M.A.GAFOOR RUR

Tuesday, 2 June 2020

ഭൂഖണ്ഡം താണ്ടി ഒരു യാത്രഭാഗം 3

ഭൂഖണ്ഡം താണ്ടി ഒരു യാത്ര ഭാഗം 3


ദൈവകോപം ഇറക്കിയ മദ് യൻ പ്രദേശം

✍️ എം.എ ഗഫൂർ അരൂർ





            ഇന്ന് എല്ലാവരും വളരെ ഉത്സാഹത്തിലാണ് കഴിഞ്ഞ ദിവസത്തെ യാത്രാ ക്ഷീണമല്ലാം അകന്നിട്ടുണ്ട് ഇന്നത്തെ യാത്ര മദ് യൻ പ്രദേശത്തെക്കാണ്  ആറു മണിക്ക് തന്നെ കുളിച്ചു ഫ്രഷ് ആയി ബ്രേക്ക് ഫാസ്റ്റ് റെഡിയാണ് തലേദിവസത്തേതിനേക്കാൾ മെച്ചമെന്ന് പറയാം വിപുലമായ ബൊഫെറ്റ് ഫുഡ് ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. ഞങ്ങളുടെ ഗൈഡ് മുഹമ്മദ് അബ്ദുള്ള യാത്രക്ക് റെഡിയാണ്  ഞങ്ങളെ എണ്ണി ബസ്സിലേക്ക് കയറ്റി അതിനുപുറമെ വീണ്ടും സീറ്റിലെ ആളുകടെ എണ്ണം ഒന്നുകൂടി ഉറപ്പുവരുത്തി. നൗഫൽ മാസ്റ്റർ യാത്രയുടെ പ്രാർത്ഥന ചൊല്ലി പുറപ്പെടുകയാണ് ഞങ്ങൾക്ക് പോകേണ്ടത് ദൈവകോപം ഇറക്കിയ മദ് യൻ പ്രദേശത്തേക്കാണ്. 
            മധ്യപൗരസ്ത്യ മേഖലയിലെ ഏറിയകൂറും രാജ്യങ്ങൾ സംഘർഷത്തിന്റെ വന്യത നിറഞ്ഞ ഭൂമികയായിരിക്കുന്നു. മതവും ഗോത്രവും ദേശീയതയും കൂടിച്ചേർത്ത് ചരിത്രത്തെ കളങ്കിതമാക്കി. സ്വന്തം ജനതയ്ക്കുമേൽ രാസായുധങ്ങൾ പ്രയോഗിച്ച ചരിത്രമുള്ള നേതാക്കന്മാരാൽ ഭരിക്കപ്പെടാൻ വിധിക്കപ്പെട്ട നിസ്സഹായരായ ജനങ്ങളെ അറബ് ആഫ്രിക്കൻ ദേശങ്ങളിൽ എത്ര വേണമെ.ങ്കിലും കാണാനാവും. 

          പലായനത്തിന്റെയും ദേശാന്തര ഗമനത്തിന്റെയും അഭയാർഥികളുടെയും കണ്ണീർക്കഥകൾ ചുറ്റിലും നൊമ്പരക്കടലുകൾ തീർക്കുമ്പോഴും സ്നേഹ ജാലകം തുറന്നിട്ട് ക്ഷണിക്കുന്ന ഒരു ചെറിയ രാജ്യമുണ്ട്. ആ രാജ്യത്തെ തെരുവിൽ നാം കണ്ടുമുട്ടുന്ന മൂന്നിലൊരുവൻ വിദേശിയായിരിക്കും, അഭയാർഥിയായിരിക്കും. പക്ഷെ അവന്റെ കീശയിൽ ആതിഥേയരാഷ്ട്രത്തിന്റെ പാസ്‌പോർട്ടുണ്ടാവും. അറബ് മേഖലയിൽ പ്രവാചകന്റെ കുടുംബ നാമം പേറുന്ന രാജ്യമാണത് - കിങ്ഡം ഓഫ് ജോർദാൻ. അമ്മാൻ താഴ്വരകളുടെ നഗരമാണ്. ചുറ്റിലും കോട്ടകൾ പോലെ വലിയ മലനിരകൾ. മലനിരകളിൽ റോമൻ ഭരണകാലത്തെ ചരിത്ര ശേഷിപ്പുകൾ. തെരുവോരങ്ങളിലെ തിരക്കാർന്ന ജീവിത മുഹൂർത്തങ്ങൾ. മുസ്‌ലിം, ക്രിസ്ത്യൻ ദേവാലയങ്ങൾ, മ്യൂസിയങ്ങൾ, ആർട് ഗ്യാലറികൾ, പാതവക്കിലെ കോഫി ഷോപ്പുകൾ, അവിടവിടെ ഹുക്ക വലിച്ചിരുന്നു വെടിവട്ടവുമായി കഴിയുന്ന മുതിർന്ന പൗരന്മാർ... അങ്ങിനെ കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സങ്കര ചിത്രങ്ങൾ ഞങ്ങളുടെ ഗൈഡ് ഇംഗ്ലീഷിലും, നൗഫൽ മാസ്റ്റർ മലയാളത്തിലും, ഹിന്ദിയിലും മദിയൻ പ്രദേശത്തെ കുറിച്ച് വിവരിച്ചു. ശുഹൈബ് നബി *പ്രവാചകന്മാരിലെ പ്രഭാഷകൻ* എന്ന പേരിലാണ്  അറിയപ്പെടുന്നത്
         സദൂം നിവാസികള് വസിച്ചിരുന്ന ജോർദാനിന് അടുത്തുള്ള മുആൻ എന്ന് പറയുന്ന പ്രദേശം, അവിടെ മദിയൻ എന്ന് അറിയപ്പെട്ടിരുന്ന നല്ല ഒരു മനുഷ്യൻ (ഇബ്രാഹിം നബിയുടെ ചെറുമകൻ) ജീവിച്ചിരുന്നു. പിന്നീട് ആ നാടിനെ ആ നല്ല ആളിലേക്ക് ചേർത്ത് വിളിക്കുകയാണ് ഉണ്ടായത്. അങ്ങനെയാണ് മദ് യൻകാർ എന്ന് അവരെ വിളിക്കപ്പെട്ടത്. വൃക്ഷങ്ങളെയും മറ്റും ആരാധിക്കുന്നവരായിരുന്നു അവർ. ബഹുദൈവാരാധനക്ക് പുറമെ അളത്തത്തിലും തൂക്കത്തിലും കൃത്തിമം ചെയ്യുന്നവരുമായ അവരിലേക്കാണ് ശുഐബ്(അ) നിയോഗിക്കപ്പെടുന്നത് നന്ദിയുള്ളവരായി ജീവിക്കണം ശരിയായ തുലാസ് ഉപയോഗിക്കണം എന്ന് ശുഐബ് (അ) ഉപദേശിക്കുന്നു.  തുലാസിൽ ചില കൃത്രിമങ്ങൾ  കാണിക്കും തൂക്കിയെടുക്കുമ്പോൾ സാധനങ്ങൾ കൂടുതൽ ലഭിക്കാൻ പറ്റുന്ന വിധം ചില സൂത്രങ്ങൾ ചെയ്തുവെക്കും സാധനങ്ങൾ തൂക്കി വിൽക്കുമ്പോൾ ഈ തുലാസ്  ഉപയോഗിക്കില്ല അപ്പോൾ മറ്റൊരു തുലാസ്. കുറച്ചു സാധനം വെച്ചാൽ കൂടുതൽ തൂക്കം കാണിക്കുന്ന സൂത്രം അതിൽ ചെയ്തു വെച്ചിട്ടുണ്ട് വാങ്ങുമ്പോഴും വിൽക്കുമ്പോഴും ജനങ്ങൾക്ക് നഷ്ടം സംഭവിക്കുന്നു ഇക്കാര്യം ശുഐബ് (അ)എടുത്തു പറയുന്നു  ദൈവം വളരെയേറെ അനുഗ്രഹങ്ങൾ ചൊരിഞ്ഞു കൊടുത്ത സമൂഹമാണത്. അവർ ശരിയായ തുലാസ് ഉപയോഗിച്ചാൽ ജനങ്ങൾക്ക് നഷ്ടം സംഭവിക്കുകയില്ല ധനികരായ കച്ചവടക്കാർക്ക് ഈ ഉപദേശം ഒട്ടും രസിച്ചില്ല അവർ പ്രകോപിതരായിത്തീർന്നു  ധനികന്മാർ സ്വാധീനമുള്ളവരാണ് അവരെ ചോദ്യം ചെയ്യാൻ സാധാരണക്കാർ ധൈര്യം കാണിക്കില്ല സാധാരണക്കാർക്ക് ഈ ധനികന്മാരെ ആശ്രയിച്ചു ജീവിക്കാതെ വയ്യ   എന്തൊക്കെ കൃത്രിമം കാണിച്ചാലും സാധാരണക്കാർ ചോദ്യം ചെയ്യാൻനുള്ള അവകാശ ബോധമൊന്നും അവർക്കില്ല അവകാശം അനുവദിക്കേണ്ടവർ ഈ ധനികന്മാർ തന്നെയല്ലേ ? നാട്ടിന്റെ ഭരണവും അവർക്കല്ലേ? ഇപ്പോൾ ഇതാ ഒരാൾ ചോദ്യം ചെയ്യാൻ വന്നിരിക്കുന്നു ഉപദേശിക്കാൻ എത്തിയിരിക്കുന്നു ആദ്യമൊക്കെ അവർ പരിഹസിച്ചു തള്ളി പിന്നെ ഭീഷണിയായി വെല്ലുവിളിയായി ഐക്കത്തുകാരും ശുഐബ് (അ)അവർകളും തമ്മിൽ  തർക്കങ്ങളും വാഗ്വാദങ്ങളും പലതവണ നടന്നിട്ടുണ്ട് നബിയുടെ വാദങ്ങൾക്കുമുമ്പിൽ അവർക്ക് പിടിച്ചു നിൽക്കാനായില്ല ഉത്തരം മുട്ടുമ്പോൾ അവർ പറയും  നീ പറയുന്ന ശിക്ഷ കൊണ്ടു വാ ......
ആകാശത്തിന്റെ ഒരു ഭാഗം മുറിഞ്ഞു വീഴട്ടെ അങ്ങനെ ഞങ്ങൾ നശിക്കട്ടെ  ശിക്ഷ ചോദിച്ചു വാങ്ങുകയാണവർ ആകാശത്ത് നിന്ന് തന്നെ ശിക്ഷ വരണം ആകാശത്തിന്റെ ഒരു കഷ്ണം ശിക്ഷയായി വീഴണം എന്തൊരു ധിക്കാരമാണത് ശിക്ഷ വരികയാണ് അന്തരീക്ഷത്തിൽ താപനില ഉയർന്നു വന്നു രാവും പകലും ചൂടുള്ള കാലാവസ്ഥ വിയർത്തൊഴുകുന്നു ആകെ അസ്വസ്ഥത  ചൂടുകൂടിയതോടെ വെള്ളം വറ്റാൻ തുടങ്ങി കിണറുകൾ വറ്റി കുളങ്ങൾ വറ്റി പുഴകൾ വറ്റിത്തുടങ്ങി ഒരാഴ്ച ഈ അവസ്ഥ തുടർന്നു ഏത് പരീക്ഷണവും നേരിടാമെന്ന ധിക്കാരം അപ്പോഴും അവരിൽ നിറഞ്ഞു നിന്നു ഉഷ്ണം കൂടുമ്പോൾ വലിയ കെട്ടിടങ്ങൾക്കകത്തേക്ക് അവർ ഓടും അവിടെ ഉഷ്ണം സഹിക്കാതാവുമ്പോൾ മൈതാനത്തേക്കോടും മരച്ചുവട്ടിൽ അഭയം പ്രാപിക്കും വേരുകളിൽ പറ്റിപ്പിടിച്ചു കിടക്കും  ഒരിടത്തും ആശ്വാസമില്ല ചൂട് തന്നെ അപ്പോൾ അവർ ആ കാഴ്ച കണ്ടു കനത്ത മേഘം തണൽ വിരിക്കുന്നു മൈതാനിയിൽ തണൽ വന്നു ജനങ്ങൾ തണലിൽ ഓടിക്കൂടി എന്തൊരാശ്വാസം തണുത്തകാറ്റും വന്നു കുറ്റവാളികൾ മേഘത്തണലിൽ ഒരുമിച്ചു കൂടി ആകാശത്തിന്റെ കഷ്ണം പോലെ മേഘം നിന്നു പെട്ടെന്ന് മേഘത്തിന്റെ രൂപം മാറി അഗ്നിഗോളമായി മാറി വമ്പിച്ച അഗ്നി ജ്വാലകൾ ഭയാനകമായ കാഴ്ച പെട്ടന്നത് താഴേക്ക് വീണു മനുഷ്യരുടെ മീതെ അഗ്നി വീണു ധിക്കാരികൾ കരിഞ്ഞു ചാമ്പലായി ആ പ്രദേശമാണ് മദ് യൻ ഞങ്ങൾ ബസ്സിൽ നിന്ന് തന്നെ ആ വിശാലമായ സ്ഥലം നോക്കികണ്ടു. അല്ലാഹു  ശപിച്ച സ്ഥലം ഇവിടെ ഇറങ്ങുന്നത് നല്ലതല്ല അതുകൊണ്ട്  ഈ പ്രദേശത്തിൻ്റെ ഓരത്തുകൂടി ബസ്സ് വേഗത കുറച്ചു  സഞ്ചരിച്ചു ചുവന്ന കിടക്കുന്ന നിരന്ന ഭൂമി 

ഞങ്ങളുടെ നിർബന്ധത്തിൽ   ബസ് സൈഡാക്കി മുൻ സീറ്റിലുള്ള ഞങ്ങൾ രണ്ടുമൂന്നു പേർ അവിടെ ഇറങ്ങി പ്രത്യേകിച്ച് ഒന്നുമില്ലെങ്കിലും അല്ലാഹുവിൻ്റെ ഭയാനകമായ ശിക്ഷ നടപ്പാക്കിയ സ്ഥലം പിൽക്കാലത്ത് ആയിരക്കണക്കിന് വർഷത്തിനു ശേഷം വിശുദ്ധ ഖുർആൻ നമുക്ക് മുന്നറിയിപ്പ് നൽകിയ ദൃഷ്ടാന്തം അതുകൊണ്ടുതന്നെ ആ സ്ഥലത്തിന് പ്രത്യേകതയുണ്ട് എന്ന് ഞാൻ മനസ്സിലാക്കി സർവ്വസ്തുതിയും  അള്ളാഹുവിന് അവിടെനിന്ന് ഒരു ഫോട്ടോ പിടിച്ചു അടുത്ത കേന്ദ്രത്തിലേക്ക് യാത്രയായി 

തുടരും ........

✍️ എം.എ ഗഫൂർ അരൂർ

2 comments: