ഭൂഖണ്ഡം താണ്ടി ഒരു യാത്ര ഭാഗം 5
ചാവുകടൽ
✍️ എം.എ ഗഫൂർ അരൂർ
കഴിഞ്ഞ രണ്ടു ദിവസത്തെ അവിസ്മരണീയമായ ഓർമ്മകൾ സമ്മാനിച്ച
ജോർദാനിലെ യാത്രകൾ അവസാനിക്കുകയാണ് ഒലിവ് ഹോട്ടലിനോടും അമ്മാൻ നഗരത്തോടും വിടപറഞ്ഞു നാളെഫലസ്തീനിലേക്ക് അഥവാ ഇസ്രായേലിലേക്ക് പോവുകയാണ് മുസ്ലിംകൾ, ക്രിസ്ത്യാനികൾ, ജൂതന്മാർ
ഇവർക്ക് മൂന്ന് പേർക്കും വളരെ പ്രധാനപ്പെട്ട സന്ദർശന കേന്ദ്രമാണ് ഇസ്രായേലിലെ ഓരോ പ്രദേശവും അതിൽ ഏറ്റവും പ്രധാനപ്പെട്ട കുദ്സ് അഥവാ ബൈത്തുൽ മുഖദ്ദസ് നാളെ ദൈവാനുഗ്രഹം ഉണ്ടെങ്കിൽ വൈകുന്നേരത്തോടു കൂടി ബൈത്തുൽ മുഖദ്ദസിൽ എത്തിച്ചേരും കടമ്പകൾ ഏറെയുണ്ട് ഇസ്രായേലിലേക്ക് ലോക മുസ്ലിംകൾക്കു പ്രവേശനം പരിമിതമാണ് ഇന്ത്യയുമായി നയതന്ത്രബന്ധം ആരംഭിച്ച അടുത്തകാലത്ത് മുതലാണ് ഇന്ത്യൻ മുസ്ലിംകൾക്ക് ഇസ്രായേലിലേക്ക് യാത്രാ അനുമതി ലഭിച്ച് തുടങ്ങിയത്അതുകൊണ്ടുതന്നെ ക്രിസ്തീയ ജൂത മതസ്ഥരെ പ്രവേശിക്കുന്നത് പോലെ എളുപ്പമല്ല ഇസ്രായേലി എമിഗ്രേഷൻ കടന്ന് പോകുന്നത് പ്രത്യേകിച്ച് 45 വയസ്സിന് താഴെയുള്ള ബാച്ചിലർ ആയ എന്നെ കടത്തിവിടുമോ? സംശയം നൗഫൽ മാഷ് ആവർത്തിച്ചു ഇന്ന് രാത്രി ദൈവത്തോട് പ്രാർത്ഥിക്കുക ഞാൻ കാരണമായി പത്ത് അമ്പതോളം വരുന്ന സഹയാത്രികർക്ക് പ്രയാസം നേരിടാൻ പോവുകയാണ് ഞാൻ ആത്മാർത്ഥമായി ദൈവത്തോട് പ്രാർത്ഥിച്ചു പിറ്റേന്ന് കാലത്ത് പ്രഭാത നമസ്കാരം കഴിഞ്ഞു രാവിലെ തന്നെ പുറപ്പെട്ടാലെ വൈകുന്നേരം കൊണ്ട് ബൈത്തുൽ മുഖദ്ദസ് എത്താൻ കഴിയൂ ആറു മണിക്ക് തന്നെ ഞങ്ങൾ ഇറങ്ങി ബ്രേക്ക്ഫാസ്റ്റ് നോടൊപ്പം നൗഫൽ മാഷിൻ്റെ പ്രത്യേക നിർദേശം ചെറിയ കവറുകളിൽ നിങ്ങൾക്കാവശ്യമായ ഭക്ഷണങ്ങൾ ഇവിടെ നിന്ന് എടുക്കാം ഫ്രൂട്ട് ആയും റൊട്ടിയും ഒക്കെയായി പലരും കൈവശം വച്ചു
ഇനി ഇസ്രായേലിൽ എത്തി മാത്രമേ ഭക്ഷണം കിട്ടൂ ഞങ്ങൾ അമ്മാനോട് യാത്ര പറഞ്ഞു ബസ്സിൽ കയറി കുന്നും മലകളും പിന്നിട്ട ബസ് യാത്ര തുടർന്നു ജോർദ്ദാൻ്റെ അതിർത്തി പ്രദേശത്ത് ഇസ്രായേലിനോട് ചേർന്നാണ് അടുത്ത സന്ദർശന കേന്ദ്രമായ ചാവുകടൽഇസ്രായേലിനും ജോർദാനും ഇടയിൽ കരകളാൽ ചുറ്റപ്പെട്ട ഉപ്പുജല തടാകമാണ് ചാവുകടൽ ഭൂമിയിലെ ഏറ്റവും താഴ്ന്ന ജലാശയമാണ് ഇത്. സമുദ്രനിരപ്പിൽ നിന്ന് 422.83 മീറ്റർ താഴെയാണ് ഇതിലെ ഇപ്പോഴത്തെ ജലനിരപ്പ് 30 ശതമാനം ഉപ്പുള്ള ഈ കടൽ സമുദ്രത്തേക്കാൾ 8.6 മടങ്ങ് ലവണാംശം കൂടുതലാണ്. വിദഗ്ദരുടെ അഭിപ്രായമനുസരിച്ച് ഇതിന് മെഡിറ്ററേനിയൻ കടലിനേക്കാൾ പത്ത് മടങ്ങ് ലവണാംശമുണ്ട്.
67 കിലോമീറ്റർ നീളവും18 കിലോമീറ്റർ വീതിയും മുള്ളചാവു കടൽഅറബിയിൽ ഇതിനെ അൽ-ബഹർ അൽ-മയ്യിത്ത് എന്ന് വിളിക്കുന്നു. ലൂത്ത് നബിയുടെ സമൂഹത്തെ ഭൂമിയെ അടിമറിച്ച് ശിക്ഷിച്ച സ്ഥലത്താണ് ചാവുകടൽ സ്ഥിതി ചെയ്യുന്നത് എന്ന വിശ്വാസം കാരണവും, മത്സ്യങ്ങളും മറ്റ് ജീവികളും ഇതിനകത്ത് ജീവിക്കാത്തത് കൊണ്ടുമാവാം ഇങ്ങനെ വിളിക്കുന്നത്. അത്രയൊന്നും പ്രചാരമില്ലെങ്കിലും ബഹർ ലൂത്ത് എന്നും വിളിക്കപ്പെടുന്നു. ജോർദ്ദാൻ നദിയും മറ്റുചില ചെറുനദികളും ചാവുകടലിൽ ശുദ്ധജലം നൽകുന്നുണ്ട്. അതാവട്ടെ ഉപ്പുവെള്ളത്തിൽ കലരുന്നു. താപം വെള്ളത്തെ വേഗം ആവി ആക്കുകയും ചെയ്യുന്നു. ഇത് കാരണം ചാവുകടലിൽ ലവണത ഒരുകാലത്തും കുറയുന്നുമില്ല. ഇതിലെ ഉയർന്ന ലവണതയാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ ഉള്ള കഴിവ് നൽകുന്നത്.
67 കിലോമീറ്റർ നീളവും18 കിലോമീറ്റർ വീതിയും മുള്ളചാവു കടൽഅറബിയിൽ ഇതിനെ അൽ-ബഹർ അൽ-മയ്യിത്ത് എന്ന് വിളിക്കുന്നു. ലൂത്ത് നബിയുടെ സമൂഹത്തെ ഭൂമിയെ അടിമറിച്ച് ശിക്ഷിച്ച സ്ഥലത്താണ് ചാവുകടൽ സ്ഥിതി ചെയ്യുന്നത് എന്ന വിശ്വാസം കാരണവും, മത്സ്യങ്ങളും മറ്റ് ജീവികളും ഇതിനകത്ത് ജീവിക്കാത്തത് കൊണ്ടുമാവാം ഇങ്ങനെ വിളിക്കുന്നത്. അത്രയൊന്നും പ്രചാരമില്ലെങ്കിലും ബഹർ ലൂത്ത് എന്നും വിളിക്കപ്പെടുന്നു. ജോർദ്ദാൻ നദിയും മറ്റുചില ചെറുനദികളും ചാവുകടലിൽ ശുദ്ധജലം നൽകുന്നുണ്ട്. അതാവട്ടെ ഉപ്പുവെള്ളത്തിൽ കലരുന്നു. താപം വെള്ളത്തെ വേഗം ആവി ആക്കുകയും ചെയ്യുന്നു. ഇത് കാരണം ചാവുകടലിൽ ലവണത ഒരുകാലത്തും കുറയുന്നുമില്ല. ഇതിലെ ഉയർന്ന ലവണതയാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ ഉള്ള കഴിവ് നൽകുന്നത്.
സീ ലെവൽ -422.83 മീറ്റർ എന്ന് എഴുതിയ ഒരു ഫലകം വച്ചിരിക്കുന്നു. ബസ്സ് ഓരം ചേർത്ത് നിർത്തി ഞങ്ങൾ കടൽത്തീരത്തേക്കിറങ്ങി. അതിരാവിലെയായതിനാൽ അധികമാരുമില്ല, എന്നാൽ ചാവുകടൽത്തീരത്തെ കറുത്ത ചെളിവാരിത്തേച്ചു നിൽക്കുന്ന പലരേയും അവിടെ കാണാം ചാവുകടലിൽ പൊങ്ങികിടക്കേണ്ട വിധം അതിലൊരാൾ ഞങ്ങൾക്ക് കാണിച്ചുതന്നു. സുലൈമാനിക്ക മറിച്ചൊന്നും ചിന്തിച്ചില്ല അതുവരെ ഇട്ട വസ്ത്രങ്ങളൊക്കെ മാറ്റി തൻ്റെ കയ്യിൽ കരുതിയ ഒരു നാടൻ തോർത്ത് എടുത്തുടുത്തു നേരെ കടലിലേക്കിറങ്ങി അയാൾ കാണിച്ചതുപോലെ മലർന്നു
കിടന്നു താഴ്ന്നു പോകുന്നില്ല. പിന്നീട് ഓരോരുത്തരായി ആ വെള്ളത്തിലേക്കിറങ്ങി കടൽവെള്ളം കണ്ണിലോ വായിലോ പോകരുത് എന്ന് നൗഫൽ മാഷ് ബസ്സിൽ നിന്ന് തന്നെ നിർദ്ദേശം തന്നിരുന്നു. എങ്കിലും ഒരുതുള്ളി വെള്ളം ഞാൻ രുചിച്ചുനോക്കി അത് ആസിഡുപോലെ എനിക്ക് തോന്നി ചാവുകടൽ മറ്റു കടലുകളിൽ നിന്നും വ്യത്യസ്തമാണ്. ഈ കടലിൽ ഒരു ജീവി പോലുമില്ല, ഇത് കടലൊന്നുമല്ല ഒരു കായലാണ്. ഇതിനു മറ്റു കടലുമായൊന്നും ബന്ധമില്ല. ചാവുകടലിനു ചുറ്റുമുള്ള കുന്നുകളിൽ അധികം ജനവാസമില്ല പലഭാഗങ്ങളും തരിശായി കിടക്കുന്നു. കടലിനു ചുറ്റുമുള്ള പ്രദേശത്തെ മണ്ണിൽ അനവധി ധാതുക്കൾ അടങ്ങിയിരിക്കുന്നതിനാൽ ഔഷധഗുണം ഉള്ളതായി പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ജോർദ്ദാന്‍റെ കയറ്റുമതിയിൽ ചാവുകടൽ ഉത്പന്നങ്ങൾ ഒരു പ്രധാന പങ്കു വഹിക്കുന്നു അതിൽ പ്രധാനപ്പെട്ടവയാണ് ചാവുകടൽ ഉപ്പും ചാവുകടൽ മഡ്ഡും. ദൈവം കോപം ഏറ്റുവാങ്ങിയ ഒരു പ്രദേശം. കടൽക്കരയിൽ ധാരാളം റിസോർട്ടുകളുണ്ട് ഒരു ജോലിക്കാരൻ ഇവിടെ സഞ്ചാരികൾക്കായി ചെളി കുഴച്ചുവെക്കുന്നുണ്ടായിരുന്നു. ചാവുകടലിലെ കുളിയും, ചെളി തേച്ചുള്ള ചിക്ത്സയും പലവിധ ചർമ്മ രോഗങ്ങൾക്ക് നല്ലതാണ് എന്ന് വിശ്വസിക്കുന്നവരുണ്ട്.
തുടരും .......
✍️ എം.എ ഗഫൂർ അരൂർ




