എൻ്റെ ഖത്തർ യാത്ര
എം.എ ഗഫൂർ അരൂർ
ദോഹ ഇൻറർനെഷനൽ ഏർപ്പോർട്ടിൽ ന്നിറങ്ങുമ്പോഴേക്കും രാത്രി വളരെ വൈകിയിരുന്നു അതിനാൽ നേരെ റൂമിലേക്ക് പോയി നന്നായൊന്ന് ഉറങ്ങി വൈകുന്നേരം നേരെ മാൾ ഓഫ് ഖത്തറിലേക്ക് ഇടത്തും വലത്തും അമ്പര ചുമ്പികളായ ബഹുനില കെട്ടിടങ്ങൾ രാത്രിയുടെ ഇരുട്ടിൽ വൈദ്യുത ബൾബുകളുടെ വർണ്ണാഭമായ ശോഭയിൽ മുങ്ങി അധിമനോഹരമായി ഒരുങ്ങി നിൽക്കുന്നു. ഇടത്ത് ഭാഗം ഖത്തർ ഫൗണ്ടേഷന്റെ വിവിധങ്ങളായ സ്ഥാപനങ്ങൾ അടബികടലിൽ നങ്കൂരമിട്ട കപ്പലിന്റെ മാതൃകയിൽ രൂപകൽപന ചൈയ്ത ലൈബ്രറി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, യൂനിവേഴ്സിറ്റി, തുടങ്ങിയവ. വലതു ഭാഗത്ത് സ്റ്റേഡിയവും, വിശാലമായ പാർക്കും മറ്റുമായി പല കെട്ടിടങ്ങൾ തലങ്ങും വിലങ്ങും ഫ്ലൈ ഓവറുകൾ നിറഞ്ഞ രാജപാഥയിലൂടെ യാത്ര ഓരോ കെട്ടിടത്തിന്റെയും സ്ഥലത്തിന്റെയും പ്രത്യോകതകൾ വിശതീകരിച്ച് സുഹൃത്തും ബന്ധുവുമായ കൂടാട്ട് റഹീമും, അനുജൻ മുനീറും. ഇത് ആലംകാരിക രാജപാഥയല്ല ശരിക്കും ഖത്തർ സുൽത്താനും' ഭരണാധികാരിയുമായ തമീം ബിൻ അൽതാനിയുടെ വീടും ഓഫീസും, അമീർ ഗാർഡിന്റെ ക്യാമ്പും ഈ പാഥയിലാണ്. അവ പിന്നിട്ട് ഏകദേശം ഒരു മണിക്കൂർ കൊണ്ട് മാൾ ഓഫ് ഖത്തറിൽ എത്തി ഏഷ്യയിലെ ഏറ്റവു വലുതെന്ന് പറഞ്ഞു കേട്ട കൊച്ചി മാൾ നടുത്തളത്തിൽ വെക്കാൻ പറ്റുന്ന കൂറ്റൻ കെട്ടിടത്തിന്റെ അണ്ടർ ഗ്രണ്ട് പാർക്കിൽ റഹീമിന്റെ ഒഫീഷ്യൻ മിസ്തുബിഷി കാർ പാർക്ക് ചെയ്തു. ആയിരക്കണക്കിന് വാഹനം പാർക്ക് ചെയ്യുന്ന ഏരിയയിൽ നമ്പർ ഓർക്കാൻ ഫോട്ടോ എടുത്ത് ഞങ്ങൾ സൗത്ത് ഗേറ്റിലൂടെ ഉള്ളിലെക്ക് കയറി അതൊരു ലോഗം തന്നെയാണ് നടുത്തളത്തിൽ ആഡംബരം പൂർണമായി ആവാഹിച്ച ഫൗണ്ടനു നടുവിൽ നൃത്തത്തിന് അനുസരിച്ച് ഉയരം കൃമീകരിക്കുന്ന വേദി അതിന് മുകളിൽ ഏത് നിലയിൽ നിന്നും പരിപാടികൾ കാണാൻ പറ്റുന്ന തരത്തിൽ ആർച്ച് മാതൃകയിലുള്ള ബിഗ് സ്കീൻ ഡിസ്പ്ലേ അവിടെ അറബി ഫോക്ക്ലോർ ഡാൻസ് നടക്കുകയാണ് ചുറ്റും അറബികൾ സ്ത്രീകളും പുരുഷൻമാരും ഇടക്ക് കുസൃതിക്കാരിയ അറബി കുട്ടികൾ. വില പിടിപ്പുള്ള മൾട്ടിനാഷനൽ കമ്പനികളുടെ ബ്രാൻറ് ഷോറൂമുകളും, ഭക്ഷണ ശാലകളും. ഞങ്ങൾ കുറെ സെൽഫിയും, മറ്റുപടങ്ങളും പിടിച്ച് കുറച്ച് ചുറ്റി കറങ്ങി റൂമിലേക്ക് വരുന്ന വഴി സൈതൂൻ ഹോട്ടലിൽ റഹീമിന്റെ വക വെറൈറ്റി ചിക്കൻ, മട്ടൻ, അമൂർ ഫിഷ് അടങ്ങുന്ന രാത്രി ഭക്ഷണം. തിരിച്ച് റൂമിലെത്തുമ്പോൾ സമയം ഒന്നരമണി നാളെ വെള്ളിയാഴ്ച കാര്യമായ പരിപാടി ജുമഅ അത് ഖത്തറിലെ ഏറ്റവും പ്രശസ്തമായ ഗ്രാന്റ് മോസ്ക്കിലാണ് ഇൻഷാ അള്ളാ
രണ്ടാം ദിവസം
ബാത്ത് റൂം രണ്ട് എണ്ണം മാത്രമായതിനാലും വെള്ളിയാഴ്ചയായതിനാലും മുൻകൂട്ടി തീരുമാനിച്ചത് പോലെ കാലത്ത് എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞു. ഖത്തറിലെ പ്രശസ്തമായ സ്റ്റേറ്റ് ഗ്രാൻഡ് മോസ്ക്കിലേക്ക് ജുമഅ നമസ്കാരമാണ് ലക്ഷ്യം. ദോഹയിലെ വെസ്റ്റ് ബേയിലെ ഖത്തർ സ്പോർട്സ് ക്ലബിനെ അഭിമുഖീകരിക്കുന്ന ഒരു കുന്നിൻ മുകളിലുള്ള കോർണിഷിന് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ദോഹയിലെ ജുബൈലയിലാണ് സ്റ്റേറ്റ് മസ്ജിദ് സ്ഥിതിചെയ്യുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ നിർമിച്ച ഈ പള്ളി നിരവധി താഴികക്കുടങ്ങളുള്ള ഒരു കെട്ടിടമാണ്. പരമ്പരാഗത ഇസ്ലാമിക വാസ്തുശിൽപ്പകലെയും അതിന്റെ സവിശേഷമായ നിർമ്മിതമായ മേൽക്കൂരയുടേയും ദോഹയിലെ നിർമ്മാണ വൈദഗ്ധ്യവും നിർമ്മിതിയും ഒരു ഉത്തമ ഉദാഹരണമാണ്. മസ്ജിദിന്റെ സ്ഥാപകനായ ശൈഖ് ജാസിം ബിൻ മുഹമ്മദ് അൽ താനിയുടെ പിതാവിന്റെ സ്മരണയ്ക്കായി 1878 ൽ പണികഴിപ്പിച്ചതാണ്. സുബറയിൽ തന്റെ സൈനിക കാമ്പയിനിൽ നിന്ന് മടങ്ങിവന്ന് പിതാവ് മരിച്ചപ്പോൾ അദ്ദേഹം ദോഹയിൽ ഒരു വലിയ പള്ളി പണിയാൻ തീരുമാനിച്ചു. ഖത്തറിന്റെ കെട്ടിടനിർമ്മാണത്തെ പ്രതിഫലിപ്പിക്കുന്ന ഈ കെട്ടിടവും മനോഹരമായ മസ്ജിദും ദോഹയുടെ കഥ പറയുന്നു. 2006 ഡിസംബർ 16 ന് 420 ദശലക്ഷം റിയാൽ ചിലവിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഏകദേശം പതിനായിരത്തോളം ചതുരശ്രമീറ്ററാണ് ഈ പള്ളിയിടെ മൊത്തം വിസ്തീർണ്ണം. പള്ളിയിലെ എയർകണ്ടീഷൻ ചെയ്ത സെൻട്രൽ ഹാളിൽ പതിനായിരത്തിലധികം ആളുകൾക്ക് പ്രാർഥനകൾ നടത്താം. മൂന്ന് പ്രധാന കവാടങ്ങളും 17 വശത്തെ പ്രവേശന കവാടങ്ങളും ഇവിടെയുണ്ട്. 65 ചെറു താഴികക്കുടങ്ങളും 28 വലിയ താഴികക്കുടങ്ങളും കൊണ്ട് കേന്ദ്ര ഹാൾ മൂടിയിട്ടുണ്ട്. വൃത്തിക്ക് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത ഇവിടെ വുളു ചെയ്യുന്ന സ്ഥലവും, ചെരുപ്പ് സൂക്ഷിക്കാനുള്ള ഇടവും, എടുത്തു പറയേണ്ടതു തന്നെ അവിടെ നിന്ന് ജുമഅ കഴിഞ്ഞു. ഇന്ന് എന്റെ അളിയൻ നാട്ടിലേക്ക് പോകുകയാണ് അത് അല്പം ദൂരത്താണ് അവിടെ പോകണം.
![]() |
| Katara |
ഖത്തറിലെ ഇടിവെട്ട് മഴ മൂന്നാം ദിവസം
ഖത്തറിൽ വന്നതിന് ശേഷം ആദ്യമായാണ് കാലത്ത് റൂമിൽ നിന്ന് പുറപ്പെടുന്നത്. എന്റെ പ്രോട്ടോകോൾ ഓഫീസറും, ഡ്രൈവറും , അനുജനുമായ മുനീറിന്റെ നിർദ്ദേശപ്രകാരം നേരത്തെ ഇറങ്ങി നേരെ മൈദറിലെ ജേഷ്ടൻ ഇസ്മായിൽക്കാന്റെ വൈറ്റ് &മറൂൺ ഇൻസ്റ്റീരിയർ ഷോപ്പിലേക്ക് അവിടെ നിന്ന് "അൽ സമറായിയ" എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഖത്തർ രാജകുടുംബത്തിലെ അംഗങ്ങളിൽ ഒരാളായ ഷെയ്ക്ക് ഫൈസൽ ബിന് കാസിം അൽതാനി യുടെ ഷെയ്ക്ക് ഫൈസൽ മ്യൂസിയം സന്ദർശനമാണ് ലക്ഷ്യം. പോകുന്ന വഴിക്ക് അടുത്ത് തന്നെയാണ് ഖത്തറിലെ പ്രശസ്തമായ


അൽ ഷാനാനിയ (കാമൽ റേസ് ട്രാക്ക്) ഒട്ടക റേസ് ട്രാക്ക് സ്ഥിതി ചെയ്യുന്നത് അതും കണ്ട് പോകാമെന്ന് ഞങ്ങൾ തീരുമാനിച്ചു. പൂർവ്വികരിൽ നിന്ന് പാരമ്പര്യമായി സ്വീകരിച്ചതും അറബികളുടെയും, ഖത്തറിൽ പ്രത്യേകിച്ച് യുവാക്കളുടെ ഹരവുമാണ് ഒട്ടക റേസിംഗ്. വർഷത്തിൽ ഒരു തവണ വമ്പിച്ച സമ്മാനങ്ങളോട് കൂടിയ രാജ്യാന്തര മത്സരങ്ങൾ ഇവിടെയാണ് വെച്ചാണ് നടക്കുന്നത് എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരങ്ങളിൽ റേസിംഗ് നടക്കാറുണ്ട്. ഏറ്റവും ചെലവേറിയതും, ശ്രദ്ധേയവുമായ കായിക മത്സരവുമാണ് കാമിൽ റേസിംഗ് ഇത് കാണാൻ സ്വദേശികളും, ഒട്ടനവതി വിദേശ റേസിംഗ് പ്രേമികളുംസന്ദർശകരായി എത്താറുണ്ടത്രെ. ഗൾഫിലെ അയൽ രാജ്യങ്ങളുടെ ഉപരോധം കാരണം മറ്റു രാജ്യങ്ങളിലെ സന്ദർശകർക്ക് കുറവുണ്ടെങ്കിലും സെറ്റപ്പിനും, പ്രൗഡിക്കും ഒരു കുറവുമില്ല. നൂറ് കണക്കിന് വിളക്കുമരങ്ങൾ സ്ഥാപിച്ച വിശാലമായ ട്രേക്കും മൈതാനവും, തടിച്ചുകൊഴുത്ത ഒട്ടകകൂട്ടങ്ങളും, അതിനെ പരിചരിക്കുന്ന വിദേശ തൊഴിലാളികളും, നട്ടുച്ച വെയിലായതിനാലാവാം പുറത്ത് ചീറിപ്പായുന്ന കാറുകളല്ലാതെ മറ്റാരെയും കാണുന്നില്ല. ഞങ്ങൾ യാത്ര മ്യൂസിയത്തേ ലക്ഷ്യം വെച്ച് തുടർന്നു. റോഡിന്റെ ഇരു ഭാഗങ്ങളിലും പരന്ന മരുഭൂമി. ഈ 4 വരി റോഡ് നേരെ പോകുന്നത് ദുഖാൻ പട്ടണത്തിലേക്കാണ് ഈ റോഡിൽ നിന്ന് ഇടത്തോട്ട് മാറി ഞങ്ങൾ ചെന്നെത്തിയത് ഒരു സെക്യൂരിറ്റി ക്കാരെന്റെ ഓഫീസിന് മുന്നിലാണ് മുടി ചുരുണ്ട കറുകറുത്ത ഒരു ഇരുമ്പൻ മനുഷ്യൻ ഇറങ്ങി വന്നു. ഐ ഡി ചോദിച്ചു ഞാനും എന്റെ ജേഷട സഹോദര പുത്രൻ മുഹമ്മദ് ശാഫിയും ഓൺ എറൈവൽ വിസക്കാരായതിനാൽ അനുജൻ മുനീറിന്റെ ഐഡി വാങ്ങി ഒരു ക്യാമറയിൽ ഞങ്ങൾ സഞ്ചരിച്ച കാറിന്റെ ഫോട്ടോ എടുത്ത് മുമ്പോട്ടേക്ക് പോകാൻ അനുവാദം തന്നു. ഞങ്ങൾ അകത്തേക്ക് കയറി ഇത് ഖത്തറല്ല ഇതുവരെ കണ്ട കോൺഗ്രീറ്റ് കെട്ടിടങ്ങളും, മരുഭൂമിയുമല്ല ചുറ്റോടു ചുറ്റും പച്ചപ്പും ഈത്തപ്പന മുതൽ തക്കാളി, ഉള്ളി, തുടങ്ങിയ പച്ചകറികൾ വരെ കൃഷി. പരിചരിക്കാൻ ഒരു പാട് തൊഴിലാളികൾ അവരെ നോക്കാം ഫോർമേൻമാർ കിലോമീറ്റർ കണക്കിന് ഓടാനുള്ള മൻ പാഥകൾ കുറച്ച് ദൂരം മുന്നോട്ട് പോയപ്പോൾ ഇടത്തും വലത്തും മൈസൂരിലേക്ക് പോകുമ്പോൾ ഫോറസ്റ്റിൽ കാണുന്ന തരം തനി നാടൻ മൈലുകൾ, വെള്ളം കെട്ടി നിൽക്കുന്ന ചെറു തടാകം, നെൽകൃഷി പോലുള്ള ഏതോകൃഷി ചെയ്യുന്ന പാടങ്ങൾ, മാൻ, ആട്, ഖത്തറിന്റെ ദേശീയ മൃഗമായ നീണ്ട കൊമ്പുള്ള മാൻ വർഗ്ഗത്തിൽ പെട്ട (ഒറിക്സ് ) ഇതൊക്കെ വളർത്തുന്ന വലിയ ഫാം എല്ലാം കൂടി മനസ്സിന് തണുപ്പും, ശാന്തതയും തരുന്ന ഒരു ലോഗം. മരങ്ങളിൽ ഉണങ്ങി നിൽക്കുന്ന കാരക്ക സൂപ്പർ വെഴ്സർ പാക്കിസ്ഥാനി അബ്ദുറഹിമാൻ സാഹിബിനോട് പറിക്കാൻ അനുവാദം ചേദിച്ചു അദ്ദേഹം ആരേയോ ഫോണിൽ വിളിച്ച ശേഷം ഞങ്ങളെ കൂട്ടി മറ്റൊരു തോട്ടത്തിൽ നിന്ന് രണ്ട് തൊഴിലാളികളെ കൊണ്ട് ഒരു കുല ഈത്തപ്പഴം വെട്ടി തന്നു. ജീവിതത്തിലാദ്യമായി ഈത്തപ്പഴം മരത്തിൽ നിന്ന് പറിച്ചുതിന്നത് ഇന്നാണ് നല്ല ചുമപ്പും, മധുരവുമുള്ള ഈത്തപ്പഴം ആകുല അഞ്ചെട്ട് കിലോ തൂക്കം വരും, അവരോടൊപ്പം നിന്ന് ഒരു പടം പിടിച്ചു അവർക്ക് നന്ദി പറഞ്ഞു അവർക്ക് വളരെ സന്തോശാ ഉള്ളതായി കണ്ടു . ഈ കോമ്പൗണ്ടിൽ തന്നെയാണ് ഷെയ്ക്ക് ഫൈസൽ മ്യൂസിയം. പ്രവേശന ഫീസ് 20 ഖത്തർ റിയാൽ ആണ്. ശൈഖ് ഖാസിം ബിൻ ഫൈസൽ അൽതാനി യുടെ സ്വകാര്യ ശേഖരം പിതാവ് തന്റെ ശൈശവ ദശയിൽ ഷെയ്ക്ക് ഫൈസൽ ബിൻ ഖാസിം അൽതാനിക്ക് കൈമാറിയതാണ്. 1960ൽ തുടങ്ങിയ മ്യൂസിയം ഇപ്പോൾ വലുപ്പത്തിലും ശോഭയിലും വളരെ ആകർഷ നീയമാണ്. 17,000 ചതുരശ്രയടി കെട്ടിടത്തിൽ പുരാവസ്തുക്കളും, പുരാതന ഇസ്ലാമിക് കൈയെഴുത്തു പ്രതികൾ, പ്രധാന പുരാവസ്തു അവശിഷ്ടങ്ങൾ, , തുണിത്തരങ്ങൾ, കാർപെറ്റുകൾ, എംബ്രോയിനറി, പുരാതന ഫർണിച്ചറുകൾ. പത്തൊൻപതാം നൂറ്റാണ്ടിൽ നീരാവി വാഹനം ഉൾപ്പെടെയുള്ള ചരിത്ര കാറുകളുടെ സമഗ്രമായ ഒരു ശേഖരം തുടങ്ങി 15,000 ത്തിലധികം ശേഷിപ്പുകൾ ഉണ്ട്. സാംസ്കാരിക വൈവിധ്യത്തിന്റെ ഖ്യാതിയുടെ ബഹുമാനാർഥം, മ്യൂസിയത്തിന്റെ പവലിയനുകൾ മറ്റ് മതങ്ങളിൽ നിന്നുള്ള മത വസ്തുക്കളും. പൊതുജനങ്ങൾക്ക് ആസ്വദിക്കാൻ കഴിയുന്ന തരത്തിലും, രൂപത്തിലും മ്യൂസിയത്തിൽ അതി മനോഹരമായി പ്രദർശിപ്പിക്കുന്നു. തിരിച്ച് താമസസ്ഥലത്തേക്ക് വരുന്ന വഴി സുഹൃത്ത് .ഫൈസൽലിനേ സന്ദർഷിച്ച് പുറത്തിറങ്ങുമ്പോയേക്കും കാലാവസ്ഥ മാറിട്ടുണ്ടായിരുന്നു. കത്തിയെരിയുന്ന വെയിൽ മാറി മൂടി കെട്ടിയ കാർമേഘം അതിശകതമായ ഇടിയും മിന്നും പെട്ടന്ന് പെട്ടന്ന് പെഴ്ത കോരി ചൊരിയുന്ന മഴയും ഞങ്ങൾക്ക് റൂമിലെത്താൻ ഇനിയും 25 കിലോമീറ്റർ ഓടണം ഞങ്ങളുടെ ടൊയോട്ട ക്യാമറി കാർ ഉഴരം കുറഞ്ഞ വീൽ ബേയ്സായതിനാൽ റോഡിൽ കയറി കൊണ്ടിരിക്കുന്ന വെള്ളം കാറിന്റെ ഓട്ടത്തെ തടസ്സപെടുമെന്ന് മനസ്സിലാക്കിയ മുനീർ കാർ മൈതറിൽ താമസിക്കുന്ന സുഹൃത്ത് ബഷീറിന്റെ റൂമിലെക്ക്
തിരിച്ചു അവിടെ എത്തിയപ്പോഴേക്കും പുറത്തിറങ്ങാൻ പറ്റാത്ത മഴ റോഡിൽ അനവനി വാഹനങ്ങൾ എഞ്ചിനിൽ വെള്ളം കയറി ഓഫായിരിക്കുന്നു. ഞങ്ങൾക്ക് അവിടെ ബഷീറിനൊപ്പം റൂമിലുള്ള പട്ടാമ്പി കാരൻ ലത്തീഫും, വളയത്ത്കാരനായ ലത്തീഫും, മലപ്പുറത്ത് കാരൻ സെയ്ത്യം ചേർന്ന് ഒരുക്കിയ സൽകാരവും സ്നേഹവും ജീവിതൽ മറക്കാൻ കഴിയില്ല ദൈവം അവർക്ക് എക്കാലവും സന്തോ ശവും, ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ. ഇന്നത്തെ രാത്രി താമസവും ഇവിടെ തന്നെയായിരുന്നു.
H
ReplyDelete