M.A.GAFOOR RUR

Tuesday, 9 June 2020

ഭൂഖണ്ഡം താണ്ടി ഒരു യാത്ര ഭാഗം 5

ഭൂഖണ്ഡം താണ്ടി ഒരു യാത്ര ഭാഗം 5

ചാവുകടൽ

 ✍️ എം.എ ഗഫൂർ അരൂർ







         കഴിഞ്ഞ രണ്ടു ദിവസത്തെ അവിസ്മരണീയമായ ഓർമ്മകൾ സമ്മാനിച്ച 
ജോർദാനിലെ യാത്രകൾ അവസാനിക്കുകയാണ് ഒലിവ് ഹോട്ടലിനോടും അമ്മാൻ നഗരത്തോടും വിടപറഞ്ഞു നാളെഫലസ്തീനിലേക്ക് അഥവാ ഇസ്രായേലിലേക്ക് പോവുകയാണ്  മുസ്ലിംകൾ, ക്രിസ്ത്യാനികൾ, ജൂതന്മാർ 
ഇവർക്ക് മൂന്ന് പേർക്കും വളരെ പ്രധാനപ്പെട്ട സന്ദർശന കേന്ദ്രമാണ്  ഇസ്രായേലിലെ ഓരോ പ്രദേശവും അതിൽ ഏറ്റവും പ്രധാനപ്പെട്ട കുദ്സ് അഥവാ ബൈത്തുൽ മുഖദ്ദസ് നാളെ ദൈവാനുഗ്രഹം ഉണ്ടെങ്കിൽ വൈകുന്നേരത്തോടു കൂടി ബൈത്തുൽ മുഖദ്ദസിൽ എത്തിച്ചേരും കടമ്പകൾ ഏറെയുണ്ട് ഇസ്രായേലിലേക്ക് ലോക മുസ്ലിംകൾക്കു പ്രവേശനം പരിമിതമാണ് ഇന്ത്യയുമായി നയതന്ത്രബന്ധം ആരംഭിച്ച അടുത്തകാലത്ത് മുതലാണ് ഇന്ത്യൻ മുസ്ലിംകൾക്ക് ഇസ്രായേലിലേക്ക് യാത്രാ അനുമതി ലഭിച്ച് തുടങ്ങിയത്അതുകൊണ്ടുതന്നെ ക്രിസ്തീയ ജൂത മതസ്ഥരെ പ്രവേശിക്കുന്നത് പോലെ എളുപ്പമല്ല ഇസ്രായേലി എമിഗ്രേഷൻ കടന്ന് പോകുന്നത് പ്രത്യേകിച്ച് 45 വയസ്സിന് താഴെയുള്ള ബാച്ചിലർ ആയ എന്നെ കടത്തിവിടുമോ? സംശയം നൗഫൽ മാഷ് ആവർത്തിച്ചു ഇന്ന് രാത്രി ദൈവത്തോട് പ്രാർത്ഥിക്കുക ഞാൻ കാരണമായി പത്ത് അമ്പതോളം വരുന്ന സഹയാത്രികർക്ക് പ്രയാസം നേരിടാൻ പോവുകയാണ് ഞാൻ ആത്മാർത്ഥമായി ദൈവത്തോട് പ്രാർത്ഥിച്ചു പിറ്റേന്ന് കാലത്ത് പ്രഭാത നമസ്കാരം കഴിഞ്ഞു രാവിലെ തന്നെ പുറപ്പെട്ടാലെ വൈകുന്നേരം കൊണ്ട് ബൈത്തുൽ മുഖദ്ദസ് എത്താൻ കഴിയൂ ആറു മണിക്ക് തന്നെ ഞങ്ങൾ ഇറങ്ങി ബ്രേക്ക്ഫാസ്റ്റ് നോടൊപ്പം നൗഫൽ മാഷിൻ്റെ പ്രത്യേക നിർദേശം ചെറിയ കവറുകളിൽ നിങ്ങൾക്കാവശ്യമായ ഭക്ഷണങ്ങൾ ഇവിടെ നിന്ന് എടുക്കാം ഫ്രൂട്ട് ആയും റൊട്ടിയും ഒക്കെയായി പലരും കൈവശം വച്ചു 
          ഇനി ഇസ്രായേലിൽ എത്തി മാത്രമേ ഭക്ഷണം കിട്ടൂ ഞങ്ങൾ അമ്മാനോട് യാത്ര പറഞ്ഞു ബസ്സിൽ കയറി കുന്നും മലകളും പിന്നിട്ട ബസ് യാത്ര തുടർന്നു ജോർദ്ദാൻ്റെ  അതിർത്തി പ്രദേശത്ത് ഇസ്രായേലിനോട് ചേർന്നാണ് അടുത്ത സന്ദർശന കേന്ദ്രമായ ചാവുകടൽഇസ്രായേലിനും ജോർദാനും ഇടയിൽ കരകളാൽ ചുറ്റപ്പെട്ട ഉപ്പുജല തടാകമാണ് ചാവുകടൽ ഭൂമിയിലെ ഏറ്റവും താഴ്ന്ന ജലാശയമാണ് ഇത്. സമുദ്രനിരപ്പിൽ നിന്ന് 422.83 മീറ്റർ താ‍ഴെയാണ് ഇതിലെ ഇപ്പോഴത്തെ ജലനിരപ്പ്  30 ശതമാനം ഉപ്പുള്ള ഈ കടൽ  സമുദ്രത്തേക്കാൾ 8.6 മടങ്ങ് ലവണാംശം കൂടുതലാണ്‌. വിദഗ്ദരുടെ അഭിപ്രായമനുസരിച്ച് ഇതിന്‌ മെഡിറ്ററേനിയൻ കടലിനേക്കാൾ പത്ത് മടങ്ങ് ലവണാംശമുണ്ട്.


 67 കിലോമീറ്റർ നീളവും18 കിലോമീറ്റർ വീതിയും മുള്ളചാവു കടൽഅറബിയിൽ ഇതിനെ അൽ-ബഹർ അൽ-മയ്യിത്ത്  എന്ന് വിളിക്കുന്നു. ലൂത്ത് നബിയുടെ സമൂഹത്തെ ഭൂമിയെ അടിമറിച്ച് ശിക്ഷിച്ച സ്ഥലത്താണ് ചാവുകടൽ സ്ഥിതി ചെയ്യുന്നത് എന്ന വിശ്വാസം കാരണവും, മത്സ്യങ്ങളും മറ്റ് ജീവികളും ഇതിനകത്ത് ജീവിക്കാത്തത് കൊണ്ടുമാവാം  ഇങ്ങനെ വിളിക്കുന്നത്. അത്രയൊന്നും പ്രചാരമില്ലെങ്കിലും ബഹർ ലൂത്ത് എന്നും വിളിക്കപ്പെടുന്നു.   ജോർദ്ദാൻ നദിയും മറ്റുചില ചെറുനദികളും ചാവുകടലിൽ ശുദ്ധജലം നൽകുന്നുണ്ട്. അതാവട്ടെ ഉപ്പുവെള്ളത്തിൽ കലരുന്നു. താപം വെള്ളത്തെ വേഗം ആവി ആക്കുകയും ചെയ്യുന്നു. ഇത് കാരണം ചാവുകടലിൽ ലവണത ഒരുകാലത്തും കുറയുന്നുമില്ല. ഇതിലെ ഉയർന്ന ലവണതയാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കാൻ ഉള്ള കഴിവ് നൽകുന്നത്.

                 സീ ലെവൽ  -422.83 മീറ്റർ എന്ന് എഴുതിയ ഒരു ഫലകം വച്ചിരിക്കുന്നു.  ബസ്സ് ഓരം ചേർത്ത് നിർത്തി ഞങ്ങൾ കടൽത്തീരത്തേക്കിറങ്ങി. അതിരാവിലെയായതിനാൽ അധികമാരുമില്ല, എന്നാൽ  ചാവുകടൽത്തീരത്തെ കറുത്ത ചെളിവാരിത്തേച്ചു  നിൽക്കുന്ന പലരേയും അവിടെ കാണാം   ചാവുകടലിൽ പൊങ്ങികിടക്കേണ്ട വിധം  അതിലൊരാൾ ഞങ്ങൾക്ക് കാണിച്ചുതന്നു. സുലൈമാനിക്ക മറിച്ചൊന്നും ചിന്തിച്ചില്ല  അതുവരെ ഇട്ട  വസ്ത്രങ്ങളൊക്കെ മാറ്റി തൻ്റെ കയ്യിൽ കരുതിയ ഒരു നാടൻ തോർത്ത്  എടുത്തുടുത്തു നേരെ കടലിലേക്കിറങ്ങി അയാൾ കാണിച്ചതുപോലെ മലർന്നു 
           കിടന്നു  താഴ്ന്നു പോകുന്നില്ല. പിന്നീട് ഓരോരുത്തരായി ആ വെള്ളത്തിലേക്കിറങ്ങി കടൽവെള്ളം കണ്ണിലോ വായിലോ പോകരുത് എന്ന്  നൗഫൽ മാഷ് ബസ്സിൽ നിന്ന് തന്നെ നിർദ്ദേശം തന്നിരുന്നു. എങ്കിലും ഒരുതുള്ളി വെള്ളം ഞാൻ രുചിച്ചുനോക്കി അത് ആസിഡുപോലെ എനിക്ക് തോന്നി ചാവുകടൽ മറ്റു കടലുകളിൽ നിന്നും വ്യത്യസ്തമാണ്. ഈ കടലിൽ ഒരു ജീവി പോലുമില്ല,  ഇത് കടലൊന്നുമല്ല ഒരു കായലാണ്.  ഇതിനു മറ്റു കടലുമായൊന്നും ബന്ധമില്ല. ചാവുകടലിനു ചുറ്റുമുള്ള കുന്നുകളിൽ അധികം ജനവാസമില്ല പലഭാഗങ്ങളും തരിശായി കിടക്കുന്നു. കടലിനു ചുറ്റുമുള്ള പ്രദേശത്തെ മണ്ണിൽ അനവധി ധാതുക്കൾ അടങ്ങിയിരിക്കുന്നതിനാൽ ഔഷധഗുണം ഉള്ളതായി പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ജോർദ്ദാന്‍റെ കയറ്റുമതിയിൽ ചാവുകടൽ ഉത്പന്നങ്ങൾ ഒരു പ്രധാന പങ്കു വഹിക്കുന്നു അതിൽ പ്രധാനപ്പെട്ടവയാണ് ചാവുകടൽ ഉപ്പും ചാവുകടൽ മഡ്ഡും.  ദൈവം കോപം ഏറ്റുവാങ്ങിയ ഒരു പ്രദേശം. കടൽക്കരയിൽ ധാരാളം റിസോർട്ടുകളുണ്ട്  ഒരു ജോലിക്കാരൻ ഇവിടെ സഞ്ചാരികൾക്കായി ചെളി കുഴച്ചുവെക്കുന്നുണ്ടായിരുന്നു. ചാവുകടലിലെ കുളിയും, ചെളി തേച്ചുള്ള ചിക്ത്സയും പലവിധ ചർമ്മ രോഗങ്ങൾക്ക് നല്ലതാണ് എന്ന് വിശ്വസിക്കുന്നവരുണ്ട്.

തുടരും .......

 ✍️ എം.എ ഗഫൂർ അരൂർ

Friday, 5 June 2020

ഭൂഖണ്ഡം താണ്ടി ഒരു യാത്ര ഭാഗം 4

ഭൂഖണ്ഡം താണ്ടി ഒരു യാത്ര ഭാഗം 4


മുഅതത്ത് യുദ്ധ സ്മാരകം

 ✍️ എം.എ ഗഫൂർ അരൂർ

             ഹിജ്റ എട്ടാം വർഷം മുഹമ്മദ്‌ (സ) ഇസ്‌ലാമിനെ പരിചയപ്പെടുത്തി റോമാചക്രവർത്തി ഖൈസ്വറിനും അദ്ദേഹത്തിന്റെ ഗവർണർമാർക്കും കത്തുകളയച്ചിരുന്നു. ബുസ്‌റ റോമുമായി സഖ്യത്തിലുണ്ടായിരുന്ന അറബ് ഗോത്ര ഭരണാധികാരി ശുറഹ്ബീൽ ബിൻ അംറിനടുത്തേക്ക് സന്ദേശവുമായി പോയ ഹാരിസ് ബിൻ ഉമൈർ എന്ന സ്വഹാബിയെ ശുറഹ്ബീല്  വധിച്ചുകളഞ്ഞു. ഹാരിസ് ബിൻ ഉമൈറിന്റെ കാര്യത്തിൽ റോം ചെയ്തത് ഏറ്റവും വലിയൊരു ധിക്കാരമായി പരിഗണിക്കപ്പെട്ടു. ഇതിനെതിരെ ശക്തമായി പ്രതികരിക്കൽ അനിവാര്യമാണെന്ന് അഭിപ്രായമുയർന്ന സാഹചര്യത്തിൽ 3000 ത്തോളം വരുന്ന ഒരു സൈന്യത്തെ തയ്യാറാക്കി മുഅ്തതിലേക്കയച്ചു. സൈദ് ബിന് ഹാരിസ് (റ) ആണ് സേനാധിപനായി അദ്ദേഹം വധിക്കപ്പെട്ടാൽ ജഅ്ഫർ ബിൻ അബീ ഥാലിബും (റ) അതിന് ശേഷം അബ്ദുല്ലഹ് ബിൻ റവാഹയും (റ) സൈന്യത്തിന്റെ നേതൃത്വം ഏറ്റെടുക്കുക, അദ്ദേഹം കൂടി വധിക്കപ്പെട്ടാൽ നിങ്ങൾ തീരുമാനിച്ചു കാര്യങ്ങൾ ചെയ്യണമെന് മുഹമ്മദ് നബി (സ) നിർദേശിച്ചു.
മുഹാജിറുകളിൽനിന്നും, അൻസ്വാറുകളിൽനിന്നും പല പ്രമുഖരും അടങ്ങുന്നതായിരുന്നു മുസ്‌ലിം സൈന്യം.  ഒരു ലക്ഷം റോമക്കാരും അറബ് ഗോത്രങ്ങളിൽനിന്നും സംഘടിപ്പിക്കപ്പെട്ട ഒരു ലക്ഷമാളുകളുമടക്കം രണ്ടു ലക്ഷം വരുന്ന കൂറ്റൻ സൈന്യമായിരുന്നു റോമാസൈന്യം. ഇത്രവലിയ സൈന്യത്തെ കേവലം മുവ്വായിരം വരുന്ന മുസ്‌ലിങ്ങൾ നേരിടുന്നത് ചിന്തിക്കുന്നതിനപ്പുറമായിരുന്നു. 
ഒന്നാം ദിവസത്തെ യുദ്ധത്തിൽ കനത്ത ആക്രമണം നടത്തി. സൈന്യാധിപനായ സൈദ് ബിൻ ഹാരിസ് (റ) വധിക്കപ്പെട്ടപ്പോൾ യഥാക്രമം ജഅ്ഫർ ബിൻ അബീ ഥാലിബും (റ) ശേഷം അബ്ദുല്ലഹ് ബിൻ റവാഹയും (റ) നായകസ്ഥാനം ഏറ്റെടുത്തു. അദ്ദേഹം കൂടി വധിക്കപ്പെട്ട നിർണ്ണായക ഘട്ടത്തിൽ ഖാലിദ്‌ ബിൻ വലീദ് (റ) നായകസ്ഥാനം ഏറ്റെടുത്തു. റോമാ സൈന്യത്തിന്റെ ഉള്ളിൽ കുടുങ്ങിയ മുസ്‌ലിം സൈന്യത്തെ തന്ത്രപരമായി അദ്ദേഹം പുറത്തെത്തിച്ചു. ആദ്യ ദിവസത്തെ യുദ്ധം അവസാനിക്കുമ്പോൾ റോമാ സൈന്യത്തിന് കനത്ത നാശം സംഭവിച്ചിരുന്നു. മുസ്ലിങ്ങളിൽ നിന്ന് മൂന്ന് സൈന്യാധിപർ അടക്കം 12പേർ മാത്രമേ വധിക്കപ്പെട്ടുള്ളൂ. 
അന്ന് യുദ്ധം അവസാനിക്കുന്ന സമയത്ത് ഖാലിദ് ബിൻ വലീദ് ഏർപ്പെടുത്തിയ ഒരു സംഘം കുതിരപ്പടയാളികൾ മുസ്‌ലിം സൈന്യത്തിന് പിറകിലായി പൊടിപടലങ്ങൾ ഉയർത്തിക്കൊണ്ടു ഒട്ടകത്തിൻ്റെയും, കുതിരകളുടെയും വേഗത കൂട്ടി സഞ്ചരിച്ചു. ഇത് കണ്ട റോമൻ സൈന്യം മുസ്‌ലിങ്ങൾക്ക് കൂടുതൽ സഹായം  എത്തിയതായി തെറ്റിദ്ധരിച്ചു  പിന്മാറി. 
ഇത്രയും ആളുകൾക്ക് സംഘടിച്ച് നിൽക്കാൻ പറ്റുന്നത്രയും വിശാലമായ ഒരു പുൽ മൈതാനവും, അർദ്ധ വ്യത്താകൃതിയിൽ കല്ല് കൊണ്ടുള്ള ഒരു കമാനവും യുദ്ധസ്മാരകമായി അവേശേഷിക്കുന്നു. 
യുദ്ധ ശുഹദാക്കളുടെ മഖ്ബറകളും, അതിനോട് ചേർന്ന് വിശാലമായ ഒരു പള്ളിയും. യുദ്ധസ്മാരകത്തിന് തൊട്ടടുത്ത് നിലകൊള്ളുന്നു. അവിടെ നിന്ന് ഞങ്ങൾ ളുഹറും അസറും ജംമ്മും, കസ്റുമാക്കി നിസ്കരിച്ചു പിന്നീട്  
ജോർദാനിലെ പ്രശസ്തമായ മുഅതത്ത്  യൂണിവേഴ്സിറ്റി യുടെ  വിശാലമായ കോമ്പൗണ്ട് ചുറ്റിക്കറങ്ങി യാത്ര തുടർന്നു.

മദ് യൻ കിണർ

ഖുർആനിൽ വലമ്മാ വറദ മാഅ മദ് യൻ എന്ന് വിശേഷിപ്പിച്ച കിണർ 

ഈജിപ്തിലെ രാജാവായ ഫറോവ (ഫിർഔൻ) യിൽ നിന്ന്  രക്ഷതേടി പുറപ്പെട്ട മൂസ (അ ) എവിടെ പോകണം എന്നറിയാതെ  വളരെ ക്ഷീണിതനായി ഇരിക്കുമ്പോഴാണ്  ഒരു കിണറ്റിൻ കരയിൽ കുറെ
ആടുകളുമായെത്തിയ രണ്ട് യുവതികൾ  തിരക്കു കാരണം വെള്ളം കോരി കൊടുക്കാൻ സാധിക്കാതെ ആടുകളെ തടഞ്ഞു നിർത്തുന്നു. അവ പിന്നെയും മുമ്പോട്ടു കുതിക്കുന്നു യുവതികൾ പാട് പെട്ട് തടയുന്നു  പാവപ്പെട്ട സ്ത്രീകളോട് അദ്ദേഹത്തിന് അലിവ് തോന്നി എഴുന്നേറ്റ് വന്ന്  നിങ്ങളെന്താ ആടിന്ന് വെള്ളം കൊടുക്കാത്തത് ? 
തിരക്കൊഴിയാൻ കാത്തിരിക്കുകയാണ് തിക്കിത്തിരക്കിച്ചെന്ന് വെള്ളം കോരാൻ ഞങ്ങൾക്ക് ശക്തിയില്ല 
ആണുങ്ങൾ വരാത്തതെന്താ ? 
വീട്ടിൽ ആണുങ്ങളായി ഉപ്പയാണുള്ളത് ഉപ്പ വൃദ്ധനാണ് ആടിനെ മേയ്ക്കാനൊന്നും വരാൻ പറ്റില്ല.  അദ്ദേഹം തൊട്ടി വാങ്ങി വെള്ളം കോരിയെടുത്ത് ഒഴിച്ചു കൊടുത്തു  ആടുകൾ ധൃതിയിൽ വെള്ളം കുടിച്ചു തിരിച്ചു നടന്നു.  ഇത്രയും ശക്തനും, ദയാലുവുമായ ഒരു യുവാവിനെ ഇത് വരെ അവർ കണ്ടിട്ടില്ല വെള്ളം കോരിത്തന്ന ശേഷം അദ്ദേഹം സംസാരിക്കാൻ നിന്നില്ല ദൂരെ പോയിരുന്നു ചിന്താമൂകനായി കാണപ്പെട്ടു എന്തോ പ്രയാസം അനുഭവിക്കുകയാണ്  അദ്ദേഹം പ്രാർത്ഥിക്കുകയാണ് : എന്റെ റബ്ബേ നിന്റെ ഔദാര്യം ഏറ്റവും ആവശ്യമായ സമയമാണിത് ഞാൻ ക്ഷീണിതനാണ് പരവശനാണ് എന്ത് ചെയ്യണമെന്നറിയില്ല ഒരു വഴി തുറന്നു തരേണമേ.
         പ്രായാധിക്യത്താൽ വീട്ടിൽ ശ്രമിക്കുന്ന ശുഐബ് (അ)ന്ആടുകൾ കൂട്ടം ചേർന്ന് വരുമ്പോഴുള്ള ശബ്ദം കേട്ടപ്പോൾ അതിശയം തോന്നി സാധാരണ മക്കൾ വളരെ വൈകിയാണ് ആട്ടിൻപറ്റവുമായി വരാറ്  ഇത്ര നേരത്തെ വന്നോ? അതെങ്ങനെ സാധിച്ചു  പുത്രിമാരുടെ മുഖത്ത് അസാധാരണ സന്തോഷം?  അവർ ആവേശത്തോടെ സംഭവം വിവരിച്ചു  എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ശുഐബ് (അ) പറഞ്ഞു: വലിയ സേവനമാണദ്ദേഹം ചെയ്തു തന്നത് അപരിചിതനായ ആ ചെറുപ്പക്കാരൻ ഒരു വിദേശിയായിരിക്കണം നമുക്കദ്ദേഹത്തിന് എന്തെങ്കിലും പ്രതിഫലം നൽകാം നിങ്ങളിൽ ഒരാൾ പോയി അദ്ദേഹത്തെ വിളിച്ചു കൊണ്ട് വരണം മറ്റെയാൾ ആഹാരമുണ്ടാക്കണം  ശുഐബ് (അ) ഒരു പുത്രിയെ കിണറ്റൻ കരയിലേക്കയച്ചു മറ്റെ പുത്രി അടുക്കളയിൽ കയറി. ചെറുപ്പക്കാരൻ അതേ ഇരുപ്പ് തന്നെ പ്രവാചക പുത്രി അകലെ നിന്ന് തന്നെ അത് കണ്ടു. ഉപ്പ നിങ്ങളെ വീട്ടിലേക്ക് വിളിക്കുന്നു  കേട്ടപ്പോൾ ആശ്വാസം തോന്നി അല്ലാഹു ഒരു വഴി തുറന്നു തരികയാണ് എഴുന്നേറ്റ് നടന്നു  കൂടെ നടക്കുന്നത് ഒരു യുവതിയാണ് കാണാതിരിക്കാൻ വേണ്ടി തല താഴ്ത്തി നടന്നു  യുവതി മുമ്പിൽ നടക്കുകയാണ് വഴി കാണിക്കാൻ പിന്നിൽ നടന്നോളൂ വഴി പറഞ്ഞു തന്നാൽ മതി യുവാവ് മുമ്പിലും യുവതി പിന്നിലുമായി നടന്നു വീട്ടിലെത്തി ശുഐബ് (അ) യുവാവിനെ കണ്ടു സംഭാഷണം തുടങ്ങി ആഗതൻ ക്ഷീണിതനാണ് ഏറെ ദൂരം യാത്ര ചെയ്ത ക്ഷീണം നല്ല വിശപ്പുണ്ട്  ആഹാരം വിളമ്പി സ്വാദോടെ കഴിച്ചു. 
             തന്റെ പേര് മൂസ ഈജിപ്തിൽ നിന്ന് വരികയാണ് എട്ട്  വർഷക്കാലത്തെ വീട്ടുജോലി മഹ്റായി നിശ്ചയിച്ചു തൻ്റെ മകൾ സബൂറ ബീവിയെ ഷുഹൈബ് നബി (അ) മുസാ  നബി(അ)ക്ക് കല്യാണം കഴിച്ചു കൊടുത്തു. അതിൻ്റെ ചരിത്രസ്മാരകം എന്നോളം  ആ കിണർ ഇന്നും നിലനിൽക്കുന്നു ജോർദാനിൻ്റെ കുന്നും, മലകളും താണ്ടി ചെങ്കുത്തായ ഒരു മൺ റോഡാണ് അങ്ങോട്ടേക്ക് ബസ് ഇറങ്ങാൻ കഴിയില്ല.  നമ്മുടെ കർണാടകത്തിൻ്റെ പ്രാന്തപ്രദേശം പോലെ എനിക്കനുഭവപ്പെട്ടു ആ ഭൂപ്രകൃതി.  കുട്ടികൾ കൂട്ടം കൂടി പല കളികളും കളിക്കുന്നു ഇത്തരം ബസ്സുകളും, യാത്രക്കാരും അവിടെ സർവ്വസാധാരണമാണ് അത് കുട്ടികളുടെ മുഖഭാവത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയും. ഞങ്ങൾ  500 മീറ്റർ താഴോട്ട് ഇറങ്ങി നടന്നു. ഞങ്ങളെ പോലെ മറ്റുപലരും ആ ചരിത്ര സ്മാരകം കാണുന്നതിനുവേണ്ടി അവിടെ ഉണ്ടായിരുന്നു ഇപ്പോഴും ആ മലഞ്ചെരുവിൽ വെള്ളം കെട്ടിനിൽക്കുന്നു.

തുടരും .......

 ✍️ എം.എ ഗഫൂർ അരൂർ

Tuesday, 2 June 2020

ഭൂഖണ്ഡം താണ്ടി ഒരു യാത്രഭാഗം 3

ഭൂഖണ്ഡം താണ്ടി ഒരു യാത്ര ഭാഗം 3


ദൈവകോപം ഇറക്കിയ മദ് യൻ പ്രദേശം

✍️ എം.എ ഗഫൂർ അരൂർ





            ഇന്ന് എല്ലാവരും വളരെ ഉത്സാഹത്തിലാണ് കഴിഞ്ഞ ദിവസത്തെ യാത്രാ ക്ഷീണമല്ലാം അകന്നിട്ടുണ്ട് ഇന്നത്തെ യാത്ര മദ് യൻ പ്രദേശത്തെക്കാണ്  ആറു മണിക്ക് തന്നെ കുളിച്ചു ഫ്രഷ് ആയി ബ്രേക്ക് ഫാസ്റ്റ് റെഡിയാണ് തലേദിവസത്തേതിനേക്കാൾ മെച്ചമെന്ന് പറയാം വിപുലമായ ബൊഫെറ്റ് ഫുഡ് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. ഞങ്ങളുടെ ഗൈഡ് മുഹമ്മദ് അബ്ദുള്ള യാത്രക്ക് റെഡിയാണ്  ഞങ്ങളെ എണ്ണി ബസ്സിലേക്ക് കയറ്റി അതിനുപുറമെ വീണ്ടും സീറ്റിലെ ആളുകടെ എണ്ണം ഒന്നുകൂടി ഉറപ്പുവരുത്തി. നൗഫൽ മാസ്റ്റർ യാത്രയുടെ പ്രാർത്ഥന ചൊല്ലി പുറപ്പെടുകയാണ് ഞങ്ങൾക്ക് പോകേണ്ടത് ദൈവകോപം ഇറക്കിയ മദ് യൻ പ്രദേശത്തേക്കാണ്. 
            മധ്യപൗരസ്ത്യ മേഖലയിലെ ഏറിയകൂറും രാജ്യങ്ങൾ സംഘർഷത്തിന്റെ വന്യത നിറഞ്ഞ ഭൂമികയായിരിക്കുന്നു. മതവും ഗോത്രവും ദേശീയതയും കൂടിച്ചേർത്ത് ചരിത്രത്തെ കളങ്കിതമാക്കി. സ്വന്തം ജനതയ്ക്കുമേൽ രാസായുധങ്ങൾ പ്രയോഗിച്ച ചരിത്രമുള്ള നേതാക്കന്മാരാൽ ഭരിക്കപ്പെടാൻ വിധിക്കപ്പെട്ട നിസ്സഹായരായ ജനങ്ങളെ അറബ് ആഫ്രിക്കൻ ദേശങ്ങളിൽ എത്ര വേണമെ.ങ്കിലും കാണാനാവും. 

          പലായനത്തിന്റെയും ദേശാന്തര ഗമനത്തിന്റെയും അഭയാർഥികളുടെയും കണ്ണീർക്കഥകൾ ചുറ്റിലും നൊമ്പരക്കടലുകൾ തീർക്കുമ്പോഴും സ്നേഹ ജാലകം തുറന്നിട്ട് ക്ഷണിക്കുന്ന ഒരു ചെറിയ രാജ്യമുണ്ട്. ആ രാജ്യത്തെ തെരുവിൽ നാം കണ്ടുമുട്ടുന്ന മൂന്നിലൊരുവൻ വിദേശിയായിരിക്കും, അഭയാർഥിയായിരിക്കും. പക്ഷെ അവന്റെ കീശയിൽ ആതിഥേയരാഷ്ട്രത്തിന്റെ പാസ്‌പോർട്ടുണ്ടാവും. അറബ് മേഖലയിൽ പ്രവാചകന്റെ കുടുംബ നാമം പേറുന്ന രാജ്യമാണത് - കിങ്ഡം ഓഫ് ജോർദാൻ. അമ്മാൻ താഴ്വരകളുടെ നഗരമാണ്. ചുറ്റിലും കോട്ടകൾ പോലെ വലിയ മലനിരകൾ. മലനിരകളിൽ റോമൻ ഭരണകാലത്തെ ചരിത്ര ശേഷിപ്പുകൾ. തെരുവോരങ്ങളിലെ തിരക്കാർന്ന ജീവിത മുഹൂർത്തങ്ങൾ. മുസ്‌ലിം, ക്രിസ്ത്യൻ ദേവാലയങ്ങൾ, മ്യൂസിയങ്ങൾ, ആർട് ഗ്യാലറികൾ, പാതവക്കിലെ കോഫി ഷോപ്പുകൾ, അവിടവിടെ ഹുക്ക വലിച്ചിരുന്നു വെടിവട്ടവുമായി കഴിയുന്ന മുതിർന്ന പൗരന്മാർ... അങ്ങിനെ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സങ്കര ചിത്രങ്ങൾ ഞങ്ങളുടെ ഗൈഡ് ഇംഗ്ലീഷിലും, നൗഫൽ മാസ്റ്റർ മലയാളത്തിലും, ഹിന്ദിയിലും മദിയൻ പ്രദേശത്തെ കുറിച്ച് വിവരിച്ചു. ശുഹൈബ് നബി *പ്രവാചകന്മാരിലെ പ്രഭാഷകൻ* എന്ന പേരിലാണ്  അറിയപ്പെടുന്നത്
         സദൂം നിവാസികള് വസിച്ചിരുന്ന ജോർദാനിന് അടുത്തുള്ള മുആൻ എന്ന് പറയുന്ന പ്രദേശം, അവിടെ മദിയൻ എന്ന് അറിയപ്പെട്ടിരുന്ന നല്ല ഒരു മനുഷ്യൻ (ഇബ്രാഹിം നബിയുടെ ചെറുമകൻ) ജീവിച്ചിരുന്നു. പിന്നീട് ആ നാടിനെ ആ നല്ല ആളിലേക്ക് ചേർത്ത് വിളിക്കുകയാണ് ഉണ്ടായത്. അങ്ങനെയാണ് മദ് യൻകാർ എന്ന് അവരെ വിളിക്കപ്പെട്ടത്. വൃക്ഷങ്ങളെയും മറ്റും ആരാധിക്കുന്നവരായിരുന്നു അവർ. ബഹുദൈവാരാധനക്ക് പുറമെ അളത്തത്തിലും തൂക്കത്തിലും കൃത്തിമം ചെയ്യുന്നവരുമായ അവരിലേക്കാണ് ശുഐബ്(അ) നിയോഗിക്കപ്പെടുന്നത് നന്ദിയുള്ളവരായി ജീവിക്കണം ശരിയായ തുലാസ് ഉപയോഗിക്കണം എന്ന് ശുഐബ് (അ) ഉപദേശിക്കുന്നു.  തുലാസിൽ ചില കൃത്രിമങ്ങൾ  കാണിക്കും തൂക്കിയെടുക്കുമ്പോൾ സാധനങ്ങൾ കൂടുതൽ ലഭിക്കാൻ പറ്റുന്ന വിധം ചില സൂത്രങ്ങൾ ചെയ്തുവെക്കും സാധനങ്ങൾ തൂക്കി വിൽക്കുമ്പോൾ ഈ തുലാസ്  ഉപയോഗിക്കില്ല അപ്പോൾ മറ്റൊരു തുലാസ്. കുറച്ചു സാധനം വെച്ചാൽ കൂടുതൽ തൂക്കം കാണിക്കുന്ന സൂത്രം അതിൽ ചെയ്തു വെച്ചിട്ടുണ്ട് വാങ്ങുമ്പോഴും വിൽക്കുമ്പോഴും ജനങ്ങൾക്ക് നഷ്ടം സംഭവിക്കുന്നു ഇക്കാര്യം ശുഐബ് (അ)എടുത്തു പറയുന്നു  ദൈവം വളരെയേറെ അനുഗ്രഹങ്ങൾ ചൊരിഞ്ഞു കൊടുത്ത സമൂഹമാണത്. അവർ ശരിയായ തുലാസ് ഉപയോഗിച്ചാൽ ജനങ്ങൾക്ക് നഷ്ടം സംഭവിക്കുകയില്ല ധനികരായ കച്ചവടക്കാർക്ക് ഈ ഉപദേശം ഒട്ടും രസിച്ചില്ല അവർ പ്രകോപിതരായിത്തീർന്നു  ധനികന്മാർ സ്വാധീനമുള്ളവരാണ് അവരെ ചോദ്യം ചെയ്യാൻ സാധാരണക്കാർ ധൈര്യം കാണിക്കില്ല സാധാരണക്കാർക്ക് ഈ ധനികന്മാരെ ആശ്രയിച്ചു ജീവിക്കാതെ വയ്യ   എന്തൊക്കെ കൃത്രിമം കാണിച്ചാലും സാധാരണക്കാർ ചോദ്യം ചെയ്യാൻനുള്ള അവകാശ ബോധമൊന്നും അവർക്കില്ല അവകാശം അനുവദിക്കേണ്ടവർ ഈ ധനികന്മാർ തന്നെയല്ലേ ? നാട്ടിന്റെ ഭരണവും അവർക്കല്ലേ? ഇപ്പോൾ ഇതാ ഒരാൾ ചോദ്യം ചെയ്യാൻ വന്നിരിക്കുന്നു ഉപദേശിക്കാൻ എത്തിയിരിക്കുന്നു ആദ്യമൊക്കെ അവർ പരിഹസിച്ചു തള്ളി പിന്നെ ഭീഷണിയായി വെല്ലുവിളിയായി ഐക്കത്തുകാരും ശുഐബ് (അ)അവർകളും തമ്മിൽ  തർക്കങ്ങളും വാഗ്വാദങ്ങളും പലതവണ നടന്നിട്ടുണ്ട് നബിയുടെ വാദങ്ങൾക്കുമുമ്പിൽ അവർക്ക് പിടിച്ചു നിൽക്കാനായില്ല ഉത്തരം മുട്ടുമ്പോൾ അവർ പറയും  നീ പറയുന്ന ശിക്ഷ കൊണ്ടു വാ ......
ആകാശത്തിന്റെ ഒരു ഭാഗം മുറിഞ്ഞു വീഴട്ടെ അങ്ങനെ ഞങ്ങൾ നശിക്കട്ടെ  ശിക്ഷ ചോദിച്ചു വാങ്ങുകയാണവർ ആകാശത്ത് നിന്ന് തന്നെ ശിക്ഷ വരണം ആകാശത്തിന്റെ ഒരു കഷ്ണം ശിക്ഷയായി വീഴണം എന്തൊരു ധിക്കാരമാണത് ശിക്ഷ വരികയാണ് അന്തരീക്ഷത്തിൽ താപനില ഉയർന്നു വന്നു രാവും പകലും ചൂടുള്ള കാലാവസ്ഥ വിയർത്തൊഴുകുന്നു ആകെ അസ്വസ്ഥത  ചൂടുകൂടിയതോടെ വെള്ളം വറ്റാൻ തുടങ്ങി കിണറുകൾ വറ്റി കുളങ്ങൾ വറ്റി പുഴകൾ വറ്റിത്തുടങ്ങി ഒരാഴ്ച ഈ അവസ്ഥ തുടർന്നു ഏത് പരീക്ഷണവും നേരിടാമെന്ന ധിക്കാരം അപ്പോഴും അവരിൽ നിറഞ്ഞു നിന്നു ഉഷ്ണം കൂടുമ്പോൾ വലിയ കെട്ടിടങ്ങൾക്കകത്തേക്ക് അവർ ഓടും അവിടെ ഉഷ്ണം സഹിക്കാതാവുമ്പോൾ മൈതാനത്തേക്കോടും മരച്ചുവട്ടിൽ അഭയം പ്രാപിക്കും വേരുകളിൽ പറ്റിപ്പിടിച്ചു കിടക്കും  ഒരിടത്തും ആശ്വാസമില്ല ചൂട് തന്നെ അപ്പോൾ അവർ ആ കാഴ്ച കണ്ടു കനത്ത മേഘം തണൽ വിരിക്കുന്നു മൈതാനിയിൽ തണൽ വന്നു ജനങ്ങൾ തണലിൽ ഓടിക്കൂടി എന്തൊരാശ്വാസം തണുത്തകാറ്റും വന്നു കുറ്റവാളികൾ മേഘത്തണലിൽ ഒരുമിച്ചു കൂടി ആകാശത്തിന്റെ കഷ്ണം പോലെ മേഘം നിന്നു പെട്ടെന്ന് മേഘത്തിന്റെ രൂപം മാറി അഗ്നിഗോളമായി മാറി വമ്പിച്ച അഗ്നി ജ്വാലകൾ ഭയാനകമായ കാഴ്ച പെട്ടന്നത് താഴേക്ക് വീണു മനുഷ്യരുടെ മീതെ അഗ്നി വീണു ധിക്കാരികൾ കരിഞ്ഞു ചാമ്പലായി ആ പ്രദേശമാണ് മദ് യൻ ഞങ്ങൾ ബസ്സിൽ നിന്ന് തന്നെ ആ വിശാലമായ സ്ഥലം നോക്കികണ്ടു. അല്ലാഹു  ശപിച്ച സ്ഥലം ഇവിടെ ഇറങ്ങുന്നത് നല്ലതല്ല അതുകൊണ്ട്  ഈ പ്രദേശത്തിൻ്റെ ഓരത്തുകൂടി ബസ്സ് വേഗത കുറച്ചു  സഞ്ചരിച്ചു ചുവന്ന കിടക്കുന്ന നിരന്ന ഭൂമി 

ഞങ്ങളുടെ നിർബന്ധത്തിൽ   ബസ് സൈഡാക്കി മുൻ സീറ്റിലുള്ള ഞങ്ങൾ രണ്ടുമൂന്നു പേർ അവിടെ ഇറങ്ങി പ്രത്യേകിച്ച് ഒന്നുമില്ലെങ്കിലും അല്ലാഹുവിൻ്റെ ഭയാനകമായ ശിക്ഷ നടപ്പാക്കിയ സ്ഥലം പിൽക്കാലത്ത് ആയിരക്കണക്കിന് വർഷത്തിനു ശേഷം വിശുദ്ധ ഖുർആൻ നമുക്ക് മുന്നറിയിപ്പ് നൽകിയ ദൃഷ്ടാന്തം അതുകൊണ്ടുതന്നെ ആ സ്ഥലത്തിന് പ്രത്യേകതയുണ്ട് എന്ന് ഞാൻ മനസ്സിലാക്കി സർവ്വസ്തുതിയും  അള്ളാഹുവിന് അവിടെനിന്ന് ഒരു ഫോട്ടോ പിടിച്ചു അടുത്ത കേന്ദ്രത്തിലേക്ക് യാത്രയായി 

തുടരും ........

✍️ എം.എ ഗഫൂർ അരൂർ

Friday, 29 May 2020

എൻ്റെ ഖത്തർ യാത്ര എം.എ ഗഫൂർ അരൂർ


 

എൻ്റെ ഖത്തർ യാത്ര

എം.എ ഗഫൂർ അരൂർ

                  ദോഹ ഇൻറർനെഷനൽ ഏർപ്പോർട്ടിൽ ന്നിറങ്ങുമ്പോഴേക്കും രാത്രി വളരെ വൈകിയിരുന്നു അതിനാൽ നേരെ റൂമിലേക്ക് പോയി നന്നായൊന്ന് ഉറങ്ങി വൈകുന്നേരം നേരെ മാൾ ഓഫ് ഖത്തറിലേക്ക് ഇടത്തും വലത്തും അമ്പര ചുമ്പികളായ ബഹുനില കെട്ടിടങ്ങൾ രാത്രിയുടെ ഇരുട്ടിൽ വൈദ്യുത ബൾബുകളുടെ വർണ്ണാഭമായ ശോഭയിൽ മുങ്ങി അധിമനോഹരമായി ഒരുങ്ങി നിൽക്കുന്നു. ഇടത്ത് ഭാഗം ഖത്തർ ഫൗണ്ടേഷന്റെ വിവിധങ്ങളായ സ്ഥാപനങ്ങൾ അടബികടലിൽ നങ്കൂരമിട്ട കപ്പലിന്റെ മാതൃകയിൽ രൂപകൽപന ചൈയ്ത ലൈബ്രറി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, യൂനിവേഴ്സിറ്റി, തുടങ്ങിയവ.  വലതു ഭാഗത്ത് സ്റ്റേഡിയവും, വിശാലമായ പാർക്കും മറ്റുമായി പല കെട്ടിടങ്ങൾ തലങ്ങും വിലങ്ങും ഫ്ലൈ ഓവറുകൾ നിറഞ്ഞ രാജപാഥയിലൂടെ യാത്ര ഓരോ കെട്ടിടത്തിന്റെയും സ്ഥലത്തിന്റെയും പ്രത്യോകതകൾ വിശതീകരിച്ച് സുഹൃത്തും ബന്ധുവുമായ കൂടാട്ട് റഹീമും, അനുജൻ മുനീറും.  ഇത് ആലംകാരിക രാജപാഥയല്ല ശരിക്കും ഖത്തർ സുൽത്താനും' ഭരണാധികാരിയുമായ തമീം ബിൻ അൽതാനിയുടെ വീടും ഓഫീസും, അമീർ ഗാർഡിന്റെ ക്യാമ്പും ഈ പാഥയിലാണ്. അവ പിന്നിട്ട് ഏകദേശം ഒരു മണിക്കൂർ കൊണ്ട് മാൾ ഓഫ് ഖത്തറിൽ എത്തി ഏഷ്യയിലെ ഏറ്റവു വലുതെന്ന് പറഞ്ഞു കേട്ട കൊച്ചി മാൾ നടുത്തളത്തിൽ വെക്കാൻ പറ്റുന്ന കൂറ്റൻ കെട്ടിടത്തിന്റെ അണ്ടർ ഗ്രണ്ട് പാർക്കിൽ റഹീമിന്റെ ഒഫീഷ്യൻ മിസ്തുബിഷി കാർ പാർക്ക് ചെയ്തു. ആയിരക്കണക്കിന് വാഹനം പാർക്ക് ചെയ്യുന്ന ഏരിയയിൽ നമ്പർ ഓർക്കാൻ ഫോട്ടോ എടുത്ത് ഞങ്ങൾ സൗത്ത് ഗേറ്റിലൂടെ ഉള്ളിലെക്ക് കയറി അതൊരു ലോഗം തന്നെയാണ് നടുത്തളത്തിൽ ആഡംബരം പൂർണമായി ആവാഹിച്ച ഫൗണ്ടനു നടുവിൽ നൃത്തത്തിന് അനുസരിച്ച് ഉയരം കൃമീകരിക്കുന്ന വേദി അതിന് മുകളിൽ ഏത് നിലയിൽ നിന്നും പരിപാടികൾ കാണാൻ പറ്റുന്ന തരത്തിൽ ആർച്ച് മാതൃകയിലുള്ള ബിഗ് സ്കീൻ ഡിസ്പ്ലേ അവിടെ അറബി ഫോക്ക്ലോർ ഡാൻസ് നടക്കുകയാണ് ചുറ്റും അറബികൾ സ്ത്രീകളും പുരുഷൻമാരും ഇടക്ക് കുസൃതിക്കാരിയ അറബി കുട്ടികൾ. വില പിടിപ്പുള്ള മൾട്ടിനാഷനൽ കമ്പനികളുടെ ബ്രാൻറ് ഷോറൂമുകളും, ഭക്ഷണ ശാലകളും.  ഞങ്ങൾ കുറെ സെൽഫിയും, മറ്റുപടങ്ങളും പിടിച്ച് കുറച്ച് ചുറ്റി കറങ്ങി റൂമിലേക്ക് വരുന്ന വഴി സൈതൂൻ ഹോട്ടലിൽ റഹീമിന്റെ വക വെറൈറ്റി ചിക്കൻ, മട്ടൻ, അമൂർ ഫിഷ് അടങ്ങുന്ന രാത്രി ഭക്ഷണം. തിരിച്ച് റൂമിലെത്തുമ്പോൾ സമയം ഒന്നരമണി നാളെ വെള്ളിയാഴ്ച കാര്യമായ പരിപാടി ജുമഅ അത് ഖത്തറിലെ ഏറ്റവും പ്രശസ്തമായ ഗ്രാന്റ് മോസ്ക്കിലാണ് ഇൻഷാ അള്ളാ

രണ്ടാം ദിവസം

             ബാത്ത് റൂം രണ്ട് എണ്ണം മാത്രമായതിനാലും വെള്ളിയാഴ്ചയായതിനാലും മുൻകൂട്ടി തീരുമാനിച്ചത് പോലെ കാലത്ത് എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞു. ഖത്തറിലെ പ്രശസ്തമായ സ്റ്റേറ്റ് ഗ്രാൻഡ് മോസ്ക്കിലേക്ക് ജുമഅ നമസ്കാരമാണ് ലക്ഷ്യം. ദോഹയിലെ വെസ്റ്റ് ബേയിലെ ഖത്തർ സ്പോർട്സ് ക്ലബിനെ അഭിമുഖീകരിക്കുന്ന ഒരു കുന്നിൻ മുകളിലുള്ള കോർണിഷിന് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ദോഹയിലെ ജുബൈലയിലാണ് സ്റ്റേറ്റ് മസ്ജിദ് സ്ഥിതിചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ നിർമിച്ച ഈ പള്ളി നിരവധി താഴികക്കുടങ്ങളുള്ള ഒരു കെട്ടിടമാണ്. പരമ്പരാഗത ഇസ്ലാമിക വാസ്തുശിൽപ്പകലെയും അതിന്റെ സവിശേഷമായ നിർമ്മിതമായ മേൽക്കൂരയുടേയും ദോഹയിലെ നിർമ്മാണ വൈദഗ്ധ്യവും  നിർമ്മിതിയും ഒരു ഉത്തമ ഉദാഹരണമാണ്. മസ്ജിദിന്റെ സ്ഥാപകനായ ശൈഖ് ജാസിം ബിൻ മുഹമ്മദ് അൽ താനിയുടെ പിതാവിന്റെ സ്മരണയ്ക്കായി 1878 ൽ പണികഴിപ്പിച്ചതാണ്.  സുബറയിൽ തന്റെ സൈനിക കാമ്പയിനിൽ നിന്ന് മടങ്ങിവന്ന് പിതാവ് മരിച്ചപ്പോൾ അദ്ദേഹം ദോഹയിൽ ഒരു വലിയ പള്ളി പണിയാൻ തീരുമാനിച്ചു. ഖത്തറിന്റെ  കെട്ടിടനിർമ്മാണത്തെ പ്രതിഫലിപ്പിക്കുന്ന ഈ കെട്ടിടവും  മനോഹരമായ മസ്ജിദും ദോഹയുടെ കഥ പറയുന്നു. 2006 ഡിസംബർ 16 ന് 420 ദശലക്ഷം റിയാൽ ചിലവിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഏകദേശം പതിനായിരത്തോളം ചതുരശ്രമീറ്ററാണ് ഈ പള്ളിയിടെ മൊത്തം വിസ്തീർണ്ണം. പള്ളിയിലെ എയർകണ്ടീഷൻ ചെയ്ത സെൻട്രൽ ഹാളിൽ പതിനായിരത്തിലധികം ആളുകൾക്ക് പ്രാർഥനകൾ നടത്താം.   മൂന്ന് പ്രധാന കവാടങ്ങളും 17 വശത്തെ പ്രവേശന കവാടങ്ങളും ഇവിടെയുണ്ട്. 65 ചെറു താഴികക്കുടങ്ങളും  28 വലിയ താഴികക്കുടങ്ങളും കൊണ്ട് കേന്ദ്ര ഹാൾ മൂടിയിട്ടുണ്ട്.  വൃത്തിക്ക് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ഇവിടെ വുളു ചെയ്യുന്ന സ്ഥലവും, ചെരുപ്പ് സൂക്ഷിക്കാനുള്ള ഇടവും, എടുത്തു പറയേണ്ടതു തന്നെ അവിടെ നിന്ന് ജുമഅ കഴിഞ്ഞു. ഇന്ന് എന്റെ അളിയൻ നാട്ടിലേക്ക് പോകുകയാണ് അത് അല്പം ദൂരത്താണ് അവിടെ പോകണം.
Katara
വെള്ളിയാഴ്ചകളിൽ ഖത്തറിലെ ഏതാണ്ട് എല്ലാ റൂമിലും ഭക്ഷണം സ്പെഷൽ ഉണ്ടാവും ഞങ്ങൾ താമസിക്കുന്ന  റൂമിലും മട്ടൻ മജ്ബൂസ് അറബിക് സെറ്റയിൽ ആണ് ഇന്നത്തെ സ്പെഷൽ. ഉസ്താത് ജേഷ്ടൻ ഇസ്മായിൽക്കയാണ്  ഞങ്ങൾ ഒമ്പത് പേർ ചേർന്ന് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു ചിലർ അല്പം ഒന്ന് മയങ്ങി. ഉച്ചക്ക് ശേഷം അനുജൻ മുനീറും, റൂമിൽ താമസക്കാരനും, യുവ എഞ്ചിനിയറും, ആയഞ്ചേരിക്കാരനുമായ സിറാജും, മുഹമ്മദ് ശാഫിയും ഉൾപ്പെടെ ഞങ്ങൾ 4 പേർ പുറപ്പെട്ടത് കല, സാംസ്കാരിക  പ്രത്യാശയുടെ ഒരു അസാധാരണ പദ്ധതിയായ കത്താറ സാംസ്കാരിക വില്ലേജ് ഫൌണ്ടേഷനിലേക്കാണ്. പദ്ധതിയുടെ പിതാവ് അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയാണ് മനുഷ്യവികസനത്തിന്റയു, വൈവിധ്യത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുന്ന  ആഗോള സംസ്കാരവുമായി വേഗത്തിൽ മുന്നേറുന്ന. ഖത്തറിലെ ഏറ്റവും വലിയ ബഹുധ്രുവ സാമ്പത്തിക പ്രോജക്റ്റാണ് കത്താറ കൾച്ചറൽ വില്ലേജ്. ലോകത്തിന്റെ സംസ്കാരത്തെ നേരിൽ കാണാൻ ആളുകൾ കുടുംബ സമേതം ഒരുമിച്ചു വരുന്ന ഒരു ഇടമാണ് ഇത്.  മനോഹരമായ തീയറ്ററുകൾ, കൺസേർട്ട് ഹാളുകൾ, പ്രദർശന ഗാലറികൾ, തുടങ്ങിയവയുമുണ്ട്. ഇന്ന് രാത്രി 7 മണിക്ക് ഇവിടെ ഗുജറാത്തി കലാകാരൻമാരുടെ കലാവിരുന്നാണ്  അരങ്ങേറുന്നത് എന്ന് ഇലക്ട്രിക്ക് കാർ ഡ്രൈവർ ഞങ്ങളോട് പറഞ്ഞു അതിന് നിന്നാൽ ഞങ്ങളുടെ പ്ലാൻ മൊത്തം ഡിസോർഡറാവും, എനിക്ക് ഏറ്റവും അഭിമാനം തോന്നിയ നിമിഷവും കത്താറയിലെ സന്ദർഷനമാണ്. ഇവിടുത്തെ മഹാത്മാഗാന്ധി ആർട്ട് ഗാലറി.  നമ്മുടെ ഇന്ത്യയിൽ പോലും അത്ര മനോഹരമായി ഗാന്ധിയൻ ദർശനങ്ങളുടെ രേഖാചിത്രങ്ങൾ രേഖപ്പെടുത്തിട്ടുണ്ടാവില്ല. സൗജന്യ ഇലക്ട്രിക്ക് കാറിൽ കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന കത്താറ ഞങ്ങൾക്ക്  ചുറ്റി കാണാനും ആസ്വധിക്കാനും കഴിഞ്ഞു. അടുത്തത് ഖത്തറിന്റെ ഒരു ശാശ്വത ചിഹ്നമായി രൂപകൽപ്പനയും, എൻജിനീയറിങ്ങ് വൈദ ക്ത്യവും ചെയ്യപ്പെട്ട പേൾ-ഖത്തറിലേക്കാണ് താമസ സ്ഥലത്ത് നിന്ന് ഉദ്ദേശം 30-40 കിലോമീറ്റർ ഖത്തറിന്റെ കിരീടം എന്ന് വിളിക്കാവുന്ന രൂപകൽപന. പെൾ- ഖത്തർ വളരെ വിശിഷ്ടമായ അഭിരുചികളോട് കൂടിയ ആഡംബരജീവിതം നയിക്കുന്ന വിദേശികളും സ്വദേശികളും താമസിക്കുകയും, നിർമ്മാണത്തിനനുസരിച്ച് വ്യത്യസ്ത ആവശ്യക്കാർക്ക്  വിതരണം ചെയ്യപ്പെടുന്ന പെൾ അപ്പാർട്ട്മെന്റുകളും വില്ലകളും ടൗൺഹൗസും വ്യത്യസ്ത വിനോദപരിപാടികളും വിനോദ സൗകര്യങ്ങളും, ഉൾപ്പെടെ സുന്ദരമായ ബീച്ചുകളും ഉൾകൊള്ളുന്ന   ഈ നഗരം 2006 ന് ശേഷം കടൽ നികത്തി സ്ഥാപിച്ചതാണ് . ആഡംബര ഫാഷൻ ബ്രാൻഡുകളിൽ നിന്നുള്ള പ്രശസ്തമായ റസ്റ്റോറന്റുകളും ഹൈ എൻഡ് ഷോപ്പിംഗ് ഔട്ട്ലെറ്റുകളുമൊക്കെ ചേർക്കുകയും, ലോകത്തെമ്പാടുമുള്ള വിവിധങ്ങളായ പാചക ശാലകളിൽ ഓരോ രുചികളും ആസ്വദിക്കാം  പെൾ-ഖത്തർ എന്നത് സ്വകാര്യവും ആധുനികവുമായ ജീവിതത്തിന്റെ മാസ്റ്റർപീസ് ആണ്. നമ്മുടെ കണ്ണുകൾ വെക്കുന്ന എവിടെയായിരുന്നാലും അധിമനോഹരമാണ്. മാർസമാലാസ് കെമ്പിൻസ്കി ഹോട്ടലിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ച കൂറ്റൻ കുതിരയുടെ അടുത്ത് കാർ പാർക്ക് ചെയ്ത് കുറച്ച് നേരം ഞങ്ങൾ അവിടങ്ങളിൽ ചിലവഴിച്ചു. പാർക്കിംഗ് കേന്ദ്രങ്ങളിലും, റോഡിലും  ലംബോഗിനിയും, ഫെറാറിയും, റോഡ്സ് റ്റോഴ്സും, ജ്വാഗറും പോലുള്ള കോടികൾ വില വരുന്ന കാറുകൾ, അധിന്റെ ഷോറുമുകളും അവിടങ്ങളിൽ കാണാം കോടികൾ മുടക്കി സ്ഥാപിച്ച നഗരത്തിലെ റോഡും , അതിന് സമാന്തരമായി വെച്ച് പിടിപ്പിച്ച മരങ്ങളും ഏതൊരു യൂറോപ്യൻ രാജ്യത്തേയും വെല്ലുന്നതാണ്. 

ഖത്തറിലെ ഇടിവെട്ട് മഴ മൂന്നാം ദിവസം

ഖത്തറിൽ വന്നതിന് ശേഷം  ആദ്യമായാണ് കാലത്ത് റൂമിൽ നിന്ന് പുറപ്പെടുന്നത്. എന്റെ പ്രോട്ടോകോൾ ഓഫീസറും, ഡ്രൈവറും , അനുജനുമായ മുനീറിന്റെ നിർദ്ദേശപ്രകാരം നേരത്തെ ഇറങ്ങി നേരെ മൈദറിലെ  ജേഷ്ടൻ  ഇസ്മായിൽക്കാന്റെ വൈറ്റ് &മറൂൺ ഇൻസ്റ്റീരിയർ ഷോപ്പിലേക്ക് അവിടെ നിന്ന്  "അൽ സമറായിയ" എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഖത്തർ രാജകുടുംബത്തിലെ അംഗങ്ങളിൽ ഒരാളായ ഷെയ്ക്ക് ഫൈസൽ ബിന് കാസിം അൽതാനി യുടെ  ഷെയ്ക്ക് ഫൈസൽ മ്യൂസിയം സന്ദർശനമാണ് ലക്ഷ്യം.  പോകുന്ന വഴിക്ക് അടുത്ത് തന്നെയാണ് ഖത്തറിലെ പ്രശസ്തമായ 


അൽ ഷാനാനിയ (കാമൽ റേസ് ട്രാക്ക്) ഒട്ടക റേസ് ട്രാക്ക് സ്ഥിതി ചെയ്യുന്നത് അതും കണ്ട് പോകാമെന്ന് ഞങ്ങൾ തീരുമാനിച്ചു.  പൂർവ്വികരിൽ നിന്ന് പാരമ്പര്യമായി സ്വീകരിച്ചതും  അറബികളുടെയും, ഖത്തറിൽ പ്രത്യേകിച്ച് യുവാക്കളുടെ ഹരവുമാണ് ഒട്ടക റേസിംഗ്.  വർഷത്തിൽ ഒരു തവണ വമ്പിച്ച സമ്മാനങ്ങളോട് കൂടിയ രാജ്യാന്തര മത്സരങ്ങൾ ഇവിടെയാണ് വെച്ചാണ് നടക്കുന്നത്  എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരങ്ങളിൽ റേസിംഗ് നടക്കാറുണ്ട്. ഏറ്റവും ചെലവേറിയതും, ശ്രദ്ധേയവുമായ കായിക മത്സരവുമാണ് കാമിൽ റേസിംഗ് ഇത് കാണാൻ സ്വദേശികളും, ഒട്ടനവതി വിദേശ റേസിംഗ് പ്രേമികളുംസന്ദർശകരായി എത്താറുണ്ടത്രെ. ഗൾഫിലെ അയൽ രാജ്യങ്ങളുടെ ഉപരോധം കാരണം മറ്റു രാജ്യങ്ങളിലെ സന്ദർശകർക്ക് കുറവുണ്ടെങ്കിലും സെറ്റപ്പിനും, പ്രൗഡിക്കും ഒരു കുറവുമില്ല. നൂറ് കണക്കിന് വിളക്കുമരങ്ങൾ സ്ഥാപിച്ച വിശാലമായ ട്രേക്കും മൈതാനവും,  തടിച്ചുകൊഴുത്ത ഒട്ടകകൂട്ടങ്ങളും, അതിനെ പരിചരിക്കുന്ന വിദേശ തൊഴിലാളികളും, നട്ടുച്ച വെയിലായതിനാലാവാം പുറത്ത് ചീറിപ്പായുന്ന കാറുകളല്ലാതെ മറ്റാരെയും കാണുന്നില്ല. ഞങ്ങൾ യാത്ര മ്യൂസിയത്തേ ലക്ഷ്യം വെച്ച് തുടർന്നു. റോഡിന്റെ ഇരു ഭാഗങ്ങളിലും പരന്ന മരുഭൂമി. ഈ 4 വരി റോഡ് നേരെ പോകുന്നത്  ദുഖാൻ പട്ടണത്തിലേക്കാണ്  ഈ റോഡിൽ നിന്ന് ഇടത്തോട്ട് മാറി ഞങ്ങൾ ചെന്നെത്തിയത് ഒരു സെക്യൂരിറ്റി ക്കാരെന്റെ ഓഫീസിന് മുന്നിലാണ് മുടി ചുരുണ്ട കറുകറുത്ത ഒരു ഇരുമ്പൻ മനുഷ്യൻ ഇറങ്ങി വന്നു. ഐ ഡി ചോദിച്ചു ഞാനും എന്റെ ജേഷട സഹോദര പുത്രൻ മുഹമ്മദ് ശാഫിയും ഓൺ എറൈവൽ വിസക്കാരായതിനാൽ  അനുജൻ മുനീറിന്റെ ഐഡി വാങ്ങി ഒരു ക്യാമറയിൽ ഞങ്ങൾ സഞ്ചരിച്ച കാറിന്റെ ഫോട്ടോ എടുത്ത് മുമ്പോട്ടേക്ക് പോകാൻ അനുവാദം തന്നു.  ഞങ്ങൾ അകത്തേക്ക് കയറി ഇത് ഖത്തറല്ല ഇതുവരെ കണ്ട കോൺഗ്രീറ്റ് കെട്ടിടങ്ങളും, മരുഭൂമിയുമല്ല ചുറ്റോടു ചുറ്റും പച്ചപ്പും ഈത്തപ്പന മുതൽ തക്കാളി, ഉള്ളി, തുടങ്ങിയ പച്ചകറികൾ വരെ കൃഷി.  പരിചരിക്കാൻ ഒരു പാട് തൊഴിലാളികൾ അവരെ നോക്കാം ഫോർമേൻമാർ കിലോമീറ്റർ കണക്കിന് ഓടാനുള്ള മൻ പാഥകൾ കുറച്ച് ദൂരം മുന്നോട്ട് പോയപ്പോൾ ഇടത്തും വലത്തും  മൈസൂരിലേക്ക് പോകുമ്പോൾ ഫോറസ്റ്റിൽ  കാണുന്ന തരം തനി നാടൻ  മൈലുകൾ, വെള്ളം കെട്ടി നിൽക്കുന്ന ചെറു തടാകം, നെൽകൃഷി പോലുള്ള ഏതോകൃഷി ചെയ്യുന്ന പാടങ്ങൾ, മാൻ, ആട്, ഖത്തറിന്റെ ദേശീയ മൃഗമായ നീണ്ട കൊമ്പുള്ള  മാൻ വർഗ്ഗത്തിൽ പെട്ട (ഒറിക്സ് ) ഇതൊക്കെ വളർത്തുന്ന വലിയ ഫാം എല്ലാം കൂടി മനസ്സിന് തണുപ്പും, ശാന്തതയും തരുന്ന ഒരു ലോഗം. മരങ്ങളിൽ ഉണങ്ങി നിൽക്കുന്ന കാരക്ക സൂപ്പർ വെഴ്സർ  പാക്കിസ്ഥാനി അബ്ദുറഹിമാൻ സാഹിബിനോട് പറിക്കാൻ അനുവാദം ചേദിച്ചു അദ്ദേഹം ആരേയോ ഫോണിൽ വിളിച്ച ശേഷം ഞങ്ങളെ കൂട്ടി മറ്റൊരു തോട്ടത്തിൽ നിന്ന് രണ്ട് തൊഴിലാളികളെ കൊണ്ട് ഒരു കുല ഈത്തപ്പഴം വെട്ടി തന്നു. ജീവിതത്തിലാദ്യമായി ഈത്തപ്പഴം മരത്തിൽ നിന്ന് പറിച്ചുതിന്നത് ഇന്നാണ് നല്ല ചുമപ്പും, മധുരവുമുള്ള ഈത്തപ്പഴം ആകുല അഞ്ചെട്ട്  കിലോ തൂക്കം വരും, അവരോടൊപ്പം നിന്ന് ഒരു പടം പിടിച്ചു അവർക്ക് നന്ദി പറഞ്ഞു അവർക്ക് വളരെ സന്തോശാ ഉള്ളതായി കണ്ടു . ഈ കോമ്പൗണ്ടിൽ തന്നെയാണ്  ഷെയ്ക്ക് ഫൈസൽ മ്യൂസിയം. പ്രവേശന ഫീസ് 20 ഖത്തർ റിയാൽ ആണ്. ശൈഖ് ഖാസിം ബിൻ ഫൈസൽ അൽതാനി യുടെ സ്വകാര്യ ശേഖരം   പിതാവ് തന്റെ ശൈശവ ദശയിൽ ഷെയ്ക്ക് ഫൈസൽ ബിൻ ഖാസിം അൽതാനിക്ക് കൈമാറിയതാണ്. 1960ൽ തുടങ്ങിയ മ്യൂസിയം ഇപ്പോൾ വലുപ്പത്തിലും ശോഭയിലും വളരെ ആകർഷ നീയമാണ്. 17,000 ചതുരശ്രയടി കെട്ടിടത്തിൽ പുരാവസ്തുക്കളും, പുരാതന ഇസ്ലാമിക് കൈയെഴുത്തു പ്രതികൾ, പ്രധാന പുരാവസ്തു അവശിഷ്ടങ്ങൾ, , തുണിത്തരങ്ങൾ, കാർപെറ്റുകൾ, എംബ്രോയിനറി, പുരാതന ഫർണിച്ചറുകൾ. പത്തൊൻപതാം നൂറ്റാണ്ടിൽ നീരാവി വാഹനം ഉൾപ്പെടെയുള്ള ചരിത്ര കാറുകളുടെ സമഗ്രമായ ഒരു ശേഖരം തുടങ്ങി 15,000 ത്തിലധികം ശേഷിപ്പുകൾ ഉണ്ട്. സാംസ്കാരിക വൈവിധ്യത്തിന്റെ ഖ്യാതിയുടെ ബഹുമാനാർഥം, മ്യൂസിയത്തിന്റെ പവലിയനുകൾ മറ്റ് മതങ്ങളിൽ നിന്നുള്ള മത വസ്തുക്കളും. പൊതുജനങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്ന  തരത്തിലും, രൂപത്തിലും മ്യൂസിയത്തിൽ അതി മനോഹരമായി പ്രദർശിപ്പിക്കുന്നു. തിരിച്ച് താമസസ്ഥലത്തേക്ക് വരുന്ന വഴി സുഹൃത്ത് .ഫൈസൽലിനേ സന്ദർഷിച്ച് പുറത്തിറങ്ങുമ്പോയേക്കും കാലാവസ്ഥ മാറിട്ടുണ്ടായിരുന്നു. കത്തിയെരിയുന്ന വെയിൽ മാറി മൂടി കെട്ടിയ കാർമേഘം അതിശകതമായ ഇടിയും മിന്നും പെട്ടന്ന് പെട്ടന്ന് പെഴ്ത കോരി ചൊരിയുന്ന മഴയും ഞങ്ങൾക്ക് റൂമിലെത്താൻ ഇനിയും 25 കിലോമീറ്റർ ഓടണം ഞങ്ങളുടെ ടൊയോട്ട ക്യാമറി കാർ ഉഴരം കുറഞ്ഞ വീൽ ബേയ്സായതിനാൽ റോഡിൽ കയറി കൊണ്ടിരിക്കുന്ന വെള്ളം കാറിന്റെ ഓട്ടത്തെ തടസ്സപെടുമെന്ന് മനസ്സിലാക്കിയ മുനീർ കാർ മൈതറിൽ താമസിക്കുന്ന  സുഹൃത്ത് ബഷീറിന്റെ റൂമിലെക്ക് തിരിച്ചു അവിടെ എത്തിയപ്പോഴേക്കും പുറത്തിറങ്ങാൻ പറ്റാത്ത മഴ റോഡിൽ അനവനി വാഹനങ്ങൾ എഞ്ചിനിൽ വെള്ളം കയറി ഓഫായിരിക്കുന്നു.  ഞങ്ങൾക്ക് അവിടെ ബഷീറിനൊപ്പം റൂമിലുള്ള പട്ടാമ്പി കാരൻ ലത്തീഫും, വളയത്ത്കാരനായ ലത്തീഫും, മലപ്പുറത്ത് കാരൻ സെയ്ത്യം ചേർന്ന് ഒരുക്കിയ സൽകാരവും സ്നേഹവും ജീവിതൽ മറക്കാൻ കഴിയില്ല ദൈവം അവർക്ക് എക്കാലവും സന്തോ ശവും, ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ. ഇന്നത്തെ രാത്രി താമസവും ഇവിടെ തന്നെയായിരുന്നു.

തുടരും ........................

ഭൂഖണ്ഡം താണ്ടി ഒരു യാത്ര ഭാഗം 2

ഭൂഖണ്ഡം താണ്ടി ഒരു യാത്ര

ഭാഗം 2

ജോർദ്ദാദിലെ ഒന്നാം ദിവസം

✍️ എം.എ ഗഫൂർ അരൂർ


അസ്ഹാബുൽ കഹ്ഫിൻ്റെ  ഗുഹകവാടം

                   ഞങ്ങൾ ഏർപ്പോർട്ടിനു പുറത്തിറങ്ങി വോൾവോയുടെ രണ്ടു ലക്ഷ്വറി ബസുകൾ ഞങ്ങളെയും കാത്ത് പുറത്തു നിൽക്കുന്നുണ്ടായിരുന്നു. ടൈയും,  കോട്ടും കെട്ടി ക്ലീൻഷേവ് ആയ സുമുഖനായ മുഹമ്മദ് അബ്ദുല്ല എന്ന ഗൈഡ് ഞങ്ങളുടെ പാസ്പോർട്ടുകൾ പരിശോധിച്ച് അദ്ദേഹത്തിൻ്റെ കയ്യിൽ വച്ചു. അതിനുശേഷം ഞങ്ങളെ ഓരോരുത്തരെയായി ബസ്സിലേക്ക് കയറ്റി ബസ്സിൽ ഞാൻ സൈഡ് സീറ്റ് തന്നെ കണ്ടെത്തി മുൻനിരയിൽ ഇരുന്നു. ഇപ്പോൾ എനിക്ക് ഫ്രണ്ട് ക്ലാസിലൂടെ മുൻപിലെയും, സൈഡ് ഗ്ലാസിലൂടെ പുറത്തെ ദൃശ്യങ്ങളും വ്യക്തമായി കാണാം ബസ്സ് നേരെ പോകുന്നത് ഹോട്ടലിലേക്കാണ്.  
                              അമ്മാൻ പട്ടണത്തിലെ കൂറ്റൻ കെട്ടിടങ്ങൾ പിന്നോട്ട് തള്ളി കൊണ്ട് ബസ് നീങ്ങി ഒരു മലമുകളിൽ ഒറ്റപ്പെട്ട് നിൽക്കുന്ന ഒലിവ് ജോർദാൻ എന്ന പഞ്ചനക്ഷത്രഹോട്ടലിലാണ് ഞങ്ങൾക്ക് താമസം ഞങ്ങളുടെ വരവും കാത്തു നിൽക്കുന്ന ഹോട്ടൽ ജീവനക്കാർ ബസ് നിർത്തിയ ഉടനെ  ലഗേജുകൾ ട്രോളിയിൽ ആക്കി കൊണ്ട് ഞങ്ങളെ വിശാലമായ സ്വീകരണ ഹാളിലേക്ക് ആനയിച്ചു അവിടെ ഒരുക്കിയ  പച്ചയും, മഞ്ഞയും, ചുമപ്പും നിറങ്ങളിലുള്ള പാനീയം കുടിക്കാൻ അത്ര രുചിയൊന്നുമില്ലെങ്കിലും എല്ലാവരെയും ക്ഷണിക്കുന്നുണ്ട്. മനോഹരമായി അലങ്കരിച്ചസ്വീകരണ മുറി. ഞങ്ങൾക്ക് ബ്രേക്ക് ഫാസ്റ്റ് റെഡിയാണ് ഇടതുഭാഗത്തെ ഹാളിൽ പോയി ബ്രേക്ക് ഫാസ്റ്റ് കഴിക്കണം അമീർ നൗഫൽ മാഷും, ഹംസ സഖാഫിയും നിർദ്ദേശം തന്നു ഹാളിൽ വരിവരിയായി നിരത്തിയിട്ട ടേബിളിൽ ബൊഫെ ബ്രേക്ക് ഫാസ്റ്റ് ആണ്. കലാവിരുത് പ്രകടിപ്പിക്കുന്ന ഒരുപാട് തരം ബ്രെഡ് തൊട്ടടുത്ത ട്രേകളിൽ ജാം,തേൻ തുടങ്ങി 50 ഗ്രാംമിൻ്റെ ചെറിയ ചെറിയ 
സീൽഡ് ഡെപ്പികളിൾ. എത്രവേണമെങ്കിലും കഴിക്കാം തൊട്ടടുത്ത് മുട്ട വിഭവങ്ങൾ പല തരത്തിലുള്ള പല നിറത്തിലുള്ള മുട്ടകൾ അതിനപ്പുറത്ത് 
റൊട്ടി, ദാൽ, ലിവർ ഫ്രൈ എന്ന് വേണ്ട ഒരുപാട് തരത്തിലുള്ള വിഭവങ്ങൾ അതിനുമപ്പുറത്ത് നിരനിരയായി ഫ്രൂട്ടുകൾ ഞാനും ശൈഖ് മുഹമ്മദ് സാറും, സുലൈമാൻ ഹാജിയും പൂർണ്ണമായി നോക്കിക്കണ്ടു പലരും പ്ലേറ്റ് കൈയിലെടുത്ത് അവർക്ക് ആവശ്യമുള്ളതും, അതിൽ കൂടുതലും വാരിക്കൂട്ടുന്ന തിരക്കിലാണ്. ഞങ്ങൾ ഒന്നു രണ്ടു തരത്തിലുള്ള ബ്രെഡും 
ഡപ്പികളിൽ അടച്ചു വച്ചിരിക്കുന്ന തേനും എടുത്തു ഒരു ടേബിളിൽ പോയിരുന്നു കഴിച്ചു.  
              മുകളിലെ 403 നമ്പർ റൂമിൻ്റെ താക്കോൽ നൗഫൽ മാഷ് ഞങ്ങളെ ഏൽപ്പിച്ചു പോയി കുളിച്ച് അല്പം റസ്റ്റ് എടുക്കൂ തലേദിവസത്തെ ഉറക്കച്ചടവിൻ്റെ ആലസ്യം എല്ലാ സഹ യാത്രികരിലും പ്രകടമാണ്.  തുടർന്ന് സഞ്ചരിക്കേണ്ട ജിജ്ഞാസ കാരണം എനിക്ക് തെല്ലും യാത്രാക്ഷീണം അനുഭവപ്പെട്ടില്ല ഞങ്ങൾ റൂമിൽ പോയി കുളിച്ചു ഞാൻ കുറച്ചു ടി.വി കണ്ടു താമസ മുറിയുടെ ബാൽക്കണിയിൽ നിന്ന് പുറത്തേ  മലഞ്ചെരുവിൻ്റെ താഴ്‌വാരത്തു കുടി കുത്തിയൊഴുകുന്ന വിശാലമായ എട്ടു വരി പാത അതിലൂടെ ഇടതടവില്ലാതെ ഒഴുകുന്ന കാറുകളും, മറ്റു വാഹനങ്ങളും അപ്പുറത്ത് വീണ്ടും മലകളാണ് ഞാൻ കുറെ സമയം പ്രകൃതി രമണീയത ആസ്വദിച്ച് ആ ബാൽക്കണിയിൽ ഇരുന്നു 12 മണിയായി കാണും നമുക്ക് പുറപ്പെടണം അതിനുമുമ്പ്  ഉച്ചഭക്ഷണം റെഡിയാണ് ഞങ്ങൾ ഉടൻ കുളിച്ച് വസ്ത്രങ്ങൾ മാറി ഉച്ച ഭക്ഷണത്തിനു വേണ്ടി ഭക്ഷണ ഹാളിലേക്ക് ചെന്നപ്പോൾ നാട്ടിലെ ഗൾഫുകാരിൽ നിന്ന്  അറബികളുടെ പ്രശസ്തമായ 
അറേബ്യൻ മുഴുവനായുള്ള ആട് ബിരിയാണിയെ കുറിച്ച് പറഞ്ഞുകേട്ടിട്ടുണ്ട്. അതിതാ ഞങ്ങളുടെ മുമ്പിൽ മാത്രമല്ല മറ്റ് അറബിക്ക് വിഭവങ്ങളുടെ ഒരു വലിയ സംഗമം തന്നെ ഞങ്ങൾക്ക് പുറമേ മറ്റു ടീമുകളും ഉച്ചഭക്ഷണത്തിന് വേറെയുമുണ്ട്  ബൊഫെറ്റ് ഫുഡ്സിസ്റ്റം ആണ് ഞങ്ങൾ ആടിൻ്റെ ഭാഗം കഷ്ണങ്ങളാക്കി വാങ്ങിച്ചു ഒരു ടേബിളിൽ ചെന്നിരുന്നു സുഭിക്ഷമായി ഭക്ഷണം കഴിച്ചു. 


അസ്ഹാബുൽ കഹ്ഫിൻ്റെ  ഗുഹയിലേക്ക് 

ഗുഹാകവാടത്തിലെ കാവൽകാരനൊപ്പം
                        ഏഴ് ഗുഹാവാസികളുടെ ചരിത്രം അയവിറക്കുന്ന അമ്മാനിലെ സ്വഹാബ് റോഡിൽ സ്ഥിതിചെയ്യുന്ന ആത്മീയ സഞ്ചാരികളുടെ പറുദീസയായ ഗുഹയിലേക്കാണ് ഞങ്ങളുടെ യാത്ര ഖുർആൻ പതിനെട്ടാം അധ്യായം ഒമ്പതാം സൂക്തത്തിൽ പരാമർശിക്കപ്പെട്ട റഖിം എന്ന സ്ഥലം പ്രാദേശിക ഭാഷ ലോപിച്ച് റജീബ് ആയതാണെന്നാണെന്നും തെഖിയാനൂസ് രാജാവിൻ്റെ പീഡനങ്ങൾ അസഹ്യമായപ്പോൾ ഗുഹയിൽ അഭയം തേടിയ ഏഴുപേർ റോമൻ രാജകുമാരന്മാർ ആയിരുന്നുവത്രേ. കരുത്തുറ്റ വിശ്വാസം എന്ന ഏക ആയുധംകൊണ്ട് സാമ്രാജ്യത്വത്തിനെതിരെ രംഗത്തിറങ്ങുകയായിരുന്നു ഇവർ. സൂര്യ വർഷ കലണ്ടർ പ്രകാരം 300 വർഷവും ചന്ദ്ര വർഷ കലണ്ടർ പ്രകാരം 309 വർഷവുമാണ് ഇവർ ഗുഹയിൽ ഉറങ്ങിക്കിടന്നത്  ഇംഗ്ലീഷിൽ ഞങ്ങളുടെ ഗൈഡ് മുഹമ്മദ് അബ്ദുല്ലയും, നൗഫൽ മാസ്റ്റർ മലയാളത്തിലും ചെന്നെത്തേണ്ട ഗുഹയെ കുറിച്ച് ബസ്സിൽ വെച്ച് വിവരണം തന്നു. വൈകുന്നേരം നാലുമണിയോടെ ഞങ്ങൾ ആ ഗുഹയുടെ പാർക്കിംഗിൽ എത്തിച്ചേർന്നു. വഴിയിലുടനീളം അത്തി മരങ്ങളും, പൂത്തുനിൽക്കുന്ന സൈതൂൺ മരങ്ങളും  ഞങ്ങളെ എതിരേൽക്കുന്നുണ്ടായിരുന്നു  ഗുഹാ മുഖത്തെ  ശവകുടീരങ്ങൾ, റുഖും എന്ന സ്ഥലം, ഗുഹയുടെ മുകളിൽ കാണുന്ന മസ്ജിദിൻ്റെ അടയാളങ്ങൾ, ആവശ്യാനുസൃതം സൂര്യപ്രകാശം ഗുഹയിലേക്ക് ആവാഹിക്കാൻ ആവശ്യമായ എന്നാൽ വെയിൽ കടക്കാതെ സവിശേഷമായ രീതിയിൽ സംവിധാനിച്ച ദ്വാരം, 1963 ലെ ഖനനത്തിൽ ലഭിച്ച നായയുടെ എല്ലുകൾ, അടക്കം ഏഴു ഖബറിടങ്ങളും, അസ്ഥിപഞ്ജരങ്ങളും അസ്ഹാബുൽ ഖഹ്ഫിന്റെ  വാസസ്ഥലം അബുനന്ദ മലഞ്ചെരുവിൽ ആണെന്ന് വാദത്തിനു ശക്തി പകരുന്നു. ചില്ലുകളിലൂടെ ഖബറിലേക്കു നോക്കിയാൽ കാണുന്ന അസ്ഥിപഞ്ജരങ്ങളുടെ ദൃശ്യം ദൈവിക ദൃഷ്ടാന്തം തന്നെ

തുടരും.............
✍️ എം.എ ഗഫൂർ അരൂർ
 97 47 51 91 61

ഭൂഖണ്ഡം താണ്ടി ഒരു യാത്ര, ജോർദ്ദാൻ jordan


ഭൂഖണ്ഡം താണ്ടി ഒരു യാത്ര

ഭാഗം1

✍️ എം.എ ഗഫൂർ അരൂർ




           പത്രപരസ്യം കണ്ടു വെറുതെ ഒന്ന് വിളിച്ചതാണ്. മറുതലക്കൽ വളരെ ഹൃദ്യമായ ഭാഷയിൽ സ്പഷ്ടമായ മലയാളം. ഒരു അധ്യാപകൻ്റെ ഭാഷ. അന്ന് തന്നെ ഞാൻ ഉറപ്പിച്ചു ലോകം ചുറ്റിയുള്ള യാത്ര. ഏപ്രിൽ 2 എന്ന തീയതി ഒരു സർക്കാർ കരാറുകാരനെ സംബന്ധിച്ച് പ്രയാസമാണ്സാ മ്പത്തിക വർഷം അവസാനം ബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കേണ്ട മാർച്ച് അവസാനത്തെ ആഴ്ച രാവെന്നോ, പകലെന്നോ, ഇല്ലാതെ ഊണും, ഉറക്കവുമില്ലാതെ  അതുവരെ ചെയ്ത പ്രവൃത്തികളുടെ ബില്ലുകൾ ട്രഷറിയിൽ എത്തിക്കണം പിറ്റേന്നാണ് യാത്ര കോഴിക്കോട് നിന്ന് കൊച്ചിയിലെ അന്താരാഷ്ട്ര  വിമാനത്താവളത്തിൽ രാത്രി എട്ടുമണിക്ക് എത്തിച്ചേരണം. ഉത്തര കേരളത്തിലെ യാത്രക്കാരാണ് ഉണ്ടാവാൻ സാധ്യത കാരണം ടൂർഓപ്പറേറ്റ്ചെയ്യുന്നത് ഈരാറ്റുപേട്ടയിലെ ഒരു ട്രാവൽസ് ആണ്. ഞാൻ എട്ടുമണിക്കു തന്നെ അവർ അയച്ചുതന്ന ബാഗുമായി എയർപോർട്ടിലെത്തി 
എന്നെപ്പോലെ കുറേ ആളുകൾ ഇത്തരം ബാഗുമായി വിമാനത്താവളത്തിൻ്റെ വരാന്തയിൽ ഉണ്ട് എനിക്ക് കാണേണ്ടത് നൗഫൽ മാസ്റ്ററെയാണ് എൻ്റെ പ്രതീക്ഷകൾ തെറ്റി തൊപ്പിയും, നീളൻ ജുബ്ബയും, കണം നാല് വരെ എത്തുന്ന പാൻറും, വളരെ ഒതുക്കി മിനുക്കിയ താടിയുമുള്ള വെളുത്ത ശരീരത്തോട് കൂടി വളരെ പക്വമായ ഭാഷയിൽ സംസാരിക്കുന്ന അമീർ അദ്ദേഹം തന്നെയാണ് ഞാൻ അന്വേഷിച്ച നൗഫൽ മാസ്റ്റർ. ആ നിൽക്കുന്ന അയാൾ തന്നെയാണ് ഹയർസെക്കൻഡറിയിലെ ഗണിത അധ്യാപകനായ നൗഫൽ മാഷ് ഞാൻ അദ്ദേഹത്തിൻ്റെ അടുത്ത് ചെന്നു. എന്നെ കണ്ട ഉടനെ അബ്ദുൽ ഗഫൂർ കോഴിക്കോട് നിന്ന് വരുന്നു അല്ലേ? എൻ്റെ ഫോട്ടോ അയച്ചു കൊടുത്തതിനാൽ എന്നെ കണ്ട ഉടനെ അദ്ദേഹത്തിന് ആളെ മനസ്സിലായി കാരണം കോഴിക്കോട്ടുനിന്ന് ഞാനും മാധ്യമം പത്രത്തിൻ്റെ  പത്രാധിപരായിരുന്ന ഒ. അബ്ദുല്ല സാഹിബിൻ്റെ സഹോദരൻ അബൂബക്കർ മാഷും മാത്രമാണ് ആ യാത്രയിൽ ഉണ്ടായിരുന്നത്. ബാച്ചിലറായി ഞങ്ങൾ രണ്ടു മൂന്നു പേർ മാത്രം ആ ഗ്രൂപ്പിലെ പ്രായം കുറഞ്ഞ ബാച്ചിലർ യാത്രക്കാരൻ ഞാൻ തന്നെ മറ്റുള്ളവരൊക്കെ ഫാമിലി ആണ് അതുകൊണ്ട്
അദ്ദേഹത്തിന് എന്നെ തിരിച്ചറിയാൻ പ്രയാസമുണ്ടായിരുന്നില്ല. മറ്റു രാജ്യങ്ങളിലെ ഉപയോഗത്തിന് വേണ്ടി ഇന്ത്യൻ രൂപ ഡോളർ ആക്കി മാറ്റി വാങ്ങുന്ന തിരക്കിലാണ് മുഴുവൻ യാത്രക്കാരും ഞാനും 100 ഡോളർ വാങ്ങി കൈവശം വച്ചു. 

              എൻ്റെ റൂം പാർട്ണർ ഫെഡറൽ ബാങ്കിലെ സീനിയർ വൈസ് പ്രസിഡന്റ്  ആയി റിട്ടയർ ചെയ്ത അഡ്വക്കറ്റ് ഷെയ്ഖ് മുഹമ്മദ് പ്രായം ഒരു 70 വയസ്സ് തോന്നിക്കുന്നു അദ്ദേഹത്തെ എനിക്ക്  നൗഫൽ മാഷ് പരിചയപ്പെടുത്തി.

                          പഞ്ചനക്ഷത്ര വിമാനസർവീസ് ആയ ഖത്തർ എയർവെയ്സ് ആണ് ഞങ്ങൾക്ക് യാത്ര ചെയ്യേണ്ട വിമാനം  ഞങ്ങളെ ബോർഡിങ് പാസിന് വേണ്ടി ഖത്തർ ഏർവേഴ്സ് കൗണ്ടറിലേക്ക് ആനയിക്കപ്പെട്ടു.മുൻപരിചയം ഉള്ളതുകൊണ്ട് ക്യൂവിൽ മുമ്പിൽ നിന്ന്  ഞാൻ വിമാനത്തിലെ സൈഡ് സീറ്റ് ചോദിച്ചു വാങ്ങി എൻ്റെ തൊട്ടടുത്ത് തന്നെയാണ് ശൈഖ് മുഹമ്മദ് സാർ പ്ലെയിൻ ടേക്ക് ഓഫ് ചെയ്യുമ്പോൾ ഞങ്ങൾ പരിചയപ്പെട്ടു തുടങ്ങി. ഒരുപാട് ജീവിത അനുഭവങ്ങൾ ഉള്ള ശൈഖ് മുഹമ്മദ് അദ്ദേഹത്തിൻ്റെ ഫാമിലിയെ കുറിച്ച് ചോദിച്ചപ്പോ ആ മനുഷ്യൻ്റെ ശബ്ദമിടറി കണ്ണിൽനിന്ന് കണ്ണുനീർ പൊടിയുന്നത് ഞാൻ ശ്രദ്ധിച്ചു.   ഏതാനും മാസങ്ങൾക്കുമുമ്പ് വിട പറഞ്ഞു പോയ പ്രിയതമയുടെവേർപാടോടുകൂടി ഞാൻ അനാഥനായി തനിക്ക് മൂന്ന് പെൻമക്കൾ ഒരു മകൾ ഡെർമറ്റോളജിസ്റ്റ് (ചർമ്മ രോഗ വിദഗ്ധ) തിരുവനന്തപുരത്ത് ഇ.എൻ.ടി ശസ്ത്രക്രിയാ വിദഗ്ദനായ ഭർത്താവും ഒന്നിച്ചു ജീവിക്കുന്നു. മറ്റൊരു മകൾ സൗദിയിലെ റിയാദിൽ ടീച്ചറായി ജോലി ചെയ്യുന്നു. ഒരു പക്ഷെ നാം സൗദിയിൽ എത്തുമ്പോൾ അവൾ എന്നെ കാണാൻ വരും, മറ്റൊരു മകൾ അബൂദാബിയിലുമാണ്ഏകാന്തതയിൽ നിന്ന് മോചനത്തിനു വേണ്ടിയാണ് ഇത്തരം യാത്ര. ഞാൻ പിന്നീട് അതിനെക്കുറിച്ച് ചോദിച്ചില്ല ജോലിയെക്കുറിച്ചും മറ്റുമായി ചർച്ച

          നഗരത്തിൻ്റെയുംകൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കുറ്റൻ കപ്പലുകളിൽ നിന്നും കായൽക്കരയിലെ ബഹുനിലക്കെട്ടിടങ്ങൾ നിന്നും വർണ്ണാഭമായ ദീപങ്ങളുടെ പ്രഭ വിമാനത്തിൻ്റെ ചെറിയ ജനൽ പാളിയിലൂടെ ഞാൻ നോക്കി നിന്നു. പിന്നീട്  ആ കാഴ്ച മെല്ലെ കൺവെട്ടത്തു നിന്നും മറഞ്ഞു.  പുറത്ത് കൂരിരുട്ട് കാഴ്ചകളൊന്നും കാണാനില്ലായിരുന്നു.
എയർഹോസ്റ്റസ്മാർ കൊണ്ടുവന്ന വിഭവസമൃദ്ധമായ ഡിന്നർ കഴിച്ചു ഞങ്ങൾ മെല്ലെ ഉറക്കത്തിലേക്ക് വഴുതി.

           ആഡംബര വിമാനത്തിൻ്റെ പ്രത്യേക ട്യൂണിൽ ഉള്ള അനൗൺസ്മെൻറ് കേട്ടാണ് പിന്നീട് ഞാൻ ഉണരുന്നത് രാത്രി പന്ത്രണ്ട് മണിയായി കാണും പുറത്ത് വിളവെടുപ്പിനു പാകമായ നിൽക്കുന്ന മഞ്ഞ നിറത്തിലുള്ള വെള്ളരിപ്പാടം ദൂരെ നിന്ന് നോക്കി കാണുന്നതുപോലെ വിമാനത്തിന് താഴെ
ഞങ്ങളുടെ ആഗമനത്തെ സ്വീകരിക്കാൻ താലപ്പൊലിയുമായി കാത്തുനിൽക്കുന്നതാണോ അത്രമേൽ വർണ്ണാഭമായ അതിമനോഹരമായ പ്രഭ ചൊരിയുന്ന ദീപങ്ങൾ കൊണ്ട് അലങ്കരിച്ചതായി എനിക്ക് തോന്നി.  ലോകത്തിലെ ഏറ്റവും സമ്പന്നമായ  രാജ്യങ്ങളിൽ ഒന്നായ
ഖത്തറിൻ്റെ തലസ്ഥാനമായ ദോഹ സിറ്റിയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വൈമാനിക  ഹബ്ബ്  മാത്രമല്ല ഖത്തർ എയർവെയ്സ് 
തലസ്ഥാനമായ ദോഹയിൽ നാം ഹമദ് ഇൻറർനാഷണൽ എയർപോർട്ടിൽ 
ലാൻഡ് ചെയ്യുകയാണ് അവിടെനിന്ന് മറ്റൊരു വിമാനത്തിൽ ആണ് ജോർദാനിൻ്റെ  തലസ്ഥാനമായ അമ്മാനിലേക്ക് പോകുന്നത് ഞങ്ങൾ ഹമദ്ഇൻറർനാഷണൽ എയർപോർട്ട് ഇറങ്ങി സഹ യാത്രക്കാരുമായി പരിചയപ്പെടാനുള്ള സമയമില്ല പെട്ടെന്നുതന്നെ അടുത്ത ജോർദാൻ്റെ തലസ്ഥാനമായ അമ്മാനി ലേക്കുള്ള   വിമാനം അഞ്ച് ഏ നമ്പർ കൗണ്ടറിൽ റെഡിയായി നിൽക്കുന്നു.  നൗഫൽ മാഷിനെൻ്റെയും, ഹംസ സഖാഫി യുടെയും നേതൃത്വം അക്ഷരംപ്രതി അംഗീകരിച്ചുകൊണ്ട് സ്ത്രീകളും കുട്ടികളും പ്രായംചെന്നവരുമായ് അമ്പതോളം വരുന്ന യാത്രാസംഘം തിരക്കുപിടിച്ച്  പിന്നാലെ പോകുന്നുഞങ്ങൾ വിമാനത്താവളത്തിന് പുറത്ത് പോകാത്തതിനാൽ ഞങ്ങൾക്ക് സെക്യൂരിറ്റി ചെക്ക് വളരെ ലഘുവായി കഴിഞ്ഞു  നേരെ വിമാനത്തിലേക്ക് അവിടെനിന്ന് ഞങ്ങളുടെ ഒന്നാമത്തെ യാത്ര കേന്ദ്രമായ അമ്മാൻ ഇൻറർനാഷണൽ എയർപോർട്ട് എത്തി എയർപോർട്ടിൽ ഇറങ്ങി സഹ യാത്രക്കാരെ പരിചയപ്പെട്ടു ഇപ്പോഴാണ് അറിയുന്നത് രണ്ടു ടീം ഒരു ട്രാവൽസിന് കീഴിൽ  സന്ധിച്ചു ഒന്ന്  കാസർകോട് ഹംസ സഖാഫി യുടെ നേതൃത്വത്തിലുള്ള  കാസർകോട് മംഗലാപുരം പ്രദേശങ്ങളിൽനിന്നുള്ള പത്തു പതിനാറു പേർ മലയാളം തീരെ അറിയാത്തവർ പലരും ഞങ്ങളുടെ ടീമിലുണ്ട് ചെറിയ പിഞ്ചുകുഞ്ഞ് അടക്കം കൂടുതലും ഫാമിലി എമ്പത് വയസ്സിന് മുകളിൽ പ്രായമുള്ള കുമളി സ്വദേശി സുലൈമാൻ ഹാജിയാണ് താരം പതിനാറിൻ്റെ ചുറുചുറുക്കോടെ എല്ലാ കാര്യങ്ങൾക്കും റെഡി അഞ്ചാറു വർഷങ്ങൾക്കു മുമ്പ് ഈ സ്ഥലങ്ങളൊക്കെ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട് 
വലതുകാലിൻ്റെ ഇടുപ്പെല്ലിലെ വേദന കാരണം നടക്കാൻ പ്രയാസപ്പെടുന്ന എന്നെ  സഹായിക്കുന്നത് അദ്ദേഹമാണ് എൻ്റെ പിതാവിനോളം പ്രായം പക്ഷേ ഏറ്റവും നല്ല സുഹൃത്ത് അത്ര വൈദഗ്ധ്യം ഇല്ലാത്ത അദ്ദേഹത്തിന്മൊ ബൈലിൽ പടം പിടിച്ചു കൊടുക്കുന്നതും, നാട്ടിലേക്ക് വാട്സ്ആപ്പ് കോള്ചെയ്ത് കൊടുക്കുന്നതും ഞാനാണ്. എൻ്റ ബാഗ് തൂക്കി എടുക്കാൻ പലപ്പോഴും  അദ്ദേഹം സഹായിക്കാൻ ഉണ്ടായിരുന്നു. 

                വീട്ടിൽ പോലും ഇംഗ്ലീഷ് സംസാരിക്കുന്ന മംഗലാപുരത്തുകാരായ കുനിൽ ഗ്രൂപ്പിൻ്റെ  ചെയർമാൻ അബ്ദുറഹ്മാൻ സാഹിബും, ഭാര്യ ഷമീം അവർ ലോകസഞ്ചാരികളാണ്അ ൽപസ്വൽപം മലയാളം അറിയാം
               കോഴിക്കോട്ടുകാരൻ ഒ.അബ്ദുല്ല സാഹിബിൻ്റെ സഹോദരൻ വളരെ തമാശക്കാരൻ അബൂബക്കർ മാഷ് പ്രായം 65 കഴിഞ്ഞിട്ട് ഉണ്ടാവാം എല്ലാ കാര്യങ്ങളും ഒരു നോട്ട് ബുക്കിൽ എഴുതി വെക്കുന്നു  ഇടക്ക് സംശയങ്ങൾ  ദൂരീകരിക്കാൻ നൗഫൽ മാഷിനോട് അടുത്തുകൂടി സംസാരിക്കുന്നു 

            മൂവാറ്റുപുഴ  സ്വദേശികളായ ടെലികോം ജീവനക്കാരായ ബഷീർക്കയും ഫാമിലിയും ടെലികോം അതോറിറ്റിയുടെ ഉയർന്ന പോസ്റ്റിൽ നിന്ന് റിട്ടയർ ചെയ്ത ഖാദർ സാഹിബും ഫാമിലിയും ആഫ്രിക്കൻ വൻകര ചുറ്റി സഞ്ചരിച്ച് ജോലിചെയ്ത് ഇസ്മായിൽ റാവുത്തറും കുടുംബവും അദ്ദേഹം മുമ്പ് പട്ടാളത്തിലായിരുന്നു. അതിൻ്റെ എല്ലാ കാർക്കശ്യവും, കൃത്യതയും ഒരോ നീക്കത്തിലും കാണാം

                     വിഭവസമൃദ്ധമായ അറേബ്യൻ,  ഇന്ത്യൻ, കേരള ഭക്ഷണം തയ്യാറാക്കുന്ന വലിയ ഹോട്ടലിൻ്റെ ഉടമസ്ഥൻഅസീസ്ക്ക തുടങ്ങി അമ്പതോളം പേർ അമ്മാനിലെ എയർപോർട്ടിൽ ഒരു സ്ഥലത്ത് ഞങ്ങളെ കൂട്ടി നിർത്തി നൗഫൽ മാഷ് ഇനിയുള്ള യാത്രയെ കുറിച്ചും പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും,  മലയാളത്തിലും,  ഹിന്ദിയിലും, ഇംഗ്ലീഷ് ഭാഷയിലും ഞങ്ങൾക്ക് നിർദ്ദേശം തന്നു നേരെ ഞങ്ങൾ പോകുന്നത് ഹോട്ടലിലേക്ക് അവിടെനിന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു പെട്ടെന്ന് കുളിച്ച് ഫ്രഷായി ഒന്നാമത്തെ ലക്ഷ്യസ്ഥാനമായ അസ്ഹാബുൽ കഹ്ഫിലെ ഗുഹയിലെക്കാണ് ....

തുടരും ..... 

✍️ എം.എ ഗഫൂർ അരൂർ
9747 51 91 61

Wednesday, 2 January 2019

Dr.K.N.Rajeev, Ketogenic diet LCHF


എം.എ ഗഫൂർ അരുർ

     ആരോഗ്യ രംഗത്ത്  സേവനത്തിന്റെ മികച്ച മാതൃകയായി  ജീവിച്ചിരിക്കുന്ന ഡോക്ടർമാരിൽ ഒരാളാന്ന് പുറമേരിയിലെ   ഡോ . കെ . എൻ രാജീവ് എന്ന രാജീവൻ ഡോക്ടർ. ബിരുധം കുട്ടികളുടെ സ്‌പെഷലിസ്റ്റാണെങ്കിലും നൂറ് വയസ്സിന് മുകളിലുള്ള വയോദികർ ഉൾപ്പെടെ മണിക്കൂറുകൾ പ്രയാമായ പിഞ്ചു പൈതൽ വരെ അദ്ദേഹത്തിന്റെ പരിചരണത്തിനായി രാവിലെ ആറ് മണി മുതൽ പുറമേരിയിലെ പയഴ വീട്ടു വരാന്തയിൽ കാത്തു നിൽക്കുന്നു.
ആരേയും നിരാശപ്പെടുത്താതെ കാലത്ത് ആറു മണിക്ക് തുടങ്ങുന്ന പരിശോധന രാത്രി ഒമ്പത് മണി വരെ ഒരു ഇടവേളയുമില്ലാതെ തുടരുന്നതിനിടയിൽ ഒരോ രോഗിയുടെയും കുടുംബ പാശ്ചാതലം മനസ്സിലാക്കുകയും, അവരുടെ മാനസികവും, സാമ്പത്തികവുമായ കൈവിനനുസരിച്ച് മാത്രം ചികിത്സ വിധിക്കുക്കയും, രോഗിയെ സംതൃപനാക്കി തിരിച്ചയക്കുകയും, ചെയ്യുമ്പോൾ രോഗം പകുതി മാറിയതായി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ രോഗിയോട് രോഗവിവരം തുറന്ന് പറയണം എന്ന ഇന്നത്തെ നിലപാടിനോട് പൂർണമായി വിയോചിക്കുന്ന ആളാണ് രാജീവൻ ഡോക്ടർ ശരീരം ചികിത്സയോട് പ്രതികരിക്കുന്നതിന്റെ അമ്പത് ശതമാനവും അവരുടെ മാനസികാവസ്തയാണ് അതിന് ക്ഷതമുണ്ടായാൽ പിന്നീട് ഏത് മെഡിസിനും അവരെ രക്ഷിക്കാൻ സാധിക്കില്ല ഇത്തരം രോഗികളെ രാത്രി പ്രാക്ടീസിന് ശേഷമോ, ഞായറാഴ്ച ദിവസമോ വീട്ടിൽ ചെന്ന് സമാശ്വസിപ്പിക്കുന്ന രീതിയും അദ്ദേഹത്തെ കൂടുതൽ ജനകീയനാക്കുന്നു.


ജീവിതത്തിന്റെ ആറു പതിറ്റാണ്ട് പിന്നിടുമ്പോഴും അദ്ദേഹം ഇന്നും സാമൂഹിക സേവകനായും ഡോക്ടറായും ജനങ്ങൾക്കിടയിലുണ്ട് കനിവിന്റെ വഴികൾ താണ്ടുന്ന അദ്ദേഹത്തിന് ' കുടിലിലും, മാളികകളിലും താമസിക്കുന്ന രോഗികളെല്ലാം ഒരു പോലെയാണ് .
അനാവശ്യ ടെസ്റ്റുകളും, മരുന്നുകളും കുറിച്ചു കൊടുക്കാതെ തന്നെ സ്വാന്തന വാക്കിലൂടെ രോഗിക്ക് സാമാശ്വാസം നൽകുന്ന അദ്ദേഹത്തിന് വൈദ്യശാസ്ത്രവും അധുനിക ചികിത്സ രംഗവും അധിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴും കാലത്തിനൊത്ത് സഞ്ചരിക്കാൻ  കഴിയുന്നുണ്ടെന്നുള്ളതാണ് യാഥാർത്ഥ്യം. ഒരോ കാലത്തിനനുസരിച്ച് ശാസ്ത്ര കണ്ടത്തെലുകൾ മാറുമ്പോയും താൻ പണ്ട് പഠിച്ചതിൽ നിന്ന് വ്യതിചലിക്കാതെ ചികിത്സ വിധിക്കുന്നത് അഭിലഷീണമല്ലെന്നും, അതാത്കാലത്തെ ചികിത്സാരീതി പിന്തുടരണമെന്നും അദ്ദേഹം നിർബന്ധിക്കുന്നു. അദ്ദേഹം ഇത് വരെ ആറ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് എല്ലാം തന്നെ സാധാരണക്കാർക്ക്‌ വേണ്ടിയുള്ളതാണ് താനും. അവസാനം പ്രസിദ്ധീകരിച്ച കീറ്റോ ജയനിക്ക് ഡയറ്റ് ഒരു അവലോകനം എന്ന പുസ്തകം മോഡേൻ മെഡ്സിൻ ഡോക്ടർമാരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. താൻ പഠിച്ച എത്തിക്സ് മാത്രമാണ് ശരിയെന്നും മറ്റ് വൈദ്യശാസ്ത്രങ്ങളെ പ്രഹസനമായി തളളികളയുന്ന സമകാലിക സാഹചര്യത്തിൽ തികച്ചും വ്യത്യസ്തനായി കീറ്റോ ജനിക്ക് ഡയറ്റിനെ കുറിച്ച് പഠിക്കുകയും തന്റെ രോഗികൾക്ക് നിർദ്ദേശിക്കുകയും ചെയ്ത ചുരുക്കം ഡോക്ടർമാരെ ലോഗത്ത് തന്നെ ഉളളൂ.
 ഒരു ഡോക്ടറുടെ പരിചരണത്തിൽ  കൃത്യമായ കാലയളവിൽ കീറ്റോ ഡയറ്റ് നടത്തുന്നത് ഗുണകരമാണെന്ന് തന്റെ നാൽപതിൽ പരം രോഗികളിൽ പരീക്ഷിച്ച് വിജയം കണ്ടതായി ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു. അമിതവണ്ണം, പ്രഷർ, കോളസ്ട്രോൾ, പ്രമേഹം എന്നിവ നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞു. എന്നാൽ ഇത് തുടർച്ചയായി രണ്ട് വർഷത്തിൽ കൂടുതൽ കൊണ്ട് പോകുന്നതിനോട് അദ്ദേഹം യോജിക്കുന്നില്ല കീറ്റോ ഡയറ്റ് ചെയ്ത ഒരാളെ പെട്രോളിലും, ഡീസലിലും ഓടാൻ കഴിവുള്ള ഒരു എഞ്ചിനോട് അദ്ദേഹം ഉപമിക്കുന്നു. നിശ്ചിത കാലയളവിൽ ഡയറ്റ് ചെയ്ത ഒരാൾക്ക് തിരിച്ച് വളരെ നിയന്ത്രിച്ച് സാധാരണ ഭക്ഷണ രീതി അവലംഭിക്കാമെന്നും എപ്പോൾ വേണമെങ്കിലും വീണ്ടും നിശിശ്ചിതകാലത്തേക്ക് ഡയറ്റ് തുടരാമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

പുസ്തകം. കീറ്റോ ജയനിക്ക് ഡയറ്റ് ഒരു അവലോകനം.
പ്രസാധകർ: ദൃശ്യ ബുക്സ് പുറമേരി
പേജ്: 96
വില: 100 രൂപ