ഭൂഖണ്ഡം താണ്ടി ഒരു യാത്ര
ഭാഗം 2
ജോർദ്ദാദിലെ ഒന്നാം ദിവസം
✍️ എം.എ ഗഫൂർ അരൂർ
ഞങ്ങൾ ഏർപ്പോർട്ടിനു പുറത്തിറങ്ങി വോൾവോയുടെ രണ്ടു ലക്ഷ്വറി ബസുകൾ ഞങ്ങളെയും കാത്ത് പുറത്തു നിൽക്കുന്നുണ്ടായിരുന്നു. ടൈയും, കോട്ടും കെട്ടി ക്ലീൻഷേവ് ആയ സുമുഖനായ മുഹമ്മദ് അബ്ദുല്ല എന്ന ഗൈഡ് ഞങ്ങളുടെ പാസ്പോർട്ടുകൾ പരിശോധിച്ച് അദ്ദേഹത്തിൻ്റെ കയ്യിൽ വച്ചു. അതിനുശേഷം ഞങ്ങളെ ഓരോരുത്തരെയായി ബസ്സിലേക്ക് കയറ്റി ബസ്സിൽ ഞാൻ സൈഡ് സീറ്റ് തന്നെ കണ്ടെത്തി മുൻനിരയിൽ ഇരുന്നു. ഇപ്പോൾ എനിക്ക് ഫ്രണ്ട് ക്ലാസിലൂടെ മുൻപിലെയും, സൈഡ് ഗ്ലാസിലൂടെ പുറത്തെ ദൃശ്യങ്ങളും വ്യക്തമായി കാണാം ബസ്സ് നേരെ പോകുന്നത് ഹോട്ടലിലേക്കാണ്.
അമ്മാൻ പട്ടണത്തിലെ കൂറ്റൻ കെട്ടിടങ്ങൾ പിന്നോട്ട് തള്ളി കൊണ്ട് ബസ് നീങ്ങി ഒരു മലമുകളിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ഒലിവ് ജോർദാൻ എന്ന പഞ്ചനക്ഷത്രഹോട്ടലിലാണ് ഞങ്ങൾക്ക് താമസം ഞങ്ങളുടെ വരവും കാത്തു നിൽക്കുന്ന ഹോട്ടൽ ജീവനക്കാർ ബസ് നിർത്തിയ ഉടനെ ലഗേജുകൾ ട്രോളിയിൽ ആക്കി കൊണ്ട് ഞങ്ങളെ വിശാലമായ സ്വീകരണ ഹാളിലേക്ക് ആനയിച്ചു അവിടെ ഒരുക്കിയ പച്ചയും, മഞ്ഞയും, ചുമപ്പും നിറങ്ങളിലുള്ള പാനീയം കുടിക്കാൻ അത്ര രുചിയൊന്നുമില്ലെങ്കിലും എല്ലാവരെയും ക്ഷണിക്കുന്നുണ്ട്. മനോഹരമായി അലങ്കരിച്ചസ്വീകരണ മുറി. ഞങ്ങൾക്ക് ബ്രേക്ക് ഫാസ്റ്റ് റെഡിയാണ് ഇടതുഭാഗത്തെ ഹാളിൽ പോയി ബ്രേക്ക് ഫാസ്റ്റ് കഴിക്കണം അമീർ നൗഫൽ മാഷും, ഹംസ സഖാഫിയും നിർദ്ദേശം തന്നു ഹാളിൽ വരിവരിയായി നിരത്തിയിട്ട ടേബിളിൽ ബൊഫെ ബ്രേക്ക് ഫാസ്റ്റ് ആണ്. കലാവിരുത് പ്രകടിപ്പിക്കുന്ന ഒരുപാട് തരം ബ്രെഡ് തൊട്ടടുത്ത ട്രേകളിൽ ജാം,തേൻ തുടങ്ങി 50 ഗ്രാംമിൻ്റെ ചെറിയ ചെറിയ
സീൽഡ് ഡെപ്പികളിൾ. എത്രവേണമെങ്കിലും കഴിക്കാം തൊട്ടടുത്ത് മുട്ട വിഭവങ്ങൾ പല തരത്തിലുള്ള പല നിറത്തിലുള്ള മുട്ടകൾ അതിനപ്പുറത്ത്
റൊട്ടി, ദാൽ, ലിവർ ഫ്രൈ എന്ന് വേണ്ട ഒരുപാട് തരത്തിലുള്ള വിഭവങ്ങൾ അതിനുമപ്പുറത്ത് നിരനിരയായി ഫ്രൂട്ടുകൾ ഞാനും ശൈഖ് മുഹമ്മദ് സാറും, സുലൈമാൻ ഹാജിയും പൂർണ്ണമായി നോക്കിക്കണ്ടു പലരും പ്ലേറ്റ് കൈയിലെടുത്ത് അവർക്ക് ആവശ്യമുള്ളതും, അതിൽ കൂടുതലും വാരിക്കൂട്ടുന്ന തിരക്കിലാണ്. ഞങ്ങൾ ഒന്നു രണ്ടു തരത്തിലുള്ള ബ്രെഡും
ഡപ്പികളിൽ അടച്ചു വച്ചിരിക്കുന്ന തേനും എടുത്തു ഒരു ടേബിളിൽ പോയിരുന്നു കഴിച്ചു.
മുകളിലെ 403 നമ്പർ റൂമിൻ്റെ താക്കോൽ നൗഫൽ മാഷ് ഞങ്ങളെ ഏൽപ്പിച്ചു പോയി കുളിച്ച് അല്പം റസ്റ്റ് എടുക്കൂ തലേദിവസത്തെ ഉറക്കച്ചടവിൻ്റെ ആലസ്യം എല്ലാ സഹ യാത്രികരിലും പ്രകടമാണ്. തുടർന്ന് സഞ്ചരിക്കേണ്ട ജിജ്ഞാസ കാരണം എനിക്ക് തെല്ലും യാത്രാക്ഷീണം അനുഭവപ്പെട്ടില്ല ഞങ്ങൾ റൂമിൽ പോയി കുളിച്ചു ഞാൻ കുറച്ചു ടി.വി കണ്ടു താമസ മുറിയുടെ ബാൽക്കണിയിൽ നിന്ന് പുറത്തേ മലഞ്ചെരുവിൻ്റെ താഴ്വാരത്തു കുടി കുത്തിയൊഴുകുന്ന വിശാലമായ എട്ടു വരി പാത അതിലൂടെ ഇടതടവില്ലാതെ ഒഴുകുന്ന കാറുകളും, മറ്റു വാഹനങ്ങളും അപ്പുറത്ത് വീണ്ടും മലകളാണ് ഞാൻ കുറെ സമയം പ്രകൃതി രമണീയത ആസ്വദിച്ച് ആ ബാൽക്കണിയിൽ ഇരുന്നു 12 മണിയായി കാണും നമുക്ക് പുറപ്പെടണം അതിനുമുമ്പ് ഉച്ചഭക്ഷണം റെഡിയാണ് ഞങ്ങൾ ഉടൻ കുളിച്ച് വസ്ത്രങ്ങൾ മാറി ഉച്ച ഭക്ഷണത്തിനു വേണ്ടി ഭക്ഷണ ഹാളിലേക്ക് ചെന്നപ്പോൾ നാട്ടിലെ ഗൾഫുകാരിൽ നിന്ന് അറബികളുടെ പ്രശസ്തമായ
അറേബ്യൻ മുഴുവനായുള്ള ആട് ബിരിയാണിയെ കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്. അതിതാ ഞങ്ങളുടെ മുമ്പിൽ മാത്രമല്ല മറ്റ് അറബിക്ക് വിഭവങ്ങളുടെ ഒരു വലിയ സംഗമം തന്നെ ഞങ്ങൾക്ക് പുറമേ മറ്റു ടീമുകളും ഉച്ചഭക്ഷണത്തിന് വേറെയുമുണ്ട് ബൊഫെറ്റ് ഫുഡ്സിസ്റ്റം ആണ് ഞങ്ങൾ ആടിൻ്റെ ഭാഗം കഷ്ണങ്ങളാക്കി വാങ്ങിച്ചു ഒരു ടേബിളിൽ ചെന്നിരുന്നു സുഭിക്ഷമായി ഭക്ഷണം കഴിച്ചു.
അസ്ഹാബുൽ കഹ്ഫിൻ്റെ ഗുഹയിലേക്ക്
ഏഴ് ഗുഹാവാസികളുടെ ചരിത്രം അയവിറക്കുന്ന അമ്മാനിലെ സ്വഹാബ് റോഡിൽ സ്ഥിതിചെയ്യുന്ന ആത്മീയ സഞ്ചാരികളുടെ പറുദീസയായ ഗുഹയിലേക്കാണ് ഞങ്ങളുടെ യാത്ര ഖുർആൻ പതിനെട്ടാം അധ്യായം ഒമ്പതാം സൂക്തത്തിൽ പരാമർശിക്കപ്പെട്ട റഖിം എന്ന സ്ഥലം പ്രാദേശിക ഭാഷ ലോപിച്ച് റജീബ് ആയതാണെന്നാണെന്നും തെഖിയാനൂസ് രാജാവിൻ്റെ പീഡനങ്ങൾ അസഹ്യമായപ്പോൾ ഗുഹയിൽ അഭയം തേടിയ ഏഴുപേർ റോമൻ രാജകുമാരന്മാർ ആയിരുന്നുവത്രേ. കരുത്തുറ്റ വിശ്വാസം എന്ന ഏക ആയുധംകൊണ്ട് സാമ്രാജ്യത്വത്തിനെതിരെ രംഗത്തിറങ്ങുകയായിരുന്നു ഇവർ. സൂര്യ വർഷ കലണ്ടർ പ്രകാരം 300 വർഷവും ചന്ദ്ര വർഷ കലണ്ടർ പ്രകാരം 309 വർഷവുമാണ് ഇവർ ഗുഹയിൽ ഉറങ്ങിക്കിടന്നത് ഇംഗ്ലീഷിൽ ഞങ്ങളുടെ ഗൈഡ് മുഹമ്മദ് അബ്ദുല്ലയും, നൗഫൽ മാസ്റ്റർ മലയാളത്തിലും ചെന്നെത്തേണ്ട ഗുഹയെ കുറിച്ച് ബസ്സിൽ വെച്ച് വിവരണം തന്നു. വൈകുന്നേരം നാലുമണിയോടെ ഞങ്ങൾ ആ ഗുഹയുടെ പാർക്കിംഗിൽ എത്തിച്ചേർന്നു. വഴിയിലുടനീളം അത്തി മരങ്ങളും, പൂത്തുനിൽക്കുന്ന സൈതൂൺ മരങ്ങളും ഞങ്ങളെ എതിരേൽക്കുന്നുണ്ടായിരുന്നു ഗുഹാ മുഖത്തെ ശവകുടീരങ്ങൾ, റുഖും എന്ന സ്ഥലം, ഗുഹയുടെ മുകളിൽ കാണുന്ന മസ്ജിദിൻ്റെ അടയാളങ്ങൾ, ആവശ്യാനുസൃതം സൂര്യപ്രകാശം ഗുഹയിലേക്ക് ആവാഹിക്കാൻ ആവശ്യമായ എന്നാൽ വെയിൽ കടക്കാതെ സവിശേഷമായ രീതിയിൽ സംവിധാനിച്ച ദ്വാരം, 1963 ലെ ഖനനത്തിൽ ലഭിച്ച നായയുടെ എല്ലുകൾ, അടക്കം ഏഴു ഖബറിടങ്ങളും, അസ്ഥിപഞ്ജരങ്ങളും അസ്ഹാബുൽ ഖഹ്ഫിന്റെ വാസസ്ഥലം അബുനന്ദ മലഞ്ചെരുവിൽ ആണെന്ന് വാദത്തിനു ശക്തി പകരുന്നു. ചില്ലുകളിലൂടെ ഖബറിലേക്കു നോക്കിയാൽ കാണുന്ന അസ്ഥിപഞ്ജരങ്ങളുടെ ദൃശ്യം ദൈവിക ദൃഷ്ടാന്തം തന്നെ
തുടരും.............
✍️ എം.എ ഗഫൂർ അരൂർ
97 47 51 91 61



Hai
ReplyDeleteHi
DeleteMasha allah 👍👌
ReplyDeleteThanks
ReplyDelete