഷീണം അനുഭവപ്പെട്ടില്ല ഞങ്ങൾ റൂമിൽ പോയി കുളിച്ചു ഞാൻ കുറച്ചു ടി.വി കണ്ടു താമസ മുറിയുടെ ബാൽക്കണിയിൽ നിന്ന് പുറത്തേ  മലഞ്ചെരുവിൻ്റെ താഴ്‌വാരത്തു കുടി കുത്തിയൊഴുകുന്ന വിശാലമായ എട്ടു വരി പാത അതിലൂടെ ഇടതടവില്ലാതെ ഒഴുകുന്ന കാറുകളും, മറ്റു വാഹനങ്ങളും അപ്പുറത്ത് വീണ്ടും മലകളാണ് ഞാൻ കുറെ സമയം പ്രകൃതി രമണീയത ആസ്വദിച്ച് ആ ബാൽക്കണിയിൽ ഇരുന്നു 12 മണിയായി കാണും നമുക്ക് പുറപ്പെടണം അതിനുമുമ്പ്  ഉച്ചഭക്ഷണം റെഡിയാണ് ഞങ്ങൾ ഉടൻ കുളിച്ച് വസ്ത്രങ്ങൾ മാറി ഉച്ച ഭക്ഷണത്തിനു വേണ്ടി ഭക്ഷണ ഹാളിലേക്ക് ചെന്നപ്പോൾ നാട്ടിലെ ഗൾഫുകാരിൽ നിന്ന്  അറബികളുടെ പ്രശസ്തമായ 
അറേബ്യൻ മുഴുവനായുള്ള ആട് ബിരിയാണിയെ കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്. അതിതാ ഞങ്ങളുടെ മുമ്പിൽ മാത്രമല്ല മറ്റ് അറബിക്ക് വിഭവങ്ങളുടെ ഒരു വലിയ സംഗമം തന്നെ ഞങ്ങൾക്ക് പുറമേ മറ്റു ടീമുകളും ഉച്ചഭക്ഷണത്തിന് വേറെയുമുണ്ട്  ബൊഫെറ്റ് ഫുഡ്സിസ്റ്റം ആണ് ഞങ്ങൾ ആടിൻ്റെ ഭാഗം കഷ്ണങ്ങളാക്കി വാങ്ങിച്ചു ഒരു ടേബിളിൽ ചെന്നിരുന്നു സുഭിക്ഷമായി ഭക്ഷണം കഴിച്ചു. 


അസ്ഹാബുൽ കഹ്ഫിൻ്റെ  ഗുഹയിലേക്ക് 

ഗുഹാകവാടത്തിലെ കാവൽകാരനൊപ്പം
                        ഏഴ് ഗുഹാവാസികളുടെ ചരിത്രം അയവിറക്കുന്ന അമ്മാനിലെ സ്വഹാബ് റോഡിൽ സ്ഥിതിചെയ്യുന്ന ആത്മീയ സഞ്ചാരികളുടെ പറുദീസയായ ഗുഹയിലേക്കാണ് ഞങ്ങളുടെ യാത്ര ഖുർആൻ പതിനെട്ടാം അധ്യായം ഒമ്പതാം സൂക്തത്തിൽ പരാമർശിക്കപ്പെട്ട റഖിം എന്ന സ്ഥലം പ്രാദേശിക ഭാഷ ലോപിച്ച് റജീബ് ആയതാണെന്നാണെന്നും തെഖിയാനൂസ് രാജാവിൻ്റെ പീഡനങ്ങൾ അസഹ്യമായപ്പോൾ ഗുഹയിൽ അഭയം തേടിയ ഏഴുപേർ റോമൻ രാജകുമാരന്മാർ ആയിരുന്നുവത്രേ. കരുത്തുറ്റ വിശ്വാസം എന്ന ഏക ആയുധംകൊണ്ട് സാമ്രാജ്യത്വത്തിനെതിരെ രംഗത്തിറങ്ങുകയായിരുന്നു ഇവർ. സൂര്യ വർഷ കലണ്ടർ പ്രകാരം 300 വർഷവും ചന്ദ്ര വർഷ കലണ്ടർ പ്രകാരം 309 വർഷവുമാണ് ഇവർ ഗുഹയിൽ ഉറങ്ങിക്കിടന്നത്  ഇംഗ്ലീഷിൽ ഞങ്ങളുടെ ഗൈഡ് മുഹമ്മദ് അബ്ദുല്ലയും, നൗഫൽ മാസ്റ്റർ മലയാളത്തിലും ചെന്നെത്തേണ്ട ഗുഹയെ കുറിച്ച് ബസ്സിൽ വെച്ച് വിവരണം തന്നു. വൈകുന്നേരം നാലുമണിയോടെ ഞങ്ങൾ ആ ഗുഹയുടെ പാർക്കിംഗിൽ എത്തിച്ചേർന്നു. വഴിയിലുടനീളം അത്തി മരങ്ങളും, പൂത്തുനിൽക്കുന്ന സൈതൂൺ മരങ്ങളും  ഞങ്ങളെ എതിരേൽക്കുന്നുണ്ടായിരുന്നു  ഗുഹാ മുഖത്തെ  ശവകുടീരങ്ങൾ, റുഖും എന്ന സ്ഥലം, ഗുഹയുടെ മുകളിൽ കാണുന്ന മസ്ജിദിൻ്റെ അടയാളങ്ങൾ, ആവശ്യാനുസൃതം സൂര്യപ്രകാശം ഗുഹയിലേക്ക് ആവാഹിക്കാൻ ആവശ്യമായ എന്നാൽ വെയിൽ കടക്കാതെ സവിശേഷമായ രീതിയിൽ സംവിധാനിച്ച ദ്വാരം, 1963 ലെ ഖനനത്തിൽ ലഭിച്ച നായയുടെ എല്ലുകൾ, അടക്കം ഏഴു ഖബറിടങ്ങളും, അസ്ഥിപഞ്ജരങ്ങളും അസ്ഹാബുൽ ഖഹ്ഫിന്റെ  വാസസ്ഥലം അബുനന്ദ മലഞ്ചെരുവിൽ ആണെന്ന് വാദത്തിനു ശക്തി പകരുന്നു. ചില്ലുകളിലൂടെ ഖബറിലേക്കു നോക്കിയാൽ കാണുന്ന അസ്ഥിപഞ്ജരങ്ങളുടെ ദൃശ്യം ദൈവിക ദൃഷ്ടാന്തം തന്നെ

തുടരും.............
✍️ എം.എ ഗഫൂർ അരൂർ
 97 47 51 91 61

ഭൂഖണ്ഡം താണ്ടി ഒരു യാത്ര, ജോർദ്ദാൻ jordan


ഭൂഖണ്ഡം താണ്ടി ഒരു യാത്ര

ഭാഗം1

✍️ എം.എ ഗഫൂർ അരൂർ




           പത്രപരസ്യം കണ്ടു വെറുതെ ഒന്ന് വിളിച്ചതാണ്. മറുതലക്കൽ വളരെ ഹൃദ്യമായ ഭാഷയിൽ സ്പഷ്ടമായ മലയാളം. ഒരു അധ്യാപകൻ്റെ ഭാഷ. അന്ന് തന്നെ ഞാൻ ഉറപ്പിച്ചു ലോകം ചുറ്റിയുള്ള യാത്ര. ഏപ്രിൽ 2 എന്ന തീയതി ഒരു സർക്കാർ കരാറുകാരനെ സംബന്ധിച്ച് പ്രയാസമാണ്സാ മ്പത്തിക വർഷം അവസാനം ബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കേണ്ട മാർച്ച് അവസാനത്തെ ആഴ്ച രാവെന്നോ, പകലെന്നോ, ഇല്ലാതെ ഊണും, ഉറക്കവുമില്ലാതെ  അതുവരെ ചെയ്ത പ്രവൃത്തികളുടെ ബില്ലുകൾ ട്രഷറിയിൽ എത്തിക്കണം പിറ്റേന്നാണ് യാത്ര കോഴിക്കോട് നിന്ന് കൊച്ചിയിലെ അന്താരാഷ്ട്ര  വിമാനത്താവളത്തിൽ രാത്രി എട്ടുമണിക്ക് എത്തിച്ചേരണം. ഉത്തര കേരളത്തിലെ യാത്രക്കാരാണ് ഉണ്ടാവാൻ സാധ്യത കാരണം ടൂർഓപ്പറേറ്റ്ചെയ്യുന്നത് ഈരാറ്റുപേട്ടയിലെ ഒരു ട്രാവൽസ് ആണ്. ഞാൻ എട്ടുമണിക്കു തന്നെ അവർ അയച്ചുതന്ന ബാഗുമായി എയർപോർട്ടിലെത്തി 
എന്നെപ്പോലെ കുറേ ആളുകൾ ഇത്തരം ബാഗുമായി വിമാനത്താവളത്തിൻ്റെ വരാന്തയിൽ ഉണ്ട് എനിക്ക് കാണേണ്ടത് നൗഫൽ മാസ്റ്ററെയാണ് എൻ്റെ പ്രതീക്ഷകൾ തെറ്റി തൊപ്പിയും, നീളൻ ജുബ്ബയും, കണം നാല് വരെ എത്തുന്ന പാൻറും, വളരെ ഒതുക്കി മിനുക്കിയ താടിയുമുള്ള വെളുത്ത ശരീരത്തോട് കൂടി വളരെ പക്വമായ ഭാഷയിൽ സംസാരിക്കുന്ന അമീർ അദ്ദേഹം തന്നെയാണ് ഞാൻ അന്വേഷിച്ച നൗഫൽ മാസ്റ്റർ. ആ നിൽക്കുന്ന അയാൾ തന്നെയാണ് ഹയർസെക്കൻഡറിയിലെ ഗണിത അധ്യാപകനായ നൗഫൽ മാഷ് ഞാൻ അദ്ദേഹത്തിൻ്റെ അടുത്ത് ചെന്നു. എന്നെ കണ്ട ഉടനെ അബ്ദുൽ ഗഫൂർ കോഴിക്കോട് നിന്ന് വരുന്നു അല്ലേ? എൻ്റെ ഫോട്ടോ അയച്ചു കൊടുത്തതിനാൽ എന്നെ കണ്ട ഉടനെ അദ്ദേഹത്തിന് ആളെ മനസ്സിലായി കാരണം കോഴിക്കോട്ടുനിന്ന് ഞാനും മാധ്യമം പത്രത്തിൻ്റെ  പത്രാധിപരായിരുന്ന ഒ. അബ്ദുല്ല സാഹിബിൻ്റെ സഹോദരൻ അബൂബക്കർ മാഷും മാത്രമാണ് ആ യാത്രയിൽ ഉണ്ടായിരുന്നത്. ബാച്ചിലറായി ഞങ്ങൾ രണ്ടു മൂന്നു പേർ മാത്രം ആ ഗ്രൂപ്പിലെ പ്രായം കുറഞ്ഞ ബാച്ചിലർ യാത്രക്കാരൻ ഞാൻ തന്നെ മറ്റുള്ളവരൊക്കെ ഫാമിലി ആണ് അതുകൊണ്ട്
അദ്ദേഹത്തിന് എന്നെ തിരിച്ചറിയാൻ പ്രയാസമുണ്ടായിരുന്നില്ല. മറ്റു രാജ്യങ്ങളിലെ ഉപയോഗത്തിന് വേണ്ടി ഇന്ത്യൻ രൂപ ഡോളർ ആക്കി മാറ്റി വാങ്ങുന്ന തിരക്കിലാണ് മുഴുവൻ യാത്രക്കാരും ഞാനും 100 ഡോളർ വാങ്ങി കൈവശം വച്ചു. 

              എൻ്റെ റൂം പാർട്ണർ ഫെഡറൽ ബാങ്കിലെ സീനിയർ വൈസ് പ്രസിഡന്റ്  ആയി റിട്ടയർ ചെയ്ത അഡ്വക്കറ്റ് ഷെയ്ഖ് മുഹമ്മദ് പ്രായം ഒരു 70 വയസ്സ് തോന്നിക്കുന്നു അദ്ദേഹത്തെ എനിക്ക്  നൗഫൽ മാഷ് പരിചയപ്പെടുത്തി.

                          പഞ്ചനക്ഷത്ര വിമാനസർവീസ് ആയ ഖത്തർ എയർവെയ്സ് ആണ് ഞങ്ങൾക്ക് യാത്ര ചെയ്യേണ്ട വിമാനം  ഞങ്ങളെ ബോർഡിങ് പാസിന് വേണ്ടി ഖത്തർ ഏർവേഴ്സ് കൗണ്ടറിലേക്ക് ആനയിക്കപ്പെട്ടു.മുൻപരിചയം ഉള്ളതുകൊണ്ട് ക്യൂവിൽ മുമ്പിൽ നിന്ന്  ഞാൻ വിമാനത്തിലെ സൈഡ് സീറ്റ് ചോദിച്ചു വാങ്ങി എൻ്റെ തൊട്ടടുത്ത് തന്നെയാണ് ശൈഖ് മുഹമ്മദ് സാർ പ്ലെയിൻ ടേക്ക് ഓഫ് ചെയ്യുമ്പോൾ ഞങ്ങൾ പരിചയപ്പെട്ടു തുടങ്ങി. ഒരുപാട് ജീവിത അനുഭവങ്ങൾ ഉള്ള ശൈഖ് മുഹമ്മദ് അദ്ദേഹത്തിൻ്റെ ഫാമിലിയെ കുറിച്ച് ചോദിച്ചപ്പോ ആ മനുഷ്യൻ്റെ ശബ്ദമിടറി കണ്ണിൽനിന്ന് കണ്ണുനീർ പൊടിയുന്നത് ഞാൻ ശ്രദ്ധിച്ചു.   ഏതാനും മാസങ്ങൾക്കുമുമ്പ് വിട പറഞ്ഞു പോയ പ്രിയതമയുടെവേർപാടോടുകൂടി ഞാൻ അനാഥനായി തനിക്ക് മൂന്ന് പെൻമക്കൾ ഒരു മകൾ ഡെർമറ്റോളജിസ്റ്റ് (ചർമ്മ രോഗ വിദഗ്ധ) തിരുവനന്തപുരത്ത് ഇ.എൻ.ടി ശസ്ത്രക്രിയാ വിദഗ്ദനായ ഭർത്താവും ഒന്നിച്ചു ജീവിക്കുന്നു. മറ്റൊരു മകൾ സൗദിയിലെ റിയാദിൽ ടീച്ചറായി ജോലി ചെയ്യുന്നു. ഒരു പക്ഷെ നാം സൗദിയിൽ എത്തുമ്പോൾ അവൾ എന്നെ കാണാൻ വരും, മറ്റൊരു മകൾ അബൂദാബിയിലുമാണ്ഏകാന്തതയിൽ നിന്ന് മോചനത്തിനു വേണ്ടിയാണ് ഇത്തരം യാത്ര. ഞാൻ പിന്നീട് അതിനെക്കുറിച്ച് ചോദിച്ചില്ല ജോലിയെക്കുറിച്ചും മറ്റുമായി ചർച്ച

          നഗരത്തിൻ്റെയുംകൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കുറ്റൻ കപ്പലുകളിൽ നിന്നും കായൽക്കരയിലെ ബഹുനിലക്കെട്ടിടങ്ങൾ നിന്നും വർണ്ണാഭമായ ദീപങ്ങളുടെ പ്രഭ വിമാനത്തിൻ്റെ ചെറിയ ജനൽ പാളിയിലൂടെ ഞാൻ നോക്കി നിന്നു. പിന്നീട്  ആ കാഴ്ച മെല്ലെ കൺവെട്ടത്തു നിന്നും മറഞ്ഞു.  പുറത്ത് കൂരിരുട്ട് കാഴ്ചകളൊന്നും കാണാനില്ലായിരുന്നു.
എയർഹോസ്റ്റസ്മാർ കൊണ്ടുവന്ന വിഭവസമൃദ്ധമായ ഡിന്നർ കഴിച്ചു ഞങ്ങൾ മെല്ലെ ഉറക്കത്തിലേക്ക് വഴുതി.

           ആഡംബര വിമാനത്തിൻ്റെ പ്രത്യേക ട്യൂണിൽ ഉള്ള അനൗൺസ്മെൻറ് കേട്ടാണ് പിന്നീട് ഞാൻ ഉണരുന്നത് രാത്രി പന്ത്രണ്ട് മണിയായി കാണും പുറത്ത് വിളവെടുപ്പിനു പാകമായ നിൽക്കുന്ന മഞ്ഞ നിറത്തിലുള്ള വെള്ളരിപ്പാടം ദൂരെ നിന്ന് നോക്കി കാണുന്നതുപോലെ വിമാനത്തിന് താഴെ
ഞങ്ങളുടെ ആഗമനത്തെ സ്വീകരിക്കാൻ താലപ്പൊലിയുമായി കാത്തുനിൽക്കുന്നതാണോ അത്രമേൽ വർണ്ണാഭമായ അതിമനോഹരമായ പ്രഭ ചൊരിയുന്ന ദീപങ്ങൾ കൊണ്ട് അലങ്കരിച്ചതായി എനിക്ക് തോന്നി.  ലോകത്തിലെ ഏറ്റവും സമ്പന്നമായ  രാജ്യങ്ങളിൽ ഒന്നായ
ഖത്തറിൻ്റെ തലസ്ഥാനമായ ദോഹ സിറ്റിയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വൈമാനിക  ഹബ്ബ്  മാത്രമല്ല ഖത്തർ എയർവെയ്സ് 
തലസ്ഥാനമായ ദോഹയിൽ നാം ഹമദ് ഇൻറർനാഷണൽ എയർപോർട്ടിൽ 
ലാൻഡ് ചെയ്യുകയാണ് അവിടെനിന്ന് മറ്റൊരു വിമാനത്തിൽ ആണ് ജോർദാനിൻ്റെ  തലസ്ഥാനമായ അമ്മാനിലേക്ക് പോകുന്നത് ഞങ്ങൾ ഹമദ്ഇൻറർനാഷണൽ എയർപോർട്ട് ഇറങ്ങി സഹ യാത്രക്കാരുമായി പരിചയപ്പെടാനുള്ള സമയമില്ല പെട്ടെന്നുതന്നെ അടുത്ത ജോർദാൻ്റെ തലസ്ഥാനമായ അമ്മാനി ലേക്കുള്ള   വിമാനം അഞ്ച് ഏ നമ്പർ കൗണ്ടറിൽ റെഡിയായി നിൽക്കുന്നു.  നൗഫൽ മാഷിനെൻ്റെയും, ഹംസ സഖാഫി യുടെയും നേതൃത്വം അക്ഷരംപ്രതി അംഗീകരിച്ചുകൊണ്ട് സ്ത്രീകളും കുട്ടികളും പ്രായംചെന്നവരുമായ് അമ്പതോളം വരുന്ന യാത്രാസംഘം തിരക്കുപിടിച്ച്  പിന്നാലെ പോകുന്നുഞങ്ങൾ വിമാനത്താവളത്തിന് പുറത്ത് പോകാത്തതിനാൽ ഞങ്ങൾക്ക് സെക്യൂരിറ്റി ചെക്ക് വളരെ ലഘുവായി കഴിഞ്ഞു  നേരെ വിമാനത്തിലേക്ക് അവിടെനിന്ന് ഞങ്ങളുടെ ഒന്നാമത്തെ യാത്ര കേന്ദ്രമായ അമ്മാൻ ഇൻറർനാഷണൽ എയർപോർട്ട് എത്തി എയർപോർട്ടിൽ ഇറങ്ങി സഹ യാത്രക്കാരെ പരിചയപ്പെട്ടു ഇപ്പോഴാണ് അറിയുന്നത് രണ്ടു ടീം ഒരു ട്രാവൽസിന് കീഴിൽ  സന്ധിച്ചു ഒന്ന്  കാസർകോട് ഹംസ സഖാഫി യുടെ നേതൃത്വത്തിലുള്ള  കാസർകോട് മംഗലാപുരം പ്രദേശങ്ങളിൽനിന്നുള്ള പത്തു പതിനാറു പേർ മലയാളം തീരെ അറിയാത്തവർ പലരും ഞങ്ങളുടെ ടീമിലുണ്ട് ചെറിയ പിഞ്ചുകുഞ്ഞ് അടക്കം കൂടുതലും ഫാമിലി എമ്പത് വയസ്സിന് മുകളിൽ പ്രായമുള്ള കുമളി സ്വദേശി സുലൈമാൻ ഹാജിയാണ് താരം പതിനാറിൻ്റെ ചുറുചുറുക്കോടെ എല്ലാ കാര്യങ്ങൾക്കും റെഡി അഞ്ചാറു വർഷങ്ങൾക്കു മുമ്പ് ഈ സ്ഥലങ്ങളൊക്കെ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട് 
വലതുകാലിൻ്റെ ഇടുപ്പെല്ലിലെ വേദന കാരണം നടക്കാൻ പ്രയാസപ്പെടുന്ന എന്നെ  സഹായിക്കുന്നത് അദ്ദേഹമാണ് എൻ്റെ പിതാവിനോളം പ്രായം പക്ഷേ ഏറ്റവും നല്ല സുഹൃത്ത് അത്ര വൈദഗ്ധ്യം ഇല്ലാത്ത അദ്ദേഹത്തിന്മൊ ബൈലിൽ പടം പിടിച്ചു കൊടുക്കുന്നതും, നാട്ടിലേക്ക് വാട്സ്ആപ്പ് കോള്ചെയ്ത് കൊടുക്കുന്നതും ഞാനാണ്. എൻ്റ ബാഗ് തൂക്കി എടുക്കാൻ പലപ്പോഴും  അദ്ദേഹം സഹായിക്കാൻ ഉണ്ടായിരുന്നു. 

                വീട്ടിൽ പോലും ഇംഗ്ലീഷ് സംസാരിക്കുന്ന മംഗലാപുരത്തുകാരായ കുനിൽ ഗ്രൂപ്പിൻ്റെ  ചെയർമാൻ അബ്ദുറഹ്മാൻ സാഹിബും, ഭാര്യ ഷമീം അവർ ലോകസഞ്ചാരികളാണ്അ ൽപസ്വൽപം മലയാളം അറിയാം
               കോഴിക്കോട്ടുകാരൻ ഒ.അബ്ദുല്ല സാഹിബിൻ്റെ സഹോദരൻ വളരെ തമാശക്കാരൻ അബൂബക്കർ മാഷ് പ്രായം 65 കഴിഞ്ഞിട്ട് ഉണ്ടാവാം എല്ലാ കാര്യങ്ങളും ഒരു നോട്ട് ബുക്കിൽ എഴുതി വെക്കുന്നു  ഇടക്ക് സംശയങ്ങൾ  ദൂരീകരിക്കാൻ നൗഫൽ മാഷിനോട് അടുത്തുകൂടി സംസാരിക്കുന്നു 

            മൂവാറ്റുപുഴ  സ്വദേശികളായ ടെലികോം ജീവനക്കാരായ ബഷീർക്കയും ഫാമിലിയും ടെലികോം അതോറിറ്റിയുടെ ഉയർന്ന പോസ്റ്റിൽ നിന്ന് റിട്ടയർ ചെയ്ത ഖാദർ സാഹിബും ഫാമിലിയും ആഫ്രിക്കൻ വൻകര ചുറ്റി സഞ്ചരിച്ച് ജോലിചെയ്ത് ഇസ്മായിൽ റാവുത്തറും കുടുംബവും അദ്ദേഹം മുമ്പ് പട്ടാളത്തിലായിരുന്നു. അതിൻ്റെ എല്ലാ കാർക്കശ്യവും, കൃത്യതയും ഒരോ നീക്കത്തിലും കാണാം

                     വിഭവസമൃദ്ധമായ അറേബ്യൻ,  ഇന്ത്യൻ, കേരള ഭക്ഷണം തയ്യാറാക്കുന്ന വലിയ ഹോട്ടലിൻ്റെ ഉടമസ്ഥൻഅസീസ്ക്ക തുടങ്ങി അമ്പതോളം പേർ അമ്മാനിലെ എയർപോർട്ടിൽ ഒരു സ്ഥലത്ത് ഞങ്ങളെ കൂട്ടി നിർത്തി നൗഫൽ മാഷ് ഇനിയുള്ള യാത്രയെ കുറിച്ചും പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും,  മലയാളത്തിലും,  ഹിന്ദിയിലും, ഇംഗ്ലീഷ് ഭാഷയിലും ഞങ്ങൾക്ക് നിർദ്ദേശം തന്നു നേരെ ഞങ്ങൾ പോകുന്നത് ഹോട്ടലിലേക്ക് അവിടെനിന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു പെട്ടെന്ന് കുളിച്ച് ഫ്രഷായി ഒന്നാമത്തെ ലക്ഷ്യസ്ഥാനമായ അസ്ഹാബുൽ കഹ്ഫിലെ ഗുഹയിലെക്കാണ് ....

തുടരും ..... 

✍️ എം.എ ഗഫൂർ അരൂർ
9747 51 91 61