ഭൂഖണ്ഡം താണ്ടി ഒരു യാത്ര
ഭാഗം1
✍️ എം.എ ഗഫൂർ അരൂർ
പത്രപരസ്യം കണ്ടു വെറുതെ ഒന്ന് വിളിച്ചതാണ്. മറുതലക്കൽ വളരെ ഹൃദ്യമായ ഭാഷയിൽ സ്പഷ്ടമായ മലയാളം. ഒരു അധ്യാപകൻ്റെ ഭാഷ. അന്ന് തന്നെ ഞാൻ ഉറപ്പിച്ചു ലോകം ചുറ്റിയുള്ള യാത്ര. ഏപ്രിൽ 2 എന്ന തീയതി ഒരു സർക്കാർ കരാറുകാരനെ സംബന്ധിച്ച് പ്രയാസമാണ്സാ മ്പത്തിക വർഷം അവസാനം ബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കേണ്ട മാർച്ച് അവസാനത്തെ ആഴ്ച രാവെന്നോ, പകലെന്നോ, ഇല്ലാതെ ഊണും, ഉറക്കവുമില്ലാതെ അതുവരെ ചെയ്ത പ്രവൃത്തികളുടെ ബില്ലുകൾ ട്രഷറിയിൽ എത്തിക്കണം പിറ്റേന്നാണ് യാത്ര കോഴിക്കോട് നിന്ന് കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാത്രി എട്ടുമണിക്ക് എത്തിച്ചേരണം. ഉത്തര കേരളത്തിലെ യാത്രക്കാരാണ് ഉണ്ടാവാൻ സാധ്യത കാരണം ടൂർഓപ്പറേറ്റ്ചെയ്യുന്നത് ഈരാറ്റുപേട്ടയിലെ ഒരു ട്രാവൽസ് ആണ്. ഞാൻ എട്ടുമണിക്കു തന്നെ അവർ അയച്ചുതന്ന ബാഗുമായി എയർപോർട്ടിലെത്തി
എന്നെപ്പോലെ കുറേ ആളുകൾ ഇത്തരം ബാഗുമായി വിമാനത്താവളത്തിൻ്റെ വരാന്തയിൽ ഉണ്ട് എനിക്ക് കാണേണ്ടത് നൗഫൽ മാസ്റ്ററെയാണ് എൻ്റെ പ്രതീക്ഷകൾ തെറ്റി തൊപ്പിയും, നീളൻ ജുബ്ബയും, കണം നാല് വരെ എത്തുന്ന പാൻറും, വളരെ ഒതുക്കി മിനുക്കിയ താടിയുമുള്ള വെളുത്ത ശരീരത്തോട് കൂടി വളരെ പക്വമായ ഭാഷയിൽ സംസാരിക്കുന്ന അമീർ അദ്ദേഹം തന്നെയാണ് ഞാൻ അന്വേഷിച്ച നൗഫൽ മാസ്റ്റർ. ആ നിൽക്കുന്ന അയാൾ തന്നെയാണ് ഹയർസെക്കൻഡറിയിലെ ഗണിത അധ്യാപകനായ നൗഫൽ മാഷ് ഞാൻ അദ്ദേഹത്തിൻ്റെ അടുത്ത് ചെന്നു. എന്നെ കണ്ട ഉടനെ അബ്ദുൽ ഗഫൂർ കോഴിക്കോട് നിന്ന് വരുന്നു അല്ലേ? എൻ്റെ ഫോട്ടോ അയച്ചു കൊടുത്തതിനാൽ എന്നെ കണ്ട ഉടനെ അദ്ദേഹത്തിന് ആളെ മനസ്സിലായി കാരണം കോഴിക്കോട്ടുനിന്ന് ഞാനും മാധ്യമം പത്രത്തിൻ്റെ പത്രാധിപരായിരുന്ന ഒ. അബ്ദുല്ല സാഹിബിൻ്റെ സഹോദരൻ അബൂബക്കർ മാഷും മാത്രമാണ് ആ യാത്രയിൽ ഉണ്ടായിരുന്നത്. ബാച്ചിലറായി ഞങ്ങൾ രണ്ടു മൂന്നു പേർ മാത്രം ആ ഗ്രൂപ്പിലെ പ്രായം കുറഞ്ഞ ബാച്ചിലർ യാത്രക്കാരൻ ഞാൻ തന്നെ മറ്റുള്ളവരൊക്കെ ഫാമിലി ആണ് അതുകൊണ്ട്
അദ്ദേഹത്തിന് എന്നെ തിരിച്ചറിയാൻ പ്രയാസമുണ്ടായിരുന്നില്ല. മറ്റു രാജ്യങ്ങളിലെ ഉപയോഗത്തിന് വേണ്ടി ഇന്ത്യൻ രൂപ ഡോളർ ആക്കി മാറ്റി വാങ്ങുന്ന തിരക്കിലാണ് മുഴുവൻ യാത്രക്കാരും ഞാനും 100 ഡോളർ വാങ്ങി കൈവശം വച്ചു.
എൻ്റെ റൂം പാർട്ണർ ഫെഡറൽ ബാങ്കിലെ സീനിയർ വൈസ് പ്രസിഡന്റ് ആയി റിട്ടയർ ചെയ്ത അഡ്വക്കറ്റ് ഷെയ്ഖ് മുഹമ്മദ് പ്രായം ഒരു 70 വയസ്സ് തോന്നിക്കുന്നു അദ്ദേഹത്തെ എനിക്ക് നൗഫൽ മാഷ് പരിചയപ്പെടുത്തി.
പഞ്ചനക്ഷത്ര വിമാനസർവീസ് ആയ ഖത്തർ എയർവെയ്സ് ആണ് ഞങ്ങൾക്ക് യാത്ര ചെയ്യേണ്ട വിമാനം ഞങ്ങളെ ബോർഡിങ് പാസിന് വേണ്ടി ഖത്തർ ഏർവേഴ്സ് കൗണ്ടറിലേക്ക് ആനയിക്കപ്പെട്ടു.മുൻപരിചയം ഉള്ളതുകൊണ്ട് ക്യൂവിൽ മുമ്പിൽ നിന്ന് ഞാൻ വിമാനത്തിലെ സൈഡ് സീറ്റ് ചോദിച്ചു വാങ്ങി എൻ്റെ തൊട്ടടുത്ത് തന്നെയാണ് ശൈഖ് മുഹമ്മദ് സാർ പ്ലെയിൻ ടേക്ക് ഓഫ് ചെയ്യുമ്പോൾ ഞങ്ങൾ പരിചയപ്പെട്ടു തുടങ്ങി. ഒരുപാട് ജീവിത അനുഭവങ്ങൾ ഉള്ള ശൈഖ് മുഹമ്മദ് അദ്ദേഹത്തിൻ്റെ ഫാമിലിയെ കുറിച്ച് ചോദിച്ചപ്പോ ആ മനുഷ്യൻ്റെ ശബ്ദമിടറി കണ്ണിൽനിന്ന് കണ്ണുനീർ പൊടിയുന്നത് ഞാൻ ശ്രദ്ധിച്ചു. ഏതാനും മാസങ്ങൾക്കുമുമ്പ് വിട പറഞ്ഞു പോയ പ്രിയതമയുടെവേർപാടോടുകൂടി ഞാൻ അനാഥനായി തനിക്ക് മൂന്ന് പെൻമക്കൾ ഒരു മകൾ ഡെർമറ്റോളജിസ്റ്റ് (ചർമ്മ രോഗ വിദഗ്ധ) തിരുവനന്തപുരത്ത് ഇ.എൻ.ടി ശസ്ത്രക്രിയാ വിദഗ്ദനായ ഭർത്താവും ഒന്നിച്ചു ജീവിക്കുന്നു. മറ്റൊരു മകൾ സൗദിയിലെ റിയാദിൽ ടീച്ചറായി ജോലി ചെയ്യുന്നു. ഒരു പക്ഷെ നാം സൗദിയിൽ എത്തുമ്പോൾ അവൾ എന്നെ കാണാൻ വരും, മറ്റൊരു മകൾ അബൂദാബിയിലുമാണ്ഏകാന്തതയിൽ നിന്ന് മോചനത്തിനു വേണ്ടിയാണ് ഇത്തരം യാത്ര. ഞാൻ പിന്നീട് അതിനെക്കുറിച്ച് ചോദിച്ചില്ല ജോലിയെക്കുറിച്ചും മറ്റുമായി ചർച്ച
നഗരത്തിൻ്റെയുംകൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന കുറ്റൻ കപ്പലുകളിൽ നിന്നും കായൽക്കരയിലെ ബഹുനിലക്കെട്ടിടങ്ങൾ നിന്നും വർണ്ണാഭമായ ദീപങ്ങളുടെ പ്രഭ വിമാനത്തിൻ്റെ ചെറിയ ജനൽ പാളിയിലൂടെ ഞാൻ നോക്കി നിന്നു. പിന്നീട് ആ കാഴ്ച മെല്ലെ കൺവെട്ടത്തു നിന്നും മറഞ്ഞു. പുറത്ത് കൂരിരുട്ട് കാഴ്ചകളൊന്നും കാണാനില്ലായിരുന്നു.
എയർഹോസ്റ്റസ്മാർ കൊണ്ടുവന്ന വിഭവസമൃദ്ധമായ ഡിന്നർ കഴിച്ചു ഞങ്ങൾ മെല്ലെ ഉറക്കത്തിലേക്ക് വഴുതി.
ആഡംബര വിമാനത്തിൻ്റെ പ്രത്യേക ട്യൂണിൽ ഉള്ള അനൗൺസ്മെൻറ് കേട്ടാണ് പിന്നീട് ഞാൻ ഉണരുന്നത് രാത്രി പന്ത്രണ്ട് മണിയായി കാണും പുറത്ത് വിളവെടുപ്പിനു പാകമായ നിൽക്കുന്ന മഞ്ഞ നിറത്തിലുള്ള വെള്ളരിപ്പാടം ദൂരെ നിന്ന് നോക്കി കാണുന്നതുപോലെ വിമാനത്തിന് താഴെ
ഞങ്ങളുടെ ആഗമനത്തെ സ്വീകരിക്കാൻ താലപ്പൊലിയുമായി കാത്തുനിൽക്കുന്നതാണോ അത്രമേൽ വർണ്ണാഭമായ അതിമനോഹരമായ പ്രഭ ചൊരിയുന്ന ദീപങ്ങൾ കൊണ്ട് അലങ്കരിച്ചതായി എനിക്ക് തോന്നി. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിൽ ഒന്നായ
ഖത്തറിൻ്റെ തലസ്ഥാനമായ ദോഹ സിറ്റിയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വൈമാനിക ഹബ്ബ് മാത്രമല്ല ഖത്തർ എയർവെയ്സ്
തലസ്ഥാനമായ ദോഹയിൽ നാം ഹമദ് ഇൻറർനാഷണൽ എയർപോർട്ടിൽ
ലാൻഡ് ചെയ്യുകയാണ് അവിടെനിന്ന് മറ്റൊരു വിമാനത്തിൽ ആണ് ജോർദാനിൻ്റെ തലസ്ഥാനമായ അമ്മാനിലേക്ക് പോകുന്നത് ഞങ്ങൾ ഹമദ്ഇൻറർനാഷണൽ എയർപോർട്ട് ഇറങ്ങി സഹ യാത്രക്കാരുമായി പരിചയപ്പെടാനുള്ള സമയമില്ല പെട്ടെന്നുതന്നെ അടുത്ത ജോർദാൻ്റെ തലസ്ഥാനമായ അമ്മാനി ലേക്കുള്ള വിമാനം അഞ്ച് ഏ നമ്പർ കൗണ്ടറിൽ റെഡിയായി നിൽക്കുന്നു. നൗഫൽ മാഷിനെൻ്റെയും, ഹംസ സഖാഫി യുടെയും നേതൃത്വം അക്ഷരംപ്രതി അംഗീകരിച്ചുകൊണ്ട് സ്ത്രീകളും കുട്ടികളും പ്രായംചെന്നവരുമായ് അമ്പതോളം വരുന്ന യാത്രാസംഘം തിരക്കുപിടിച്ച് പിന്നാലെ പോകുന്നുഞങ്ങൾ വിമാനത്താവളത്തിന് പുറത്ത് പോകാത്തതിനാൽ ഞങ്ങൾക്ക് സെക്യൂരിറ്റി ചെക്ക് വളരെ ലഘുവായി കഴിഞ്ഞു നേരെ വിമാനത്തിലേക്ക് അവിടെനിന്ന് ഞങ്ങളുടെ ഒന്നാമത്തെ യാത്ര കേന്ദ്രമായ അമ്മാൻ ഇൻറർനാഷണൽ എയർപോർട്ട് എത്തി എയർപോർട്ടിൽ ഇറങ്ങി സഹ യാത്രക്കാരെ പരിചയപ്പെട്ടു ഇപ്പോഴാണ് അറിയുന്നത് രണ്ടു ടീം ഒരു ട്രാവൽസിന് കീഴിൽ സന്ധിച്ചു ഒന്ന് കാസർകോട് ഹംസ സഖാഫി യുടെ നേതൃത്വത്തിലുള്ള കാസർകോട് മംഗലാപുരം പ്രദേശങ്ങളിൽനിന്നുള്ള പത്തു പതിനാറു പേർ മലയാളം തീരെ അറിയാത്തവർ പലരും ഞങ്ങളുടെ ടീമിലുണ്ട് ചെറിയ പിഞ്ചുകുഞ്ഞ് അടക്കം കൂടുതലും ഫാമിലി എമ്പത് വയസ്സിന് മുകളിൽ പ്രായമുള്ള കുമളി സ്വദേശി സുലൈമാൻ ഹാജിയാണ് താരം പതിനാറിൻ്റെ ചുറുചുറുക്കോടെ എല്ലാ കാര്യങ്ങൾക്കും റെഡി അഞ്ചാറു വർഷങ്ങൾക്കു മുമ്പ് ഈ സ്ഥലങ്ങളൊക്കെ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്
വലതുകാലിൻ്റെ ഇടുപ്പെല്ലിലെ വേദന കാരണം നടക്കാൻ പ്രയാസപ്പെടുന്ന എന്നെ സഹായിക്കുന്നത് അദ്ദേഹമാണ് എൻ്റെ പിതാവിനോളം പ്രായം പക്ഷേ ഏറ്റവും നല്ല സുഹൃത്ത് അത്ര വൈദഗ്ധ്യം ഇല്ലാത്ത അദ്ദേഹത്തിന്മൊ ബൈലിൽ പടം പിടിച്ചു കൊടുക്കുന്നതും, നാട്ടിലേക്ക് വാട്സ്ആപ്പ് കോള്ചെയ്ത് കൊടുക്കുന്നതും ഞാനാണ്. എൻ്റ ബാഗ് തൂക്കി എടുക്കാൻ പലപ്പോഴും അദ്ദേഹം സഹായിക്കാൻ ഉണ്ടായിരുന്നു.
വീട്ടിൽ പോലും ഇംഗ്ലീഷ് സംസാരിക്കുന്ന മംഗലാപുരത്തുകാരായ കുനിൽ ഗ്രൂപ്പിൻ്റെ ചെയർമാൻ അബ്ദുറഹ്മാൻ സാഹിബും, ഭാര്യ ഷമീം അവർ ലോകസഞ്ചാരികളാണ്അ ൽപസ്വൽപം മലയാളം അറിയാം
കോഴിക്കോട്ടുകാരൻ ഒ.അബ്ദുല്ല സാഹിബിൻ്റെ സഹോദരൻ വളരെ തമാശക്കാരൻ അബൂബക്കർ മാഷ് പ്രായം 65 കഴിഞ്ഞിട്ട് ഉണ്ടാവാം എല്ലാ കാര്യങ്ങളും ഒരു നോട്ട് ബുക്കിൽ എഴുതി വെക്കുന്നു ഇടക്ക് സംശയങ്ങൾ ദൂരീകരിക്കാൻ നൗഫൽ മാഷിനോട് അടുത്തുകൂടി സംസാരിക്കുന്നു
മൂവാറ്റുപുഴ സ്വദേശികളായ ടെലികോം ജീവനക്കാരായ ബഷീർക്കയും ഫാമിലിയും ടെലികോം അതോറിറ്റിയുടെ ഉയർന്ന പോസ്റ്റിൽ നിന്ന് റിട്ടയർ ചെയ്ത ഖാദർ സാഹിബും ഫാമിലിയും ആഫ്രിക്കൻ വൻകര ചുറ്റി സഞ്ചരിച്ച് ജോലിചെയ്ത് ഇസ്മായിൽ റാവുത്തറും കുടുംബവും അദ്ദേഹം മുമ്പ് പട്ടാളത്തിലായിരുന്നു. അതിൻ്റെ എല്ലാ കാർക്കശ്യവും, കൃത്യതയും ഒരോ നീക്കത്തിലും കാണാം
വിഭവസമൃദ്ധമായ അറേബ്യൻ, ഇന്ത്യൻ, കേരള ഭക്ഷണം തയ്യാറാക്കുന്ന വലിയ ഹോട്ടലിൻ്റെ ഉടമസ്ഥൻഅസീസ്ക്ക തുടങ്ങി അമ്പതോളം പേർ അമ്മാനിലെ എയർപോർട്ടിൽ ഒരു സ്ഥലത്ത് ഞങ്ങളെ കൂട്ടി നിർത്തി നൗഫൽ മാഷ് ഇനിയുള്ള യാത്രയെ കുറിച്ചും പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും, മലയാളത്തിലും, ഹിന്ദിയിലും, ഇംഗ്ലീഷ് ഭാഷയിലും ഞങ്ങൾക്ക് നിർദ്ദേശം തന്നു നേരെ ഞങ്ങൾ പോകുന്നത് ഹോട്ടലിലേക്ക് അവിടെനിന്ന് ബ്രേക്ക്ഫാസ്റ്റ് കഴിച്ചു പെട്ടെന്ന് കുളിച്ച് ഫ്രഷായി ഒന്നാമത്തെ ലക്ഷ്യസ്ഥാനമായ അസ്ഹാബുൽ കഹ്ഫിലെ ഗുഹയിലെക്കാണ് ....
തുടരും .....
✍️ എം.എ ഗഫൂർ അരൂർ
9747 51 91 61
h
ReplyDeleteMasha allah great work Gafoorka
ReplyDeleteവായിച്ചു
ReplyDeleteനന്ദി
DeleteMasha allah great
ReplyDeleteThanks
Deleteആദ്യത്തെ 4 വരി വായിക്കുന്നത് വായിക്കുന്നയാൾ എഴുത്തു കാരന് കൊടുക്കുന്ന ഔദാര്യമാണ്. തുടന്ന് പൂർണമായി വായിക്കുന്നതും തുടർന്നുള്ളതിനു വേണ്ടി കാത്തിരിക്കുന്നതും എഴുതുന്ന ആളുടെ കഴിവ് തന്നെയാണ്. എഴുത്തിൽ പൂർണമായും വിജയിച്ചിരിക്കുന്നു. തുടരുക....
ReplyDeleteമാഷാ അള്ളാ
Delete